ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ഓവാലി പെരിയ ചൂണ്ടിയില്‍ സ്വദേശി പ്രശാന്ത്(25) ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് വരുമ്പോഴാണ് ആക്രമണം. ഊട്ടി മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ രാവിലെ ആറുമണിയോടെ പ്രശാന്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നുപേരാണ് പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതിനിടെ തൃശൂര്‍ പാലപ്പിള്ളിയില്‍ വീണ്ടും കാട്ടാനകളിറങ്ങി. ഒട്ടുമിക്ക ദിവസങ്ങളിലും രാത്രിയെത്തുന്ന ആനകള്‍ റബര്‍ തോട്ടത്തില്‍ തമ്പടിക്കുകയാണ് പതിവ്.

Read More
 കാട്ടാനയുടെ ആക്രമണം; വയനാട്ടിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

കാട്ടാനയുടെ ആക്രമണം; വയനാട്ടിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

വയനാട് പുല്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വരുന്നതിനിടെ ആനയുടെ മുന്നിൽ പെട്ട പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്തിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. പാക്കം കാരേരിക്കുന്നിലെ വിജയൻ കമലാക്ഷി ദമ്പതികളുടെ മകനാണ് ശരത് (14). സുഹൃത്തുക്കൾക്കൊപ്പം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇരുട്ടായതിനാൽ കാട്ടാനയുടെ സാന്നിധ്യം കുട്ടി […]

Read More
 ആനവണ്ടിയോട് കലി തീർത്ത് ആന; മൂന്നാറിൽ കാട്ട് കൊമ്പൻ കെ എസ് ആർ ടി സി ബസിന്റെ ചില്ല് തകർത്തു

ആനവണ്ടിയോട് കലി തീർത്ത് ആന; മൂന്നാറിൽ കാട്ട് കൊമ്പൻ കെ എസ് ആർ ടി സി ബസിന്റെ ചില്ല് തകർത്തു

മൂന്നാറിൽ നിന്ന് ഉദുമൽ പേട്ടക്ക് സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസിന് നേരെ കാട്ടാനയുടെ ആക്രമണം മൂന്നാർ നെയ്മക്കാട് വെച്ച് ഇന്ന് പുലർച്ചെയാണ് ബസിന് നേരെ ആക്രമണമുണ്ടായത്. ബസിന്റെ ചില്ല് കാട്ടുകൊമ്പൻ അടിച്ചു തകർത്തു.പത്ത് മിനിറ്റോളം ബസിന് മുന്നിൽ നിന്നതിന് ശേഷമാണ് കൊമ്പൻ പിൻവാങ്ങിയത്.മുൻ ഗ്ലാസുകൾ തകർന്നതിനാൽ യാത്ര ദുഷ്കരമായതിനാൽ മേലുദ്യോഗസ്ഥരുടെ നിർദേശ പ്രകാരം പിന്നീട് സര്‍വീസ് ഉപേക്ഷിച്ചു. മൂന്നാറിലെ സ്ഥിരം റോന്ത് ചുറ്റുന്ന കൊമ്പൻ പടയപ്പയാണ് ബസിൻ്റെ ചില്ല് തകർത്തതെന്ന് നാട്ടുകാർ […]

Read More
 പന്നിയാർ എസ്റ്റേറ്റ് റേഷൻ കട തക‍‍ർത്ത് വീണ്ടും അരിക്കൊമ്പന്‍; 10 ദിവസത്തിനിടെ ഇത് നാലാം തവണ

പന്നിയാർ എസ്റ്റേറ്റ് റേഷൻ കട തക‍‍ർത്ത് വീണ്ടും അരിക്കൊമ്പന്‍; 10 ദിവസത്തിനിടെ ഇത് നാലാം തവണ

ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം . ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പൻ റേഷൻ കട തകർത്തു. കെട്ടിടം പൂർണമായും തകർന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അരിക്കൊമ്പൻ ജനവാസമേഖലയിൽ ഇറങ്ങുന്നത്. അരിക്കൊമ്പന്‍റെ നിരന്തര ആക്രമണത്തെ തുടർന്ന് കടയിൽ ഉണ്ടായിരുന്ന റേഷൻ സാധങ്ങൾ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. അതിനാൽ റേഷൻ സാധനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനൊന്ന് തവണയാണ് ആന കട തകർക്കുന്നത്.കഴിഞ്ഞ പത്ത് ദിവസത്തിനിടെ നാലാമത്തെ തവണയാണ് ഇവിടെ ആന ഇറങ്ങുന്നത്. ഇതിനിടെ […]

Read More