കാലപ്പഴക്കം ചെന്ന വാഹനങ്ങൾ ആക്രിക്കടയിലേക്ക്; തീരുമാനവുമായി ഡൽഹി സർക്കാർ

കാലപ്പഴക്കം ചെന്ന വാഹനങ്ങൾ ആക്രിക്കടയിലേക്ക്; തീരുമാനവുമായി ഡൽഹി സർക്കാർ

കാലപ്പഴക്കം ചെന്ന വാഹനങ്ങൾ ആക്രി കടയിലേക്ക് അയക്കാനുള്ള തീരുമാനവുമായി ഡൽഹി സർക്കാർ. പഴയ വാഹനങ്ങൾ നഗരത്തിൽ ഓടുന്നതായോ, പൊതു സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്നതായോ കണ്ടാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും നേരിട്ട് സ്‌ക്രാപ്പിങ് യാര്‍ഡുകളിലേക്ക് അയയ്ക്കുകയും ചെയ്യുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കാലഹരണപ്പെടുന്നതിനാല്‍ ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായി തുടരാനാവില്ലെന്നതാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണമെന്ന് മന്ത്രി പറഞ്ഞു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും (എന്‍.ജി.ടി.) സുപ്രീംകോടതിയുടെയും ഉത്തരവുകളെത്തുടര്‍ന്ന്, കാലപ്പഴക്കമുള്ള എല്ലാ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് വകുപ്പ് കഴിഞ്ഞവര്‍ഷം […]

Read More
 കാറിനുള്ളില്‍ മാസ്‌ക് നിര്‍ബന്ധം; സര്‍ക്കാരിന്റെ ഉത്തരവ് അസംബന്ധമെന്ന് ഡല്‍ഹി ഹൈക്കോടതി

കാറിനുള്ളില്‍ മാസ്‌ക് നിര്‍ബന്ധം; സര്‍ക്കാരിന്റെ ഉത്തരവ് അസംബന്ധമെന്ന് ഡല്‍ഹി ഹൈക്കോടതി

കാറിൽ സഞ്ചരിക്കുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയ ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവ് അസംബന്ധമെന്ന് ഡല്‍ഹി ഹൈക്കോടതി.ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഡല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റയോട് ജസ്റ്റിസുമാരായ വിപിന്‍ സാംഘി, ജസ്റ്റിസ് ജംഷീത് സിങ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. എന്തുകൊണ്ടാണ് പ്രസ്തുത ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും മാറിയ സാഹചര്യത്തില്‍ എന്തുകൊണ്ട് പിന്‍വലിക്കുന്നില്ലെന്നും കോടതി ചോദിച്ചു. എന്തുകൊണ്ടാണ് ഈ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നത് ? യഥാര്‍ത്ഥത്തില്‍ അത് അസംബന്ധമാണ്. നിങ്ങള്‍ നിങ്ങളുടെ സ്വന്തം കാറിലാണ് ഇരിക്കുന്നത്, നിങ്ങള്‍ മാസ്‌ക് […]

Read More
 കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പ്രതിമാസം പെന്‍ഷനും പ്രഖ്യാപിച്ച്‌ ഡല്‍ഹി സർക്കാർ

കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പ്രതിമാസം പെന്‍ഷനും പ്രഖ്യാപിച്ച്‌ ഡല്‍ഹി സർക്കാർ

കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പ്രതിമാസം പെന്‍ഷനും പ്രഖ്യാപിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. 50,000 രൂപ ധനസഹായവും 2500 രൂപ പ്രതിമാസം പെന്‍ഷനുമാണ് ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ‘മുഖ്യമന്ത്രി കൊവിഡ് 19 പരിവാര്‍ ആര്‍തിക സഹായത യോജന എന്ന് പേരിട്ടിരിക്കുന്ന കുടുംബസഹായ പദ്ധതി വഴിയാണ് സഹായം. അപേക്ഷ സമര്‍പ്പിക്കാനായി ഇന്നുമുതല്‍ വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിക്കും. ആധാറും മൊബൈല്‍ നമ്പറും ഉപയോഗിച്ച് കുടുംബങ്ങള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. ഇതിന് കഴിയില്ലെങ്കില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ […]

Read More
 കേന്ദ്രം ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തി; ദില്ലി സര്‍ക്കാര്‍ അനാവശ്യ ഓക്‌സിജന്‍ പ്രതിസന്ധി ഉണ്ടാക്കിയെന്നും സുപ്രീംകോടതി നിയോഗിച്ച സമിതി

കേന്ദ്രം ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തി; ദില്ലി സര്‍ക്കാര്‍ അനാവശ്യ ഓക്‌സിജന്‍ പ്രതിസന്ധി ഉണ്ടാക്കിയെന്നും സുപ്രീംകോടതി നിയോഗിച്ച സമിതി

രാജ്യത്ത് കൊവിഡ് തരംഗം ആഞ്ഞടിച്ച 2020 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ മുതല്‍ തന്നെ ഭാവിയിലേക്ക് ആവശ്യമായ കരുതലുകള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ട്. 12 അംഗ നാഷണല്‍ ടാസ്‌ക് ഫോഴ്‌സിന്റേതാണ് റിപ്പോര്‍ട്ട്. രാജ്യത്ത് രണ്ടാം കൊവിഡ് തരംഗം ഉണ്ടായപ്പോഴേക്കും ഈ നടപടികള്‍ ഫലപ്രദമായി ഉപയോഗിക്കാനായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നാം തരംഗത്തില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ദ്രവ ഓക്‌സിജന്റെ ലഭ്യത ഉറപ്പുവരുത്തിയിരുന്നു. സിലിണ്ടറുകള്‍ വഴി ആശുപത്രികളില്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്റെ(എല്‍എംഒ) ലഭ്യതയും ഉറപ്പുവരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ […]

Read More