വിവാദ പരാമര്‍ശത്തില്‍ ടി ജി മോഹന്‍ദാസിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്; എഐവൈഎഫ് നേതാക്കള്‍ക്കെതിരെ കേസ്

വിവാദ പരാമര്‍ശത്തില്‍ ടി ജി മോഹന്‍ദാസിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്; എഐവൈഎഫ് നേതാക്കള്‍ക്കെതിരെ കേസ്

കൊച്ചി: ദില്ലി ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വെടിവെച്ച് കൊല്ലണമെന്ന പ്രസ്താവന നടത്തിയ ടി ജി മോഹന്‍ദാസിന്റെ വീട്ടിലേക്ക് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരല്‍ അടക്കമുള്ള വകുപ്പുകളിലാണ് മട്ടാഞ്ചേരി പൊലീസ് കേസെടുത്തത്. വിവാദ പരാമര്‍ശനങ്ങള്‍ നടത്തിയതിന് ടി ജി മോഹന്‍ദാസിനെതിരെ ഇന്നലെ കേസെടുത്തിരുന്നു. തിരുവനന്തപുരം സൈബര്‍ പൊലീസാണ് കലാപാഹ്വാനത്തിന് കേസെടുത്തത്. അശ്ലീലവും അധിക്ഷേപവും നിറച്ച വീഡിയോകള്‍ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. ആദ്യം പരാതി നല്‍കിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി […]

Read More
 കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ഷെയര്‍ ചെയ്തെന്ന് സ്ഥിരീകരിച്ച് ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കരന്‍

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ഷെയര്‍ ചെയ്തെന്ന് സ്ഥിരീകരിച്ച് ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കരന്‍

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തെന്ന് സ്ഥിരീകരിച്ച് ജിതിന്‍ ഭാസ്‌കരന്‍. ‘തിരുവള്ളൂര്‍ കൂട്ടായ്മ’ എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലാണ് സ്ഥിരീകരണം. എസ്ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു ജിതിന്റെ സ്ഥിരീകരണം. ഞാന്‍ മൊഴി കൃത്യമായി കൊടുത്തിട്ടുണ്ട്. നാട്ടിലെ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തെന്ന് പറഞ്ഞിട്ടുണ്ട്. പല കാര്യങ്ങളും ഷെയര്‍ ചെയ്യാറുണ്ട്. അതുപോലെ ഇതും ഷെയര്‍ ചെയ്തിട്ടുണ്ട്. സ്‌ക്രീന്‍ ഷോട്ട് നിര്‍മിച്ചത് സംബന്ധിച്ച്് ശബ്ദസന്ദേശത്തില്‍ ഒന്നും പറയുന്നില്ല. അതേസമയം കേസില്‍ ജാമ്യം ലഭിച്ച ശേഷം ജിതിന്‍ […]

Read More
 വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കടമുറിയില്‍ മരിച്ച നിലയില്‍

വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കടമുറിയില്‍ മരിച്ച നിലയില്‍

കോഴിക്കോട്: വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കടമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുറങ്കര സ്വദേശി സുമേഷ് ആണ് മരിച്ചത്. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Read More
 വടകര കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസ്; ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

വടകര കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസ്; ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

വടകര കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ അറസ്റ്റിലായ ഡിവൈഎഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 27 ലേക്ക് മാറ്റി. വിശദമായ വാദം കേള്‍ക്കാനാണ് കോഴിക്കോട് സെക്ഷന്‍സ് കോടതി അപേക്ഷ മാറ്റിയത്. ഇന്നലെ വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കും എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ഇന്നലെ ജാമ്യം അനുവദിക്കാതിരുന്നത്. ഇതേ തുടര്‍ന്നാണ് ജിതിന്‍ ഭാസ്‌കര്‍ കോഴിക്കോട് സെഷന്‍സ് കോടതിയെ സമീപിച്ചത്. […]

Read More
 വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്‍ ലഹരി ഉപയോഗിച്ചതായി പ്രാഥമിക കണ്ടെത്തല്‍; കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പല കാരണങ്ങളെന്ന് ഡി വൈ എസ് പി

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്‍ ലഹരി ഉപയോഗിച്ചതായി പ്രാഥമിക കണ്ടെത്തല്‍; കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പല കാരണങ്ങളെന്ന് ഡി വൈ എസ് പി

തിരുവനന്തപുരം: കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി വെഞ്ഞാറമൂട് പേരുമല സല്‍മാസില്‍ പുല്ലമ്പാറ അഫാന്‍ (23) ലഹരി ഉപയോഗിച്ചുവെന്നാണ് പ്രാഥമിക കണ്ടെത്തലെന്ന് ഡി.വൈ.എസ്.പി. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പല കാരണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. മുത്തശ്ശിയും ഇളയ സഹോദരനുമടക്കം അഞ്ചുപേരെയാണ് അഫാന്‍ വെട്ടിക്കൊന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹത്തില്‍ നിന്ന് ആഭരണങ്ങള്‍ നഷ്ടമായിട്ടുണ്ടോ എന്നത് ബന്ധുക്കളുമായി സംസാരിച്ച ശേഷം മാത്രമേ വ്യക്തമാകൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ രാവിലെ 10 മണിമുതല്‍ വൈകീട്ട് നാലുമണിവരെ 6 മണിക്കൂറിനുള്ളിലാണ് പ്രതി 5 കൊലപാതകങ്ങള്‍ […]

Read More
 ‘ഇരിക്കുന്ന പദവിക്ക് യോജിച്ച പ്രസ്താവന നടത്തണം’; ബിനോയ് വിശ്വത്തിനെതിരെ ഡിവൈഎഫ്‌ഐ

‘ഇരിക്കുന്ന പദവിക്ക് യോജിച്ച പ്രസ്താവന നടത്തണം’; ബിനോയ് വിശ്വത്തിനെതിരെ ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഡിവൈഎഫ് ഐ. ഇരിക്കുന്ന പദവിക്ക് യോജിച്ച പ്രസ്താവനയാണോ നടത്തിയതെന്ന് ബിനോയ് വിശ്വം ആലോചിക്കണമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹിം പറഞ്ഞു. ‘ശക്തമായ മറുപടി പറയാന്‍ ഡിവൈഎഫ്‌ഐക്ക് അറിയാം. അങ്ങനെ ചെയ്താല്‍ ഇടതുപക്ഷ ഐക്യത്തിന് തടസമാകുമെന്നും ഏറ്റുമുട്ടല്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എ. എ റഹിം പറഞ്ഞു. എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിനോയ് വിശ്വം കഴിഞ്ഞദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. എസ്.എഫ്.ഐ തുടരുന്നത് പ്രാകൃതമായ സംസ്‌കാരമാണ്.പുതിയ എസ്എഫ്‌ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ഥം […]

Read More
 സ്ത്രീവിരുദ്ധ പരാമര്‍ശം; ആര്‍.എം.പി നേതാവ് കെ.എസ്. ഹരിഹരനെതിരെ പരാതിയുമായി ഡി.വൈ.എഫ്.ഐ.

സ്ത്രീവിരുദ്ധ പരാമര്‍ശം; ആര്‍.എം.പി നേതാവ് കെ.എസ്. ഹരിഹരനെതിരെ പരാതിയുമായി ഡി.വൈ.എഫ്.ഐ.

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ആര്‍.എം.പി നേതാവ് കെ.എസ്. ഹരിഹരനെതിരെ പരാതിയുമായി ഡി.വൈ.എഫ്.ഐ. ഹരിഹരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഡി.വൈ.എഫ്.ഐ പരാതി നല്‍കി. സംഭവത്തില്‍ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു. വടകരയില്‍ യു.ഡി.എഫ് നടത്തിയ ഹീനമായ സ്ത്രീ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് അടിവരയിടുന്ന പ്രസംഗമാണ് യു.ഡി.എഫ് -ആര്‍.എം.പി.ഐ നേതാവ് ഹരിഹരന്‍ നടത്തിയത്. മര്യാദയുടെ സകല സീമകളും ലംഘിച്ച് ഒരു തെരഞ്ഞെടുപ്പ് കാലം വടകരയില്‍ വര്‍ഗ്ഗീയ – സ്ത്രീ വിരുദ്ധ ശക്തികളുടെ […]

Read More
 പാനൂര്‍ സ്‌ഫോടനം: അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളും; സ്ഥിരീകരിച്ച് നേതൃത്വം; തെറ്റുകാരെന്ന് തെളിഞ്ഞാല്‍ സംരക്ഷിക്കില്ല

പാനൂര്‍ സ്‌ഫോടനം: അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളും; സ്ഥിരീകരിച്ച് നേതൃത്വം; തെറ്റുകാരെന്ന് തെളിഞ്ഞാല്‍ സംരക്ഷിക്കില്ല

കണ്ണൂര്‍: പാനൂര്‍ സ്‌ഫോടന കേസില്‍ അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ ഉണ്ടെന്ന് സമ്മതിച്ച് സംസ്ഥാന സെക്രട്ടറി വി കെ സനോജ്. തെറ്റുകാരെന്ന് തെളിഞ്ഞാല്‍ ഇവരെ ഡിവൈഎഫ്‌ഐ സംരക്ഷിക്കില്ല. സംഘടനാ തലത്തില്‍ പരിശോധന നടത്തുമെന്നും സനോജ് അിറിയിച്ചു. സ്‌ഫോടനത്തില്‍ ഡിവൈഎഫ്‌ഐയ്ക്ക് പങ്കില്ല. ഡിവൈഎഫ്‌ഐ നേതാക്കള്‍ സംഭവം അറിഞ്ഞ് അവിടെ ഓടിയെത്തിയവരാണ്. ഏതെങ്കിലും ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും സനോജ് പറഞ്ഞു. സംഭവം നടന്നതറിഞ്ഞ് പ്രദേശത്ത് ഓടിയെത്തിയ നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ വന്നവരായിരുന്നു അവര്‍. ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് […]

Read More
 പൗരത്വ നിയമ ഭേദഗതി നിയമം : കുന്ദമംഗലത്ത് ഡി.വൈ.എഫ്.ഐ പ്രതിഷേധം

പൗരത്വ നിയമ ഭേദഗതി നിയമം : കുന്ദമംഗലത്ത് ഡി.വൈ.എഫ്.ഐ പ്രതിഷേധം

കുന്ദമംഗളം : പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുത്തിയ മോദി സര്‍ക്കാര്‍ നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ കുന്ദമംഗലത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം പി.പി. ഷിനില്‍, ബ്ലോക്ക് ജോ. സെക്രട്ടറി ടി.എം. നിധിന്‍നാഥ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ രംജേഷ്, അതുല്‍ദാസ്, ധനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Read More
 തര്‍ക്കം തീര്‍ക്കാനെത്തിയ പോലീസിന് മര്‍ദ്ദനം; എസ് ഐയുടെ ചെവിയുടെ ഡയഫ്രം പൊട്ടി; സംഭവത്തില്‍ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തര്‍ക്കം തീര്‍ക്കാനെത്തിയ പോലീസിന് മര്‍ദ്ദനം; എസ് ഐയുടെ ചെവിയുടെ ഡയഫ്രം പൊട്ടി; സംഭവത്തില്‍ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോട്ടയം: കുറവിലങ്ങാട് പ്രശ്നപരിഹാരത്തിനെത്തിയ എസ്ഐക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. കുറവിലങ്ങാട് എസ്ഐ കെ വി സന്തോഷ് കുമാറിനാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. സംഭവത്തില്‍ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അനന്തു തങ്കച്ചന്‍, അനന്തു ഷാജി, ആദര്‍ശ് എന്നിവരാണ് അറസ്റ്റിലായത്. പാലാ വള്ളിച്ചിറ സ്വദേശികളാണ് ഇവര്‍. മര്‍ദ്ദനത്തില്‍ എസ്ഐയുടെ ചെവിക്ക് സാരമായ പരിക്കേറ്റു. ചെവിയുടെ ഡയഫ്രത്തിന് പൊട്ടലേറ്റു. ഉഴവൂര്‍ ടൗണില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഓട്ടോറിക്ഷക്കാരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. വിവരമറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തുന്നത്. ഇതിനിടെ […]

Read More