സംസ്ഥാനത്ത് താപനില ഉയരുന്നു. വയനാട്,ഇടുക്കി ജില്ലകൾ ഒഴികെ 12 ജില്ലകളിൽ വരും ദിവസങ്ങളിലും യെല്ലോ അലേർട്ട് തുടരും. ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയ്‌ക്കൊപ്പം കൂടിയ ഈർപ്പം കൂടി അനുഭവപ്പെടുന്നതിനാൽ അസ്വസ്ഥതയും ചൂടും ഉണ്ടാകാനിടയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

പകൽ സമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നതന്നും പരമാവധി ഒഴിവാക്കണമെന്നുമാണ് അധികൃതരുടെ നിർദേശം. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് മതിയായ അളവിൽ വെള്ളം കുടിക്കാനും നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കാനും പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 

അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയും തുടരുകയാണ്. ഇടിമിന്നലോട് കൂടിയ മഴയായതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *