തിരുവന്തപുരം മുന്‍ ജില്ലാ കളക്ടര്‍ എം നന്ദകുമാര്‍ അന്തരിച്ചു

തിരുവന്തപുരം മുന്‍ ജില്ലാ കളക്ടര്‍ എം നന്ദകുമാര്‍ അന്തരിച്ചു

മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ ഐഎഎസ് അന്തരിച്ചു. 69 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 8.30 യോടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ഇന്ന് അനന്തപുരി ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കും. തിരുവനന്തപുരം കളക്ടര്‍, പി ആര്‍ ഡി ഡയറക്ടര്‍ എന്നീ നിലകളിലെ ശ്രദ്ധേയമായ പ്രവര്‍ത്തവനങ്ങളിലൂടെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ഉദ്യോഗസ്ഥനാണ് എം നന്ദകുമാര്‍.നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 3 മണി വരെ ജവഹര്‍ നഗര്‍ യൂണിവേഴ്‌സിറ്റി വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. […]

Read More
 കൊടുവള്ളി മാനിപുരം പുഴയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കൊടുവള്ളി മാനിപുരം പുഴയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കൊടുവള്ളി മാനിപുരം പുഴയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി തന്‍ഹ ഷെറി(10)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ കാണാതായത്. ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മാതാവിനും ബന്ധുക്കള്‍ക്കുമൊപ്പം മാനിപുരം ചെറുപുഴയില്‍ കുളിക്കാനെത്തിയ തന്‍ഹ തെന്നിവീണ് ചുഴിയില്‍പ്പെട്ട് ഒഴുകിപ്പോവുകയായിരുന്നു. പിന്നാലെ 12കാരനായ സഹോദരന്‍ തന്‍ഹയെ രക്ഷിക്കാന്‍ പുഴയിലേക്ക് ചാടിയിരുന്നു. പക്ഷേ, ചുഴിയില്‍പ്പെട്ട സഹോദരനെ പിതൃസഹോദരന്‍ രക്ഷിക്കുകയായിരുന്നു. പൊന്നാനി ഗേള്‍സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് […]

Read More
 ഒഴുക്കിൽപ്പെട്ട 10 വയസ്സുകാരിയെ കണ്ടെത്താനായില്ല.തൻഹ ഷെറിന് ആയുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു

ഒഴുക്കിൽപ്പെട്ട 10 വയസ്സുകാരിയെ കണ്ടെത്താനായില്ല.തൻഹ ഷെറിന് ആയുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു

കൊടുവള്ളി : മാനിപുരം ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പത്തു വയസ്സുകാരി തൻഹ ഷെറിനായുള്ള തിരച്ചിൽ ഇന്നും ആരംഭിച്ചു, സന്നദ്ധ സംഘടനകളാണ് ബോട്ട് ഉപയോഗിച്ച് രാവിലെ മുതൽ തിരച്ചിൽ നടത്തുന്നത്. വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു മാതാവിനും ബന്ധുക്കൾക്കുമൊപ്പം കടവിൽ എത്തിയ തൻഹ പാറയിൽ നിന്നും കാൽ തെന്നി പുഴയിൽ വീണത്.

Read More
 ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു, രണ്ടാം പാപ്പാന്റെ നില ഗുരുതരം

ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു, രണ്ടാം പാപ്പാന്റെ നില ഗുരുതരം

ആലപ്പുഴ:;ആലപ്പുഴ ഹരിപ്പാട് ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു. തെങ്ങമം സ്വദേശി മുരളീധരൻ നായർ ആണ് മരിച്ചത്. പരുക്കേറ്റ രണ്ടാം പാപ്പാന്റെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയോടെയാണ് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്കന്ദൻ എന്ന ആന ഇടഞ്ഞത്. മാർച്ച് മുതൽ ആന മദപ്പാടിലായിരുന്നുവെന്നാണ് വിവരം. മദ കാലം കഴിഞ്ഞതോടെ ഒരു മാസം മുൻപേ ആനയെ അഴിക്കാമെന്ന് ഡോക്ടർമാർ നിർദേശം നൽകിയിരുന്നു. എന്നാൽ കുറച്ച് കാലം കഴിഞ്ഞ് ഇന്നലെയാണ് ആനയെ അഴിച്ചത്. ആനയെ നടത്തുന്നതിനിടെ അക്രമാസക്തനാവുകയായിരുന്നു.

Read More
 മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ചു

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ചു

മീനാക്ഷിപുരം : മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാലുമാസം പ്രായമുള്ള ആദിവാസി കുഞ്ഞ് മരിച്ചു .പാർഥിപൻ– സംഗീത ദമ്പതികളുടെ പെൺകുഞ്ഞ് കനിഷ്കയാണു മരിച്ചത്. നാലുമാസം പ്രായമായ കുഞ്ഞിന്റെ തൂക്കം 2.200 കിലോഗ്രാമായിരുന്നു. ഇന്നലെ പുലർച്ചെ വീട്ടിൽ പാൽകൊടുക്കുമ്പോൾ അനക്കമില്ലാതായതോടെ കുഞ്ഞിനെ അഞ്ചരയോടെ പാലക്കാട് ഗവ.വനിതാ– ശിശു ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 2 വർഷം മുൻപ് ദമ്പതികളുടെ ആദ്യ പെൺകുഞ്ഞ് സമാനമായ രീതിയിൽ മരിച്ചതാണ്. കുഞ്ഞിന് മറ്റ് അസുഖങ്ങളില്ലായിരുന്നുവെന്നും കൃത്യമായി ഭക്ഷണം കൊടുക്കാറുണ്ടായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു. പെരുമാട്ടി പഞ്ചായത്തിലെ 9ാം വാർഡിൽപെടുന്ന […]

Read More
 സ്വകാര്യ ബസ് ഡ്രൈവര്‍ കോഴിക്കോട് ലോഡ്ജിൽ മരിച്ച നിലയില്‍

സ്വകാര്യ ബസ് ഡ്രൈവര്‍ കോഴിക്കോട് ലോഡ്ജിൽ മരിച്ച നിലയില്‍

കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവര്‍ ലോഡ്ജില്‍ മരിച്ച നിലയില്‍. ബാലുശ്ശേരി കോളനിമുക്ക് സ്വദേശി പ്രമോദ്(44) ആണ് മരിച്ചത്. കല്ലാനോട് ടൗണിലെ ലോഡ്ജ് മുറിയില്‍ നിന്നാണ് പ്രമോദിന്റെ മൃതദേഹം ലഭിച്ചത്. കോഴിക്കോട്-കൂരാച്ചുണ്ട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് പ്രമോദ്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. പ്രമോദിനെ റൂമിന് പുറത്തേക്ക് കാണാഞ്ഞതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഭാര്യ: രാജി (പുവ്വത്തുംചോല സ്വദേശി).

Read More
 മട്ടന്നൂരില്‍ അഞ്ചുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു

മട്ടന്നൂരില്‍ അഞ്ചുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു

കണ്ണൂര്‍: മട്ടന്നൂരില്‍ അഞ്ചുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. കോളാരിയിലെ ഉസ്മാന്‍ മഅ്ദനിയുടെയും ആയിഷയുടെയും മകന്‍ സി.മുഈനുദ്ദീന്‍ ആണ് മരിച്ചത്. വീട്ടുവരാന്തയിലെ മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്നാണ് ഷോക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം നടന്നത്. വീട്ടുവരാന്തയിലെ ഗ്രില്ലിന് മുകളില്‍ പിടിച്ചുകയറുന്നതിടെ ഗേറ്റില്‍ സ്ഥാപിച്ച മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Read More
 മുന്‍ എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അന്തരിച്ചു; വിരമിക്കല്‍ ദിനത്തില്‍ അപ്രതീക്ഷിത അന്ത്യം

മുന്‍ എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അന്തരിച്ചു; വിരമിക്കല്‍ ദിനത്തില്‍ അപ്രതീക്ഷിത അന്ത്യം

തിരുവനന്തപുരം: കേരള കേഡര്‍ എഡിജിപിയും മുന്‍ എക്സൈസ് കമ്മീഷണറുമായിരുന്ന മഹിപാല്‍ യാദവ് അന്തരിച്ചു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം രാജസ്ഥാനില്‍ വെച്ചായിരുന്നു. ബുധനാഴ്ച പോലീസ് ആസ്ഥാനത്ത് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെയാണ് ഈ അപ്രതീക്ഷിത മരണം. ഈ മാസം 30-നാണ് അദ്ദേഹത്തിന് ഔദ്യോഗികമായി വിരമിക്കേണ്ടിയിരുന്നത്. കേരളത്തിലെ പ്രധാന ചുമതലകള്‍ കേരള പോലീസ് ക്രൈംസ് എഡിജിപി ആയി സേവനമനുഷ്ഠിച്ചുവരികയായിരുന്ന മഹിപാല്‍ യാദവ്, അതിനുമുമ്പ് രണ്ടു വര്‍ഷം കേരള എക്സൈസ് കമ്മീഷണറായും പ്രവര്‍ത്തിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് അദ്ദേഹത്തെ […]

Read More
 കുരിക്കത്തൂര്‍ തെഞ്ചേരി പറമ്പില്‍ ‘വിശ്വം’ വീട്ടില്‍ വിശ്വനാഥന്‍ (പൂഴിക്കോത്ത് ബാബു 73) നിര്യാതനായി

കുരിക്കത്തൂര്‍ തെഞ്ചേരി പറമ്പില്‍ ‘വിശ്വം’ വീട്ടില്‍ വിശ്വനാഥന്‍ (പൂഴിക്കോത്ത് ബാബു 73) നിര്യാതനായി

കോഴിക്കോട് തിരുത്തിയാട് പരേതരായ പൊന്മിളി കുഞ്ഞികൃഷ്ണന്‍ നായരുടേയും തിപ്പിലിക്കാട്ട് പൂഴിക്കോത്ത് കാര്‍ത്ത്യായനി അമ്മയുടെയും മകന്‍ താഴെ കുരിക്കത്തൂര്‍ തെഞ്ചേരി പറമ്പില്‍ ‘വിശ്വം’ വീട്ടില്‍ താമസിക്കുന്ന ടി.പി വിശ്വനാഥന്‍ (പൂഴിക്കോത്ത് ബാബു)(73) നിര്യാതനായി. ഭാര്യ: സുഭാഷിണി.മക്കള്‍: ശ്രുതി, സ്മൃതി. മരുമക്കള്‍: രാജേഷ്, പ്രമോദ്. സഹോദരങ്ങള്‍: വിശാലാക്ഷി, അരവിന്ദാക്ഷന്‍, ഗോപാലകൃഷ്ണന്‍, ജയപ്രകാശ്, അജിത കുമാരി, പരേതരായ അംബുജാക്ഷി, രാജലക്ഷ്മി,ആനന്ദവല്ലി, രാധാകൃഷ്ണന്‍ സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണി തിരുത്തിയാട് നായര്‍ തറവാട് ശ്മശാനത്തില്‍

Read More
 ആനപ്പാറ എടവലത്ത് മാളു (69) നിര്യാതയായി

ആനപ്പാറ എടവലത്ത് മാളു (69) നിര്യാതയായി

കുന്ദമംഗലം : ആനപ്പാറ എടവലത്ത് പരേതനായ കുട്ടിക്കീരന്റെ ഭാര്യ മാളു (69) നിര്യാതയായി. മക്കള്‍:മണി കെ കെ. മരുമകള്‍ : ബിന്ദു പി കെ. ചെറുമകള്‍: ചിത്ര ഇ. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക്.

Read More