ഇടുക്കി നെടുംകണ്ടതിന് സമീപം മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്ടാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

ഇടുക്കി നെടുംകണ്ടതിന് സമീപം മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്ടാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

ഇടുക്കി നെടുങ്കണ്ടം ചെമ്മണ്ണാറില്‍ വീട്ടുമുറ്റത്ത് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെയാണ് ചെമ്മണ്ണാറിലെ വീട്ടുമുറ്റത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ സമീപത്തെ രാജേന്ദ്രന്റെ വീട്ടില്‍ മോഷണത്തിനായി കയറിയിരുന്നതായും ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടതിന് പിന്നാലെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടതെന്നുമാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം പുലര്‍ച്ചെ നാല് മണിയോടെയാണ് ജോസഫ് രാജേന്ദ്രന്റെ വീട്ടിലെത്തിയത്. മോഷണ ശ്രമത്തിനിടെ, ശബ്ദം കേട്ട് രാജേന്ദ്രന്‍ എഴുന്നേല്‍ക്കുകയും മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. മല്‍പ്പിടുത്തത്തിന് ശേഷം ജോസഫ് ഓടി […]

Read More
 പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു;പിറ്റേന്ന് അമ്മയും,പാലക്കാട് തങ്കം ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം

പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു;പിറ്റേന്ന് അമ്മയും,പാലക്കാട് തങ്കം ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം

പാലക്കാട് തങ്കം ആശുപത്രിയിൽ ചികിത്സാ പിഴവിനെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചെന്ന് പരാതി. ത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്.ഇന്നലെ മരിച്ച ഐശ്വര്യയുടെ കുഞ്ഞിന്റേത് ചികിത്സാപിഴവ് മൂലമുളള മരണമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.സംഭവത്തിൽ ആശുപത്രിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.പൂർണ ആരോഗ്യവതിയായ പെൺകുട്ടിയാണ് പ്രസവത്തിനിടെ മരിച്ചത്. സിസേറിയൻ നടത്താൻ തങ്ങൾ തയാറായിരുന്നുവെങ്കിലും ആശുപത്രി അധികൃതർ അതിന് വിസമ്മതിച്ചുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.ഒരാഴ്ച മുന്‍പാണ് യുവതിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഖ പ്രസവമായിരിക്കുമെന്നാണ് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. പിന്നീട് […]

Read More
 കോഴിക്കോട് വൈദ്യുതി പോസ്റ്റ് ദേഹത്തേക്ക് വീണ് ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം

കോഴിക്കോട് വൈദ്യുതി പോസ്റ്റ് ദേഹത്തേക്ക് വീണ് ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം

കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബേപ്പൂര്‍ സ്വദേശി അര്‍ജുന്‍ (22) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെ കോഴിക്കോട് നടുവട്ടത്താണ് സംഭവം നടന്നത്. ഉപയോഗ ശൂന്യമായ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ അപകടം സംഭവിച്ചത്. റോഡിലൂടെ ബൈക്കിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുന്നതിനിടെ അര്‍ജുന്റെ മുകളിലേയ്ക്ക് പോസ്റ്റ് വീഴുകയായിരുന്നു. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോസ്റ്റ് മാറ്റുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നുമാണ് […]

Read More
 മദ്യപിച്ചെത്തിയ പിതാവിന്റെ ആക്രമണം ഭയന്ന് തോട്ടത്തിലൊളിച്ച നാലുവയസ്സുകാരിക്ക് പാമ്പു കടിയേറ്റ് ദാരുണാന്ത്യം

മദ്യപിച്ചെത്തിയ പിതാവിന്റെ ആക്രമണം ഭയന്ന് തോട്ടത്തിലൊളിച്ച നാലുവയസ്സുകാരിക്ക് പാമ്പു കടിയേറ്റ് ദാരുണാന്ത്യം

തിരുവട്ടാറിനു സമീപം കുലശേഖരത്ത് മദ്യപിച്ചെത്തിയ അച്ഛനെ ഭയന്ന് രാത്രി തോട്ടത്തിലൊളിച്ച നാലുവയസ്സുകാരിക്ക് പാമ്പു കടിയേറ്റ് ദാരുണാന്ത്യം. ഇന്നലെയാണ് സംഭവം നടന്നത്. കുട്ടക്കാട് പാലവിള സ്വദേശി സുരേന്ദ്രന്‍വിജി മോള്‍ ദമ്പതികളുടെ മകള്‍ സുഷ്വിക മോളാണ് മരിച്ചത്. കൂലിതൊഴിലാളിയായ സുരേന്ദ്രന്‍ മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം വഴക്കുണ്ടായപ്പോള്‍ സുഷ്വികയും സഹോദരങ്ങളായ ഷിജോയും (12), സുജിലിന്‍ജോയും (ഒന്‍പത്) സമീപമുള്ള റബര്‍ തോട്ടത്തിലേയ്ക്ക് ഓടിപ്പോയി. കുറച്ചു കഴിഞ്ഞ് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ സുഷ്വിക തന്നെ പാമ്പു കടിച്ചെന്നു പറഞ്ഞു. അയല്‍വാസികള്‍ ആശാരിപ്പള്ളം […]

Read More
 വീണ്ടും ചെള്ളുപനി മരണം, പരശുവയ്ക്കല്‍ സ്വദേശിനി മരിച്ചു, ഒരാഴ്ചക്കിടെ ജീവന്‍ നഷ്ടമായത് രണ്ട് പേര്‍ക്ക്

വീണ്ടും ചെള്ളുപനി മരണം, പരശുവയ്ക്കല്‍ സ്വദേശിനി മരിച്ചു, ഒരാഴ്ചക്കിടെ ജീവന്‍ നഷ്ടമായത് രണ്ട് പേര്‍ക്ക്

സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) മരണം. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പരശുവയ്ക്കല്‍ സ്വദേശിനി സുബിതയാണു (38) മരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷത്തെ രണ്ടാമത്തെ ചെള്ളുപനി മരണമാണിത്. ആറാം തീയതിയാണ് പനിയെ തുടര്‍ന്ന് സുബിത നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6.30 ഓടെയാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്. ചെള്ളുപനിക്കു പുറമേ സുബിത വൃക്ക രോഗത്തിനും ചികിത്സ തേടിയിരുന്നു. വര്‍ക്കല സ്വദേശിനിയായ പതിനഞ്ചുകാരി ചെള്ള് […]

Read More
 പേരടി സദാനന്ദന്‍ നിര്യാതനായി

പേരടി സദാനന്ദന്‍ നിര്യാതനായി

കുന്ദമംഗലം ഐഎഎമ്മിന് സമീപം അടുക്കത്ത് താമസിക്കുന്ന പേരടി സദാനന്ദന്‍ (81 വയസ്) നിര്യാതനായി. ഭാര്യ: പ്രഭ, മക്കള്‍: ഷില്ലി (മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മുക്കം ബ്രാഞ്ച്), ഷാലു (പ്രഭ സര്‍വ്വീസ്, മണാശ്ശേരി), മരുമകന്‍: അജി മയനാട്. സംസ്‌കാരം ഒരു മണിക്ക്.

Read More
 വിഴിഞ്ഞത്ത് അച്ഛനും മകനും ഷോക്കേറ്റു മരിച്ചു, അപകടം തേങ്ങയിടാന്‍ ശ്രമിക്കുന്നതിനിടെ

വിഴിഞ്ഞത്ത് അച്ഛനും മകനും ഷോക്കേറ്റു മരിച്ചു, അപകടം തേങ്ങയിടാന്‍ ശ്രമിക്കുന്നതിനിടെ

വിഴിഞ്ഞം ചൊവ്വരയില്‍ അച്ഛനും മകനും ഷോക്കേറ്റു മരിച്ചു. ചൊവ്വര സ്വദേശി അപ്പുക്കുട്ടന്‍, മകന്‍ റെനില്‍ എന്നിവരാണ് മരിച്ചത്. തേങ്ങയിടാന്‍ ശ്രമിക്കുന്നതിനിടെ ഇരുമ്പ് തോട്ടി 11 കെവി ലൈനില്‍ കുടുങ്ങിയാണ് മരണമുണ്ടായതെന്നാണ് സൂചന. കെഎസ്ഇബി ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.്

Read More
 കുരിക്കത്തൂര്‍ നടുവിലുള്ളാട്ടില്‍ സുബിന അന്തരിച്ചു

കുരിക്കത്തൂര്‍ നടുവിലുള്ളാട്ടില്‍ സുബിന അന്തരിച്ചു

കുന്ദമംഗലം, കുരിക്കത്തൂര്‍ നടുവിലുള്ളാട്ടില്‍ സുബിന(32വയസ്സ്) അന്തരിച്ചു. ഭര്‍ത്താവ് ചന്ദ്രപ്രമോദ്, മക്കള്‍ നിഷാല്‍ചന്ദ്ര, നിര്‍മ്മല്‍ചന്ദ്രപിതാവ് കടായിക്കതൊടികയില്‍ ശിവദാസന്‍ (ചേന്ദമംഗലൂര്‍), മാതാവ് സുമതി. സഹോദരങ്ങള്‍ സുബിന്‍ദാസ്, സുബിജ

Read More
 തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരാള്‍ മരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരാള്‍ മരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

തൃശൂരില്‍ മെഡിക്കല്‍ കോളജില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പുത്തൂര്‍ ആശാരിക്കോട് സ്വദേശി ജോബി(47)യാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞമാസം 17 മുതല്‍ രോഗലക്ഷണമുണ്ടായിരുന്നു. പനിയും ശരീരവേദനയും തളര്‍ച്ചയുമായിരുന്നു രോഗലക്ഷണങ്ങള്‍. ഏപ്രില്‍ 19 മുതല്‍ പല ആശുപത്രികളിലായി ചികിത്സ തേടി. ഗുരുതരാവസ്ഥയിലായ ജോബിയെ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ജോബിയുമായി ബന്ധപ്പെട്ടുള്ള മറ്റ് ആളുകള്‍ക്കൊന്നും രോഗലക്ഷണങ്ങളില്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ക്യൂലക്സ് […]

Read More
 ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാന്‍ (22) ആണ് മരിച്ചത്. ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു യുവതി. ഇതിനിടെയാണ് മരണം സംഭവിച്ചത്. ഞായറാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. വീട്ടില്‍ ഭക്ഷണത്തിനോടൊപ്പം കഴിച്ച ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി യുവതിക്ക് ശ്വാസം എടുക്കാന്‍ കഴിയാതെ വന്നു. ഉടന്‍ തന്നെ, പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയവേ തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളേജില്‍ […]

Read More