കേന്ദ്രത്തിനെതിരെ വീണ്ടും കര്‍ഷകര്‍; ട്രാക്ടറുകളുമായി തയ്യാറാവാന്‍ രാകേഷ് ടികായത്

കേന്ദ്രത്തിനെതിരെ വീണ്ടും കര്‍ഷകര്‍; ട്രാക്ടറുകളുമായി തയ്യാറാവാന്‍ രാകേഷ് ടികായത്

കര്‍ഷക സമരത്തോട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തിനെതിരെ രൂക്ഷമായി പ്രതികരണവുമായി കര്‍ഷകര്‍. സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ പോകുമെന്ന് തോന്നുന്നില്ല, ട്രാക്ടറുമായി തയ്യാറാവുക എന്നാണ് കര്‍ഷക സമര നേതാവ് രാകേഷ് ടികായത് പറഞ്ഞത്. ‘സര്‍ക്കാര്‍ സമ്മതിക്കാന്‍ പോകുന്നില്ല. നമ്മള്‍ കൈകാര്യം ചെയ്യണം. ട്രാക്ടറുകള്‍ ഉപയോഗിച്ച് തയ്യാറെടുപ്പ് നടത്തണം. ഭൂമി സംരക്ഷിക്കാന്‍ പ്രസ്ഥാനം ശക്തമാക്കേണ്ടതുണ്ട്,’ ടികായത് പറഞ്ഞു. ഇതുവരെ പതിനൊന്നിലേറെ തവണയാണ് കേന്ദ്രവും കര്‍ഷകരുമായി ചര്‍ച്ചകള്‍ നടന്നിട്ടുള്ളത്. എന്നാല്‍ കര്‍ഷക ബില്‍ പൂര്‍ണ്ണമായും പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രം. […]

Read More