മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവം: ഡെലിഗേറ്റ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു; നടി ആര്യ സലീം ആദ്യ ഡെലിഗേറ്റ്
സമ്പന്നമായ ചലച്ചിത്ര സംസ്കാരമുള്ള നാടാണ് കോഴിക്കോട്. കലാകാരരെ എന്നും ചേര്‍ത്തു നിര്‍ത്തുന്ന നാട്ടിലേക്ക് മേഖല രാജ്യാന്തര ചലച്ചിത്ര മേള എത്തിയത് സന്തോഷമുള്ള കാര്യമാണെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് എട്ട് മുതല്‍ 11 വരെ കോഴിക്കോട് കൈരളി, ശ്രീ, കോര്‍ണേഷന്‍ തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് കിറ്റ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈരളി തിയേറ്റര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ […]
Read More
