അനാവശ്യകാര്യങ്ങള്‍ക്ക് ഉപദ്രവിക്കാതിരിക്കുക,അതാര്‍ക്കും ഗുണം ചെയ്യുകയില്ല,വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത്;അര്‍ജുന്‍ ആയങ്കി
ഡി.വൈ.എഫ്.ഐക്കെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി അര്‍ജുന്‍ ആയങ്കി.വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍ പ്രതികരിക്കാന്‍ താന്‍ നിര്‍ബന്ധിതനായേക്കുമെന്നും അതിന് പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദിത്വം പറയേണ്ടി വരുമെന്നും അര്‍ജുന്‍ ആയങ്കി പറഞ്ഞു.ഡി.വൈ.എഫ്.ഐ. നേതാവായ മനു തോമസിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനെതിരേ ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു. ക്വട്ടേഷന്‍-ലഹരിക്കടത്ത് സംഘങ്ങളാണ് ഇതിനു പിന്നിലെന്നും ഇവര്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്നും ഡി.വൈ.എഫ്.ഐ. അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അര്‍ജുന്‍ ആയങ്കി പത്രസമ്മേളനം നടത്താന്‍ ആലോചിക്കുന്നുണ്ടെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുമായി […]
Read More
