ചേർത്തല തിരോധാന കേസ്;വീട്ടിൽ നിന്ന് കണ്ടെത്തിയത് 64 അസ്ഥിക്കഷ്ണങ്ങൾ; അന്വേഷണത്തോട് സഹകരിക്കാതെ സെബാസ്റ്റ്യൻ

ചേർത്തല തിരോധാന കേസ്;വീട്ടിൽ നിന്ന് കണ്ടെത്തിയത് 64 അസ്ഥിക്കഷ്ണങ്ങൾ; അന്വേഷണത്തോട് സഹകരിക്കാതെ സെബാസ്റ്റ്യൻ

ചേർത്തലയിലെ തിരോധാന കേസുകളിൽ പ്രതി സെബാസ്റ്റ്യനുമായി ഇന്നും തെളിവെടുപ്പ് തുടരും. കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് തെളിവെടുപ്പ്. ഇന്നലെ പള്ളിപ്പുറത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ 64 അസ്ഥിക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. ഇവ ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. വീട്ടിലെ ശുചിമുറിയിൽ നിന്ന് രക്തക്കറയും കണ്ടെത്തിയിരുന്നു. വീട്ടിലെ പരിശോധനയ്ക്ക് നടുവിലിരുത്തി സമ്മർദ്ദത്തിലൂടെ സെബാസ്റ്റ്യനിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടാനുള്ള ക്രൈം ബ്രാഞ്ച് തന്ത്രവും പരാജയപ്പെട്ടു. ഇന്നലെയും അന്വേഷണത്തോട് സെബാസ്റ്റ്യൻ സഹകരിച്ചില്ല. രണ്ട് ദിവസം കൂടി മാത്രമാണ് കസ്റ്റഡി കാലാവധി അവശേഷിക്കുന്നത്. […]

Read More