2019 മുതല്‍ 24 വരെ വാങ്ങിയത് 22,217 ഇലക്ടറല്‍ ബോണ്ടുകള്‍; രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കിയത് 22,030;  വിവരങ്ങള്‍ കൈമാറിയെന്ന് എസ് ബി ഐ

2019 മുതല്‍ 24 വരെ വാങ്ങിയത് 22,217 ഇലക്ടറല്‍ ബോണ്ടുകള്‍; രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കിയത് 22,030;  വിവരങ്ങള്‍ കൈമാറിയെന്ന് എസ് ബി ഐ

ന്യൂഡല്‍ഹി: ഇലക്ട്രല്‍ ബോണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്ന് എസ്.ബി.ഐ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 2019 മുതല്‍ 2024 ഫെബ്രുവരി 15 വരെ 22,217 ബോണ്ടുകളാണ് വിറ്റുപോയത്. ഇതില്‍ 22,030 ബോണ്ടുകള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉപയോഗിച്ചെന്നും എസ്.ബി.ഐ വ്യക്തമാക്കി. ഇലക്ട്രല്‍ ബോണ്ട് വാങ്ങിയ ആളുടെ പേര്, എത്ര രൂപയുടെ ബോണ്ടാണ് വാങ്ങിയത്, ബോണ്ട് വാങ്ങിയ തീയതി എന്നീ വിവരങ്ങളാണ് എസ്.ബി.ഐ പ്രധാനമായും സുപ്രിംകോടതിക്ക് കൈമാറിയത്. ഇലക്ട്രല്‍ ബോണ്ട് ഉപയോഗിച്ച തീയതിയും ഉപയോഗിച്ച രാഷ്ട്രീയപ്പാര്‍ട്ടികളുടെ വിവരങ്ങളും എസ്.ബി.ഐ കൈമാറിയിട്ടുണ്ട്. […]

Read More