‘അവളുടെ കഴുത്തിലെ പാടുകള്‍,മൂക്കില്‍ നിന്ന് രക്തം വന്നതിന്റെ അടയാളങ്ങള്‍,തലയിലെ മുഴ, ഇതൊന്നും ഞങ്ങള്‍ സൃഷ്ടിച്ചതല്ലല്ലോ..; മകളുടെ വീഡിയോ കണ്ടപ്പോള്‍ മനസ്സ് പിടഞ്ഞു; പ്രതികരിച്ച് അച്ഛന്‍

‘അവളുടെ കഴുത്തിലെ പാടുകള്‍,മൂക്കില്‍ നിന്ന് രക്തം വന്നതിന്റെ അടയാളങ്ങള്‍,തലയിലെ മുഴ, ഇതൊന്നും ഞങ്ങള്‍ സൃഷ്ടിച്ചതല്ലല്ലോ..; മകളുടെ വീഡിയോ കണ്ടപ്പോള്‍ മനസ്സ് പിടഞ്ഞു; പ്രതികരിച്ച് അച്ഛന്‍

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ മകള്‍ മൊഴിമാറ്റിയതിന് പിന്നാലെ പ്രതികരണവുമായി യുവതിയുടെ അച്ഛന്‍ രംഗത്ത്. മകള്‍ ഭര്‍തൃവീട്ടുകാരുടെ കസ്റ്റഡിയിലെന്ന് അച്ഛന്‍ ഹരിദാസന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ഭര്‍തൃവീട്ടുകാര്‍ സമ്മര്‍ദം ചെലുത്തിയതിന്റെ പേരിലാണ് മകള്‍ അത്തരം കാര്യങ്ങള്‍ പറയുന്നത്. മകള്‍ക്ക് മാനസികമായി ചില പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട്’. കുടുംബത്തിന്റെ ഭാഗത്തുനിന്ന് ഒരു സമ്മര്‍ദവും ഉണ്ടായിട്ടില്ലല്ലെന്നും പിതാവ് പറഞ്ഞു. ‘അവളുടെ കഴുത്തിലെ പാടുകള്‍,മൂക്കില്‍ നിന്ന് രക്തം വന്നതിന്റെ അടയാളങ്ങള്‍,തലയിലെ മുഴ, ഇതൊന്നും ഞങ്ങള്‍ സൃഷ്ടിച്ചതല്ലല്ലോ..ഇതൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ അവള്‍ പറയുന്നത്. ഞങ്ങള്‍ […]

Read More
 പ്രഭാതസവാരിക്കിറങ്ങിയ അച്ഛനും മകനും മരിച്ചനിലയിൽ;മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ വീട്ടിൽ

പ്രഭാതസവാരിക്കിറങ്ങിയ അച്ഛനും മകനും മരിച്ചനിലയിൽ;മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ വീട്ടിൽ

കോട്ടയം മീനടത്ത് അച്ഛനേയും മകനേയും മരിച്ചനിലയിൽ കണ്ടെത്തി. പുതുവയൽ വെട്ടുളത്തിൽ ബിനു (49), മകൻ ശ്രീഹരി (9) എന്നിവരേയാണ്‌ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്‌.വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിലാണ് ഇരുവരുടേയും മൃതദേഹം കണ്ടത്. രാവിലെ നടക്കാനിറങ്ങിയതാണ് ഇരുവരും. തിരിച്ചു വരേണ്ട സമയമായിട്ടും കാണാതായതോടെയാണ് വീട്ടുകാർ തിരഞ്ഞത്. ഇതിനുപിന്നാലെയാണ് ഇരുവരേയും വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Read More
 കാലമെത്ര പോയാലും നീ എന്റെ ഓമന; അച്ഛന്റെ കത്തുവായിച്ച് കരഞ്ഞ് നടി നവ്യാ നായർ

കാലമെത്ര പോയാലും നീ എന്റെ ഓമന; അച്ഛന്റെ കത്തുവായിച്ച് കരഞ്ഞ് നടി നവ്യാ നായർ

കൊച്ചി: പിറന്നാൾ ആഘോഷത്തിനിടെ അച്ഛൻ എഴുതിയ കത്തുവായിച്ച് കരഞ്ഞ് സിനിമാ താരം നവ്യാ നായർ.ഒക്ടോബര്‍ 14-നാണ് നടി നവ്യ നായർ. 38-ാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാൾ ആഘോഷങ്ങളുടെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ആഘോഷിച്ച പരിപാടിക്കിടെ അച്ഛന്‍ എഴുതിയ കത്ത് വായിച്ച് നവ്യയുടെ കണ്ണ് നിറയുന്നതും വീഡിയോയിലുണ്ട്. ‘മക്കള്‍ ഏതൊരു മാതാപിതാക്കളുടേയും സ്വപ്‌നമാണ്. വര്‍ഷങ്ങളെത്ര കടന്നുപോയാലും നീ എന്റെ ഓമന പൊന്നുമോളാണ്. എന്റെ ചക്കര മുത്താണ്.’-എന്നായിരുന്നു നവ്യയുടെ അച്ഛന്‍ പിറന്നാള്‍ കുറിപ്പില്‍ എഴുതിയത്. […]

Read More
 അച്ഛന്‍ ഓട്ടോറിക്ഷ പിന്നിലോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയില്‍പ്പെട്ട് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

അച്ഛന്‍ ഓട്ടോറിക്ഷ പിന്നിലോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയില്‍പ്പെട്ട് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

അച്ഛന്‍ ഓട്ടോറിക്ഷ പിറകോട്ട് തിരിക്കുന്നതിനിടയില്‍ വാഹനത്തിനടിയില്‍പ്പെട്ട് രണ്ടര വയസ്സുകാരി മരിച്ചു. ഇടുക്കി വെള്ളിലാംകണ്ടത്താണ് ദാരുണ സംഭവം നടന്നത്. വെള്ളിലാകണ്ടം സ്വദേശികളായ സജേഷ് -ശ്രീക്കുട്ടി ദമ്പതികളുടെ മകള്‍ ഹൃദികയാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം. വീടിന്റെ മുറ്റത്ത് വെച്ചാണ് അപകടം നടന്നത്. അപകടം നടന്നയുടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More
 ബസ് ജീവനക്കാരുമായി വാക്കുതര്‍ക്കം; മകനെ മര്‍ദ്ദിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു, ബസ് ഡ്രൈവര്‍ അറസ്റ്റില്‍

ബസ് ജീവനക്കാരുമായി വാക്കുതര്‍ക്കം; മകനെ മര്‍ദ്ദിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു, ബസ് ഡ്രൈവര്‍ അറസ്റ്റില്‍

സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സ്വകാര്യ ബസ് ജീവനക്കാര്‍ കത്തി കൊണ്ട് മകനെ കുത്താനൊരുങ്ങുന്നത് കണ്ട് പിതാവ് കുഞ്ഞുവീണു മരിച്ചു. ഫോര്‍ട്ട്കൊച്ചി കിഴക്കേപറമ്പില്‍ ഫസലുദ്ദീനാണ് മരിച്ചത്. 54 വയസായിരുന്നു. ഇന്നലെ രാത്രി 7.45നു പറവൂര്‍ കണ്ണന്‍കുളങ്ങരയിലാണ് സംഭവം. ഫസലുദ്ദീന്റെ മകന്‍ ഫര്‍ഹാനാണ് (20) കാര്‍ ഓടിച്ചത്. കോഴിക്കോട്- വൈറ്റില റൂട്ടിലോടുന്ന ‘നര്‍മദ’ ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ കണ്ണാടിയില്‍ മുട്ടിയെന്നാണു ഫര്‍ഹാന്റെ മൊഴി. അമിത വേഗത്തിലായിരുന്നു ബസ്. ഇത് ചോദ്യം ചെയ്തപ്പോള്‍ ബസ് ജീവനക്കാര്‍ ആക്രമിക്കാന്‍ എത്തിയെന്നാണ് […]

Read More
 മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ട പിതാവ് കുഴഞ്ഞു വീണു മരിച്ചു

മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ട പിതാവ് കുഴഞ്ഞു വീണു മരിച്ചു

മകന്റെ ആത്മഹത്യ കണ്ട് അച്ഛന്‍ കുഴഞ്ഞു വീണ് മരിച്ചു. തലശ്ശേരി ധര്‍മ്മടം മോസ് കോര്‍ണറില്‍ ശ്രീസദനത്തില്‍ സദാനന്ദന്‍(63) ആണ് മകന്‍ ദര്‍ശന്‍(26) തൂങ്ങിമരിച്ചത് കണ്ട് കുഴഞ്ഞ് വീണ് മരിച്ചത്. ഇന്ന് രാവിലെ 9.30നാണ് സംഭവം. ദര്‍ശന്‍ എഞ്ചിനീയറിങ് ബിരുദധാരിയാണ്.സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. കോവിഡ് വന്നതോടെ ജോലി നഷ്ടമായി ഇതിന്റെ മനോവിഷമത്തിലാണ് തൂങ്ങി മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് ദര്‍ശന്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇത് കണ്ട് സദാനന്ദന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും […]

Read More
 നാലുമാസം ഗര്‍ഭിണിയായ മകളെ നടുറോഡില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

നാലുമാസം ഗര്‍ഭിണിയായ മകളെ നടുറോഡില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

ഗര്‍ഭിണിയായ മകളെ നടുറോഡില്‍ ചവിട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. കിളിമാനൂര്‍ കൊപ്പം സ്വദേശി സതീശനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂട്ടറില്‍ കശുവണ്ടി ഫാക്ടറിയിലേക്ക് ജോലിക്ക് പോയ നാല് മാസം ഗര്‍ഭിണിയായ മകളെ വാഹനം തടഞ്ഞു നിര്‍ത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. രണ്ടു കൊലപാതക കേസുകളില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ പ്രതിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച്, പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രതിയുടെ ഉപദ്രവം സഹിക്കാനാകാതെ ഭാര്യ മുന്‍പ് വീടുവിട്ടിറങ്ങിയിരുന്നു.

Read More
 മദ്യലഹരിയില്‍ അച്ഛന് മകന്റെ ക്രൂരമര്‍ദനം, വീട്ടിനകത്തുള്ള സാധനങ്ങളും വലിച്ച് പുറത്തിട്ട് തകര്‍ത്തു, പ്രതി പിടിയില്‍

മദ്യലഹരിയില്‍ അച്ഛന് മകന്റെ ക്രൂരമര്‍ദനം, വീട്ടിനകത്തുള്ള സാധനങ്ങളും വലിച്ച് പുറത്തിട്ട് തകര്‍ത്തു, പ്രതി പിടിയില്‍

കണ്ണൂര്‍ പേരാവൂരില്‍ പിതാവിന് മകന്റെ ക്രൂരമര്‍ദനം. പേരാവൂര്‍ ചൗള നഗര്‍ എടാട്ടാണ് പാപ്പച്ചനെ (65) മകന്‍ മാര്‍ട്ടിന്‍ ഫിലിപ്പ് ക്രൂരമായി ആക്രമിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. മകന്‍ പിതാവിനെ നിലത്തിട്ട് ചവിട്ടുന്നതിന്റെയും വീട്ടുപകരണങ്ങള്‍ അടിച്ചുതകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് മാര്‍ട്ടിന്റെ പതിവാണെന്നാണ് സമീപവാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസവും ഇയാള്‍ വീട്ടിലെത്തി വഴക്കുണ്ടാക്കി. തുടര്‍ന്ന് പിതാവിനെ ക്രൂരമായി മര്‍ദിച്ചശേഷം നിലത്തിട്ട് ചവിട്ടുകയായിരുന്നു. കുടുംബാംഗങ്ങള്‍ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിവരമറിഞ്ഞ ഉടന്‍ തന്നെ പൊലീസ് […]

Read More
 മുൻസീറ്റ് ഒഴിച്ചിട്ട് അച്ഛൻ കോടതിയിലേക്ക്;വിസ്മയയുടെ ആത്മാവ് കാറിലുണ്ട്,വിധി ഇന്ന്

മുൻസീറ്റ് ഒഴിച്ചിട്ട് അച്ഛൻ കോടതിയിലേക്ക്;വിസ്മയയുടെ ആത്മാവ് കാറിലുണ്ട്,വിധി ഇന്ന്

മകൾക്ക് നൽകിയ വാഹനത്തിൽ വിസ്മയ കേസിന്റെ വിധി കേൾക്കാൻ അച്ഛൻ ത്രിവിക്രമൻ നായർ കോടതിയിലേക്ക്.തന്റെ മകളുടെ ആത്മാവ് കാറിലുണ്ടെന്നും അതുകൊണ്ടാണ് മുൻസീറ്റ് ഒഴിച്ചിടുന്നതെന്നും അദ്ദേഹം പറഞ്ഞു.ഈ കാർ വാങ്ങാൻ വിസ്മയയ്ക്കൊപ്പമാണ് പോയത്. അവൾ ഇപ്പോഴും ഞങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ത്രിവിക്രമൻ നായരും ഒരു ബന്ധുവുമാണ് കോടതിയിലേക്ക് പോകുന്നത്. ത്രിവിക്രമൻ നായർ വാഹനം ഓടിക്കുമ്പോൾ ബന്ധു പിൻസീറ്റിലാണിരിക്കുന്നത്.ഈ കാറിനെ ചൊല്ലിയാണ് കിരൺ വിസ്മയയെ മർദിച്ചിരുന്നത്.തനിക്ക് ഇഷ്ടമുള്ള കാറല്ല സ്ത്രീധനമായി ലഭിച്ചതെന്നും, വെന്റോ കാറാണ് താൻ ആവശ്യപ്പെട്ടിരുന്നതെന്നും പറഞ്ഞാണ് ഇയാൾ വിസ്മയയെ […]

Read More
 മോഷണം പോയ സൈക്കിൾ തിരികെ വേണം; ബൈസിക്കിൾ തീവ്സിനെ ഓർമ്മിപ്പിച്ചു കൊണ്ട് പിതാവിന്റെ കുറിപ്പ്

മോഷണം പോയ സൈക്കിൾ തിരികെ വേണം; ബൈസിക്കിൾ തീവ്സിനെ ഓർമ്മിപ്പിച്ചു കൊണ്ട് പിതാവിന്റെ കുറിപ്പ്

മോഷണം പോയ മകന്റെ സൈക്കിള്‍ തിരികെ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് പിതാവിന്റെ അറിയിപ്പ് പോസ്റ്റര്‍. തൃശൂരിൽ പെയിന്റിങ്ങ് തൊഴിലാളിയായ സൈഫുദ്ദീന്റെ പത്താം ക്ലാസുകാരനായ മകന്റെ സൈക്കിളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. അത്യാവശ്യക്കാര്‍ ആരെങ്കിലും എടുത്തതാകുമെന്ന് കരുതിയെങ്കിലും തിരിച്ചുകിട്ടാതായതോടെ സൈഫുദ്ദീനും മകനും സങ്കടത്തിലായി. തുടർന്ന് സൈഫുദ്ദീൻപോസ്റ്ററുകളുമായി നിരത്തിലേക്കിറങ്ങി . മറ്റ് മാർഗങ്ങളൊന്നും ഇല്ലാതെയാണ് പോസ്റ്റർ ഒട്ടിച്ചതെന്ന് സൈഫുദ്ദീൻ പറഞ്ഞു. ‘എന്റെ മകന്‍ സ്‌കൂളിലേക്ക് കൊണ്ടു പോകുന്ന സൈക്കിള്‍ ഇവിടെ നിന്നും ആരോ മന:പൂര്‍വമോ അല്ലാതെയോ എടുത്തുകൊണ്ടുപോയ വിവരം ഖേദപൂര്‍വം […]

Read More