തുഷാരഗിരി പാലത്തിനു മുകളിൽ തൂങ്ങി നിൽക്കുന്ന നിലയിൽ പുരുഷന്റെ തല കണ്ടെത്തി

തുഷാരഗിരി പാലത്തിനു മുകളിൽ തൂങ്ങി നിൽക്കുന്ന നിലയിൽ പുരുഷന്റെ തല കണ്ടെത്തി

കോഴിക്കോട്∙ തുഷാരഗിരി ആർച്ച് മോഡൽ പാലത്തിൽ കയർ കെട്ടി പുഴയിലേക്കു ചാടി കഴുത്തറ്റ് ഒരാൾ മരിച്ചു. പാലത്തിന്റെ കൈവരിയിൽ കയറ് ബന്ധിച്ചു കഴുത്തിൽ കെട്ടി പുഴയിലേക്കു ചാടിയപ്പോൾ കഴുത്തറ്റ് ശരീരഭാഗം പുഴയിൽ പതിക്കുകയും തല ഭാഗം കയറിൽ കുടുങ്ങിയതുമാകാം എന്നാണ് നിഗമനം. ഇന്നു രാവിലെ വിനോദ സഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തല മാത്രം തുങ്ങി കിടക്കുന്നത് കണ്ടത്. കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

Read More
 കരൂർ ദുരന്തം: മരണ സംഖ്യ 40

കരൂർ ദുരന്തം: മരണ സംഖ്യ 40

കരൂർ ദുരന്തത്തിൽ മരണം 40 ആയി. കരൂർ സ്വദേശി കവിൻ ആണ് മരിച്ചത്. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കവിൻ പ്രാഥമിക ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പോയിരുന്നു. എന്നാൽ പിന്നീട് നെഞ്ചുവേദന അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിക്കുകയുമായിരുന്നു. മരിച്ച കവിന്റെ പോസ്റ്റുമോർട്ടം തുടങ്ങി. 32 വയസായിരുന്നു കവിന്. സ്വകാര്യ ബാങ്കിലെ മാനേജറാണ് കവിന്‍. ദുരന്തത്തില്‍ മരിച്ച 39 പേരുടെ പോസ്റ്റുമോര്‍ട്ടം ഇതിനകം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ ടിവികെ ജനറല്‍സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. […]

Read More
 കരൂരിലെ അപകടം: മരിച്ചവരുടെ പോസ്റ്റുമോർട്ടം ഇന്ന്

കരൂരിലെ അപകടം: മരിച്ചവരുടെ പോസ്റ്റുമോർട്ടം ഇന്ന്

ടിവികെ റാലിക്കിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം ഇന്ന് തന്നെ നടക്കും. ആദ്യഘട്ടത്തിൽ നാളെ രാവിലെ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത് എന്നാൽ ഇന്ന് രാത്രി തന്നെ നടത്തി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. മന്ത്രിമാരുടെ യോഗത്തിൽ മെഡിക്കൽ മേധാവികളോട് കൂടി ആലോചിച്ചാണ് തീരുമാനം. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. സംഭവത്തിൽ ടി വി കെയുടെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടിക്കെതിരെ പൊലീസ് കേസെടുത്തു.മതിയഴകന്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അപകടത്തില്‍ പൊലീസ് നടപടി ആരംഭിച്ചു കഴിഞ്ഞു. നാല് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇദേഹത്തെ ഇന്ന് തന്നെ […]

Read More
 സ്‌കൂളിലെ തിളച്ച പാലിൽ വീണ് ഒന്നരവയസുകാരി മരിച്ചു

സ്‌കൂളിലെ തിളച്ച പാലിൽ വീണ് ഒന്നരവയസുകാരി മരിച്ചു

സ്‌കൂളില്‍ കളിച്ചുകൊണ്ടിരിക്കേ തിളച്ച പാലില്‍ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ആന്ധ്രയിലെ അനന്തപൂരിലാണ് സംഭവം. അംബേദ്കർ ഗുരുകുൽ സ്കൂളിലെ ജീവനക്കാരിയായ കൃഷ്ണവേണിയുടെ മകൾ അക്ഷിതയാണ് മരിച്ചത്. അമ്മ സ്‌കൂളിലെ കുട്ടികള്‍ക്ക് കൊടുക്കാനുള്ള പാല്‍ ചൂടാറാന്‍ വലിയ പാത്രത്തില്‍ വെച്ചിരുന്നു. കളിച്ചുകൊണ്ടിരിക്കെ ഇതിലേക്ക് കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. കുട്ടിയുമായാണ് അമ്മ സ്ഥിരം സ്‌കൂളില്‍ വരാറുള്ളത്. ചൂടുള്ള പാലില്‍ വീഴുന്നതും കുഞ്ഞ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചൂടുള്ള പാലില്‍ വീണതോടെ കുഞ്ഞിന്റെ ശരീരമാസകലം പൊള്ളലേറ്റു. അമ്മയും സ്‌കൂള്‍ […]

Read More
 കോയമ്പത്തൂരിൽ കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

കോയമ്പത്തൂരിൽ കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

തമിഴ്നാട് കോയമ്പത്തൂരിൽ കാട്ടാന ആക്രമണത്തിൽ മരുതായലം 42 കാരന് ദാരുണാന്ത്യം. തെങ്ങിൻതോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന കർഷകനെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് സംഭവം. തെങ്ങിൻതോട്ടത്തിൽവെച്ച് കാട്ടാനയുടെ ആക്രമണമുണ്ടാവുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ ഇയാൾ മരണപ്പെട്ടു. വന്യജീവി ആക്രമണങ്ങൾ തടയാൻ വനം വകുപ്പ് കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Read More
 ‘എന്റെ ഭാര്യയെ ഞാൻ വെട്ടിക്കൊലപ്പെടുത്തി’, കൊലപാതക വിവരം ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ച് യുവാവ്

‘എന്റെ ഭാര്യയെ ഞാൻ വെട്ടിക്കൊലപ്പെടുത്തി’, കൊലപാതക വിവരം ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ച് യുവാവ്

കൊല്ലം പുനലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള പുത്തൻ വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. കൊലപാതക വിവരം ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ച ശേഷം പ്രതിയായ ഭർത്താവ് ഐസക് പൊലീസിന് മുന്നിൽ കീഴടങ്ങി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ശാലിനിയും ഐസകും ഏറെ നാളായി പിരിഞ്ഞ് കഴിയുകയായിരുന്നു. രാവിലെ ആറു മണിയോടെ ശാലിനി താമസിക്കുന്ന സ്ഥലത്തെത്തിയ ഐസക് ശാലിനിയെ വെട്ടികൊല നടത്തുകയായിരുന്നു. കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചായിരുന്നു കൊലപാതകം. ശാലിനിയും, ഐസക്കും […]

Read More
 സ്വന്തം സംസ്കാരം നടത്താന്‍ 10,000 രൂപ മാറ്റിവച്ച് അനിൽ, പൊതുദർശനത്തിനിടെ പൊട്ടിക്കരഞ്ഞ് സഹപ്രവർത്തകർ

സ്വന്തം സംസ്കാരം നടത്താന്‍ 10,000 രൂപ മാറ്റിവച്ച് അനിൽ, പൊതുദർശനത്തിനിടെ പൊട്ടിക്കരഞ്ഞ് സഹപ്രവർത്തകർ

തിരുവനന്തപുരം: മരണാനന്തര ചടങ്ങിനുള്ള പണം മാറ്റിവച്ചാണ് ജില്ലാ ജനറൽ സെക്രട്ടറിയും കോർപറേഷൻ തിരുമല വാർഡ് കൗൺസിലറുമായ തിരുമല അനിൽ യാത്രയായത്. സംസ്കാരത്തിനുള്ള പതിനായിരം രൂപ കവറിൽ സൂക്ഷിച്ചിരുന്നു. തിരുമല ജംക്‌ഷനിലുള്ള ഓഫിസിലാണ് ഇന്നലെ അനിൽ തൂങ്ങിമരിച്ചത്.പൊതുദർശനത്തിനിടെ സഹപ്രവർത്തകരിൽ പലരും പൊട്ടിക്കരഞ്ഞു. ഒറ്റപ്പെട്ടുപോയെന്നും കുടുംബത്തെ വേട്ടയാടരുതെന്നും അനിൽ (കെ.അനിൽകുമാർ–58 ) ആത്മഹത്യക്കുറിപ്പിൽ എഴുതിയിരുന്നു. ആത്മഹത്യക്കുറിപ്പിൽ ആരുടെയും പേരു പറയുന്നില്ല. ഇന്നലെ രാവിലെ എട്ടരയോടെയാണ് തിരുമല ജംക‍്ഷനിലുള്ള വാർഡ് കമ്മിറ്റി ഓഫിസിൽ അനിൽ എത്തിയത്. പിന്നീട് 10നാണ് മരണ വിവരം […]

Read More
 തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് വീണ് മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നൽകും

തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് വീണ് മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നൽകും

തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാലിൽ തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് വീണ് മരിച്ച രണ്ട് തൊഴിലാളികളുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ തീരുമാനം. തൊഴിലുറപ്പ് നിയമപ്രകാരം മരിച്ചവരുടെ കുടുംബം ധനസഹായത്തിന് അർഹരാണ്. നിയമപരമായ അവകാശികൾക്ക് 15 ദിവസത്തിനകം തുക കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ ചെലവുകൾ പൂർണ്ണമായും NREGS വഹിക്കും. കൂടാതെ തൊഴിലുറപ്പ് നിയമമനുസരിച്ച് പരിക്കേറ്റവർക്ക് അവർക്ക് ചെയ്യാൻ സാധിക്കുമായിരുന്ന തൊഴിൽ ദിനങ്ങളുടെ പകുതി കൂലിക്കും അർഹതയുണ്ട്. കാട്ടാക്കട കുന്നത്തുകാൽ ചാവടിയിൽ […]

Read More
 കൂടെ താമസിക്കുന്ന സുഹൃത്തിനെ കത്തികൊണ്ട് കുത്തി, ഇന്ത്യക്കാരനെ യുഎസ് പൊലീസ് വെടിവച്ചു കൊന്നു

കൂടെ താമസിക്കുന്ന സുഹൃത്തിനെ കത്തികൊണ്ട് കുത്തി, ഇന്ത്യക്കാരനെ യുഎസ് പൊലീസ് വെടിവച്ചു കൊന്നു

വാഷിങ്ടൻ∙: കൂടെ താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയ ഇന്ത്യക്കാരനെ യുഎസ് പൊലീസ് വെടിവച്ചു കൊന്നു. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീനെയാണ് (32) പൊലീസ് വെടിവച്ചത്. സെപ്റ്റംബർ മൂന്നിനാണ് നിസാമുദ്ദീനെ പൊലീസ് വെടിവയ്ക്കുന്നത്. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലുള്ള സുഹൃത്ത് നിസാമുദ്ദീന്റെ കുടുംബത്തെ ഇക്കാര്യം അറിയിച്ചത്. സാന്താക്ലാരയിലെ താമസസ്ഥലത്ത് ഒപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒപ്പം താമസിക്കുന്ന ആൾക്ക് ഗുരുതരമായ പരുക്കുകളുണ്ടായിരുന്നു. ഇതേതുടർന്ന് മുഹമ്മദ് നിസാമുദ്ദീനെ വെടിവച്ചെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. നാലു […]

Read More
 പാലക്കാട് ചെങ്കൽ ക്വാറിയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ

പാലക്കാട് ചെങ്കൽ ക്വാറിയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ

മണ്ണാർക്കാട്: പാലക്കാട് എളമ്പുലാശ്ശേരി വാക്കടപ്പുറത്ത് യുവതിയെ ക്വാറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാക്കടപ്പുറം അച്ചീരി വീട്ടിൽ യുഗേഷിന്റെ ഭാര്യ അഞ്ജുമോളാണ് (23) മരിച്ചത്. അഞ്ജുമോളുടെ കഴുത്തിൽ മുറിവേറ്റ പാടുകളുണ്ട്. കുടുംബവഴക്കിനിടെ കഴുത്തിൽ പിടിച്ചു തള്ളിയപ്പോൾ ക്വാറിയിൽ വീണതാകാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. പോലീസി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. .

Read More