‘രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കും’; വ്യാജ പ്രചാരണം, മലപ്പുറം സ്വദേശി പിടിയില്‍

‘രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കും’; വ്യാജ പ്രചാരണം, മലപ്പുറം സ്വദേശി പിടിയില്‍

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമത്വം കാണിക്കുന്നതിനായി രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി എം വി ഷറഫുദ്ദീന്‍ ആണ് പിടിയിലായത്. കോവിഡിനെത്തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ സമയത്തെ ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടാണ് ഇയാള്‍ ഇതിനായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. കൊച്ചി സൈബര്‍ ഡോം നടത്തിയ സോഷ്യല്‍മീഡിയ പട്രോളിങിലാണ് ഇതു കണ്ടെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താനായി സൈബര്‍ […]

Read More
 നടി ശ്രീദേവിയുടെ മരണം; ആരോപണം ഉന്നയിച്ച വനിതാ യുട്യൂബര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു

നടി ശ്രീദേവിയുടെ മരണം; ആരോപണം ഉന്നയിച്ച വനിതാ യുട്യൂബര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു

സിനിമാ താരം ശ്രീദേവിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായെത്തിയ വനിതാ യുട്യൂബര്‍ക്കെതിരെകുറ്റപത്രം സമർപ്പിച്ച് സിബിഐ. ദീപ്‍തി ആര്‍ പിന്നിറ്റിക്ക് എതിരെയാണ് കുറ്റപത്രം സമ്മർപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിരോധ മന്ത്രി രാജ്നാഥ്‌ സിംഗിന്റെയും വ്യാജ കത്തുകള്‍ യൂട്യൂബിലൂടെ പ്രചരിപ്പിച്ചു എന്നതാണ് ദീപ്‍തിക്കെതിരെയുള്ള കേസ്. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലും യുഎഇയിലെയും സര്‍ക്കാരുകള്‍ വസ്‍തുതകള്‍ മറച്ചുവയ്‍ക്കുന്നു എന്നായിരുന്നു ദീപ്‍തി യൂട്യൂബിലൂടെ പ്രചരിപ്പിച്ചത്. സംഭവത്തില്‍ ഭുവ്‍നേശ്വര്‍ സ്വദേശിയായ ദീപ്‍തിക്ക് എതിരെയും യുവതിയുടെ അഭിഭാഷകൻ സുരേഷ് കാമത്തിനും എതിരെയും സിബിഐ കേസ് രജിസ്റ്റര്‍ […]

Read More
 വിരമിക്കാൻ തീരുമാനിക്കുമ്പോൾ ഔദ്യോ​ഗികമായി മാധ്യമങ്ങൾക്ക് മുന്നിൽ വരും; വാർത്തകൾ തള്ളി മേരി കോം

വിരമിക്കാൻ തീരുമാനിക്കുമ്പോൾ ഔദ്യോ​ഗികമായി മാധ്യമങ്ങൾക്ക് മുന്നിൽ വരും; വാർത്തകൾ തള്ളി മേരി കോം

ബോക്സിങ് റിങ്ങിൽ നിന്ന് വിരമിച്ചെന്ന വാർത്തകൾ തള്ളി മേരി കോം.ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ ഇന്നലെ രാത്രിയാണ് മേരി കോം വിരമിച്ചെന്ന വാർത്തകൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് മേരി കോം വിശദീകരിക്കുന്നത്. തനിക്ക് ഇപ്പോഴും ബോക്സിങ് റിങ്ങിൽ തുടരാൻ താൽപ്പര്യമുണ്ട്. എന്നാൽ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്റെ നിയമപ്രകാരം 40 വയസ് കഴിഞ്ഞതിനാൽ തനിക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല. താൻ ജീവിതത്തിൽ എല്ലാം നേടിക്കഴിഞ്ഞു. ഇനി വിരമിക്കുക മാത്രമാണ് ചെയ്യേണ്ടതെന്നായിരുന്നു മേരി കോം പറഞ്ഞത്. അസമിലെ ദിബ്രുഗഢ് […]

Read More
 ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല;വാര്‍ത്ത വ്യാജം,വാട്‌സപ്പ് ചാറ്റ് പങ്കുവച്ച് സഹതാരം

ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല;വാര്‍ത്ത വ്യാജം,വാട്‌സപ്പ് ചാറ്റ് പങ്കുവച്ച് സഹതാരം

സിംബാബ്‌വെ ക്രിക്കറ്റ് മുൻ താരം ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന വാര്‍ത്ത വ്യാജം. ഇന്ന് രാവിലെയാണ് ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ അദ്ദേഹം മരണപ്പെട്ടിട്ടില്ലെന്നും ഇപ്പോഴും ജീവനോടെയുണ്ടെന്നും പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ സിംബാബ്‌വെ പേസറായ ഹെന്റി ഒലോങ്ക.ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന രീതിയില്‍ പ്രചരിച്ചത് വ്യാജവാര്‍ത്തയാണെന്നും സ്ട്രീക്കില്‍ നിന്നു തന്നെ തനിക്ക് സ്ഥിരീകരണം കിട്ടിയെന്നും അദ്ദേഹത്തെ തേര്‍ഡ് അമ്പയര്‍ തിരിച്ചു വിളിച്ചിരിക്കുന്നുവെന്നുമായിരുന്നു ഒലോങ്കയുടെ ട്വീറ്റ്. ‘‘ഹീത്ത് സ്ട്രീക്കിന്റെ വിയോഗത്തെക്കുറിച്ചുള്ള കിംവദന്തികൾ അതിശയോക്തി കലർന്നതാണെന്ന് വ്യക്തമായിരിക്കുന്നു. […]

Read More
 പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്ത; പ്രതിയായ ബിജെപിയുടെ പഞ്ചായത്ത് അംഗം പിടിയിൽ

പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്ത; പ്രതിയായ ബിജെപിയുടെ പഞ്ചായത്ത് അംഗം പിടിയിൽ

പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ. വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയതിന് ബിജെപിയുടെ പഞ്ചായത്ത് അംഗമാണ് അറസ്റ്റിലായത്. കൊല്ലം പോരുവഴി ബി ജെ പി പഞ്ചായത്ത് അംഗം നിഖിൽ മനോഹർ ആണ് വാർത്ത പ്രചരിപ്പിച്ചത്.വിദ്യാഭ്യാസ മന്ത്രിയുടെ പരാതിയിൽ കൺട്രോൺമെൻറ് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്‌. പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വാർത്ത വ്യാജമാണെന്ന് പ്രചാരണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി […]

Read More
 വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്പ്ടോപ്പ്; വാർത്ത വ്യാജമെന്ന് വിദ്യാഭാസ മന്ത്രി വി ശിവൻ കുട്ടി

വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്പ്ടോപ്പ്; വാർത്ത വ്യാജമെന്ന് വിദ്യാഭാസ മന്ത്രി വി ശിവൻ കുട്ടി

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ് കൊടുക്കുന്നുണ്ടെന്ന വാർത്ത വ്യാജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.ലാപ്‌ടോപ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. വ്യാജ പ്രചാരണത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്ന് മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ വകുപ്പ് ഡിജിപിയ്ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. വ്യാജ പ്രചരണത്തിലൂടെ കുട്ടികളുടെ വിവരശേഖരണം ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ തട്ടിപ്പാണ് […]

Read More
 രാഷ്ട്രീയത്തിലേക്കില്ല; നിലപാട് വ്യക്തമാക്കി ഉണ്ണി മുകുന്ദൻ

രാഷ്ട്രീയത്തിലേക്കില്ല; നിലപാട് വ്യക്തമാക്കി ഉണ്ണി മുകുന്ദൻ

ലോക്സഭാ തെരെഞ്ഞെടുപ്പിൽ താൻ ബി ജെ പി ക്ക് വേണ്ടി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നടന്‍ ഉണ്ണി മുകുന്ദന്‍.രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും ബഹുമാനമുണ്ടെന്നും നിലവില്‍ സിനിമാ ചിത്രീകരണ തിരക്കിലാണെന്നും പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ലെന്നും നടന്‍ പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടൻ തന്റെ നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയ പ്രവര്‍ത്തനം നിസ്സാരമായി കാണുന്നില്ലെന്നും കുറിപ്പിൽ ഉണ്ണി മുകുന്ദൻ പറയുന്നു. ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചത് “ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. അത് വ്യാജമാണ്. എന്‍റെ പുതിയ ചിത്രം ഗന്ധര്‍വ്വ ജൂനിയറില്‍ […]

Read More
 മരിച്ചിട്ടില്ല;കൃത്യമായ വിവരം അന്വേഷിച്ചറിയാതെ വാർത്തകൾ പടച്ചുവിടുന്നത് ശരിയല്ലെന്ന് മധുമോഹൻ

മരിച്ചിട്ടില്ല;കൃത്യമായ വിവരം അന്വേഷിച്ചറിയാതെ വാർത്തകൾ പടച്ചുവിടുന്നത് ശരിയല്ലെന്ന് മധുമോഹൻ

പ്രമുഖ സീരിയൽ നടൻ മധു മോ​ഹൻ അന്തരിച്ചുവെന്ന വാർത്ത വ്യാജം.വാര്‍ത്ത നിഷേധിച്ച് പ്രമുഖ സീരിയല്‍ നടനും നിര്‍മാതാവുമായ മധു മോഹന്‍ തന്നെയാണ് രംഗത്തെത്തിയത്.അന്തരിച്ചെന്ന വാർത്ത പ്രചരിക്കാൻ തുടങ്ങിയത് നിരവധി പേരാണ് ഫോൺ വിളിക്കുന്നത്. എല്ലാവരോടും താൻ മരിച്ചിട്ടില്ല എന്നു പറയേണ്ട അവസ്ഥയിലാണ് എന്നാണ് അദ്ദേഹം പറയുന്നത്. പ്രചരിക്കുന്ന വാർത്തകൾ ആരോ പബ്ലിസിറ്റിക്കു വേണ്ടി സമൂഹമാധ്യമങ്ങളിൽ പടച്ചുവിട്ടിരിക്കുന്നതാണ്. ഇതിന്റെ പിന്നാലെ പോകാൻ തനിക്ക് തല്കാലം താൽപര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെക്കുറിച്ച് വ്യാജവാർത്ത ചമച്ചത് തെറ്റാണെന്നും കൃത്യമായ വിവരം അന്വേഷിച്ചറിയാതെ […]

Read More
 മരിച്ചിട്ടില്ല;വ്യാജവാർത്തയ്ക്കെതിരെ മാലാ പാർവതി

മരിച്ചിട്ടില്ല;വ്യാജവാർത്തയ്ക്കെതിരെ മാലാ പാർവതി

ഓണ്‍ലൈൻ മാധ്യമത്തില്‍ വന്ന വ്യാജ വാര്‍ത്തയില്‍ പ്രതികരണവുമായി മാല പാര്‍വതി രംഗത്ത്.മാലാ പാര്‍വതിയുടെ മരണത്തിന്‍റെ കാരണം- എന്താണ്, അവര്‍ക്ക് സംഭവിച്ചതെന്ത്’ എന്ന പേരിലാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുന്നത്.ഇത്തരത്തിലുള്ള വാർത്തകൾ തന്റെ അവസരം ഇല്ലാതാക്കുകയാണെന്ന് മാല പാർവതി വ്യക്തമാക്കി. ഇതിന്റെ പേരിൽ രണ്ടു പരസ്യത്തിന്‍റെ ഓഡിഷന്‍ മിസ് ആയെന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു. മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല. പക്ഷേ, വർക്ക് നഷ്ടപ്പെടാൻ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാ.വാട്ട്സപ്പിൽ പ്രൊഫൈൽ പിക് മാറിയത് […]

Read More
 കോവിഡ് വാക്‌സിൻ എടുത്ത ശേഷം ടെറ്റനസ് വാക്‌സിനെടുത്തയാള്‍ മരിച്ചെന്ന് വാട്സ് ആപ്പ് സന്ദേശം; വ്യാജമെന്ന് ഡോക്ടർമാർ

കോവിഡ് വാക്‌സിൻ എടുത്ത ശേഷം ടെറ്റനസ് വാക്‌സിനെടുത്തയാള്‍ മരിച്ചെന്ന് വാട്സ് ആപ്പ് സന്ദേശം; വ്യാജമെന്ന് ഡോക്ടർമാർ

കൊവിഡ് വാക്‌സിന്‍ എടുത്ത ശേഷം ടെറ്റനസ്(ടി.ടി.)വാക്‌സിനെടുത്തയാള്‍ മരിച്ചെന്ന് വാട്‌സ്ആപ് പ്രചാരണം ‘ടി.ടി. കുത്തിവെപ്പെടുത്ത് പിറ്റേദിവസം കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിനാല്‍ ഒരാള്‍ മരിച്ചിരിക്കുന്നു. ഇങ്ങനെ മരിക്കുന്ന മൂന്നാമത്തെ ആളാണിത്. ശരീരത്തില്‍ മുറിവ് പറ്റിയിട്ട് ടി.ടി. എടുത്ത് പെട്ടെന്ന് തന്നെ വാക്സിനെടുക്കരുതെന്ന് വീട്ടിലുള്ളവരോട് പ്രത്യേകം പറയണം. നേരെ തിരിച്ച് കൊവിഡ് വാക്സിനെടുത്തിട്ടുണ്ടെങ്കില്‍ ടി.ടിയും എടുക്കേണ്ട. ചില ഡോക്ടര്‍മാരും നഴ്സുമാരും ഇക്കാര്യം അന്വേഷിക്കുന്നില്ല,’ എന്ന സന്ദേശമാണ് വ്യാപകമായി പ്രചരിച്ചിരുന്നത് എന്നാൽ ഈ പ്രചാരണം വ്യാജമാണെന്ന് ഡോക്ടര്‍മാര്‍. കൊവിഡ് വാക്‌സിന് ശേഷം ടി.ടി. […]

Read More