ചരിത്രം; എമ്പുരാന്‍ 300 കോടി ക്ലബില്‍; മലയാളത്തിലെ ആദ്യ ചിത്രം

ചരിത്രം; എമ്പുരാന്‍ 300 കോടി ക്ലബില്‍; മലയാളത്തിലെ ആദ്യ ചിത്രം

ചരിത്ര നേട്ടവുമായി പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാലല്‍ പ്രധാന കഥാപാത്രമായി എത്തിയ എമ്പുരാന്‍. 30 ദിവസം കൊണ്ട് 325 കോടി ചിത്രം നേടിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മലയാളത്തില്‍ നിന്ന് 300 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമായിരിക്കുകയാണ് എമ്പുരാന്‍. മാര്‍ച്ച് 27ന് ഇറങ്ങിയ ചിത്രമാണിത്. മലയാളത്തില്‍ ആദ്യമായി 100 കോടി ഷെയര്‍ നേടിയ ചിത്രവും എമ്പുരാനാണ്. ചിത്രം തീയേറ്ററുകളില്‍ വന്‍ വിജയക്കുതിപ്പ് തുടരുമ്പോള്‍ത്തന്നെ വിവാദങ്ങളും സിനിമയെ കൂട്ടുപിടിച്ചിരുന്നു. ചിത്രത്തിനെതിരെ സംഘപരിവാര്‍ ആക്രമണം അഴിച്ചുവിട്ടതോടെ നിര്‍മാതാക്കള്‍ക്ക് ചിത്രത്തില്‍ റീ […]

Read More
 അടുത്ത നോട്ടീസ് എമ്പുരാന്‍ സിനിമ കണ്ടവര്‍ക്ക്, ഇത്രയും നാണമില്ലാത്ത പേടിത്തൊണ്ടന്മാര്‍ ആണല്ലോ ഈ ഫാസിസ്റ്റുകള്‍

അടുത്ത നോട്ടീസ് എമ്പുരാന്‍ സിനിമ കണ്ടവര്‍ക്ക്, ഇത്രയും നാണമില്ലാത്ത പേടിത്തൊണ്ടന്മാര്‍ ആണല്ലോ ഈ ഫാസിസ്റ്റുകള്‍

പാലക്കാട്: പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ.ഡി റെയ്ഡിന് പിന്നാലെ നടന്‍ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ് ലഭിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പൃഥ്വിരാജിന് നോട്ടീസ് ലഭിക്കുമെന്ന് താന്‍ ഇന്നലെ പറഞ്ഞതേയുള്ളൂവെന്നും അടുത്തത് എമ്പുരാന്‍ സിനിമ കണ്ടവര്‍ക്കാണ് നോട്ടീസ് വരാനുള്ളതെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇത്രയും നാണമില്ലാത്ത പേടിത്തൊണ്ടന്മാര്‍ ആണല്ലോ ഈ ഫാഷിസ്റ്റുകളെന്നും അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ ദിവസം എമ്പുരാന്‍ സിനിമ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഇ.ഡി […]

Read More
 എമ്പുരാന് വിലക്കില്ല; പ്രദര്‍ശനം തടയാനാകില്ലെന്ന് ഹൈക്കോടതി

എമ്പുരാന് വിലക്കില്ല; പ്രദര്‍ശനം തടയാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: എമ്പുരാന്‍ സിനിമയുടെ പ്രദര്‍ശനം അടിയന്തരമായി തടയണമെന്ന ആവശ്യം ഹൈക്കോടതി തളളി. സെന്‍സര്‍ ബോര്‍ഡ് വിലയിരുത്തി റിലീസ് ചെയ്ത സിനിമ എന്തിനാണ് തടയുന്നതെന്ന് സിംഗിള്‍ ബെഞ്ച് ചോദിച്ചു. എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ബിജെപി മുന്‍ ജില്ലാ കമ്മിറ്റി അംഗം വി.വി. വിജീഷ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേന്ദ്രസര്‍ക്കാരിനും സെന്‍സര്‍ ബോര്‍ഡിനും നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ച കോടതി എതിര്‍കക്ഷികളായ മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങി സിനിമയുടെ അണിയറ പ്രവര്‍ത്തകരെ നടപടികളില്‍ നിന്ന് തല്‍ക്കാലം ഒഴിവാക്കിയിട്ടുണ്ട്. ഈ […]

Read More
 എമ്പുരാന്‍: മോഹന്‍ലാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി

എമ്പുരാന്‍: മോഹന്‍ലാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി

എമ്പുരാന്റെ പ്രമേയത്തെ ചൊല്ലിയുള്ള വിവാദത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടത്തിയ സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് തീക്കാടന്‍. ഡിജിപി ക്കാണ് സുഭാഷ് പരാതി നല്‍കിയത്. പരാതിയില്‍ ഉടന്‍ നടപടി ഉണ്ടാകുമെന്ന് ഡിജിപി മറുപടി നല്‍കി. അതിനിടെ എമ്പുരാനില്‍ സീനുകള്‍ വെട്ടാന്‍ തീരുമാനിച്ചിട്ടും വിവാദം തീര്‍ന്നിട്ടില്ല. സിനിമക്കെതിരായ വിമര്‍ശനം തുടരുകയാണ് സംഘപരിവാര്‍ അനുകൂലികള്‍. അതിനിടെ, സിനിമക്ക് പരസ്യ പിന്തുണയുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തി. സിനിമയെ പിന്തുണച്ച് കൊണ്ട് മാനവീയം വീഥിയില്‍ ഐക്യദാര്‍ഢ്യ പരിപാടി ഇന്ന് വൈകുന്നേരം സംഘടിപ്പിക്കും. […]

Read More
 എമ്പുരാന്റെ വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്; റീ സെന്‍സറിങ് ചെയ്തേക്കും

എമ്പുരാന്റെ വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്; റീ സെന്‍സറിങ് ചെയ്തേക്കും

ന്യൂഡല്‍ഹി: മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്. സിനിമയ്ക്കെതിരെ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ചിത്രം റീ സെന്‍സറിങ് ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റീ സെന്‍സറിങ്ങിന് വിധേയമാക്കിയാല്‍ വിവാദ ഭാഗങ്ങള്‍ നീക്കിയേക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തീയറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ […]

Read More
 സംഘടനകള്‍ക്ക് വഴങ്ങി ആന്റണി; സുരേഷ്‌കുമാറിന് എതിരായ പോസ്റ്റ് പിന്‍വലിച്ചു

സംഘടനകള്‍ക്ക് വഴങ്ങി ആന്റണി; സുരേഷ്‌കുമാറിന് എതിരായ പോസ്റ്റ് പിന്‍വലിച്ചു

നിര്‍മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി. സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു.ഫിലിം ചേംബറിന്റെ ഇടപെടലിലാണ് പ്രശ്‌നപരിഹാരം. ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് മറുപടി നല്‍കാന്‍ ഏഴു ദിവസത്തെ സാവകാശം ഫിലിം ചേംബര്‍ ആന്റണി പെരുമ്പാവൂരിന് നല്‍കിയിരുന്നു.മറുപടി നല്‍കിയില്ലെങ്കില്‍ ശക്തമായ ശിക്ഷാമനടപടിയുണ്ടാകുമെന്ന് ഫിലിം ചേമ്പര്‍ വ്യക്തമാക്കിയിരുന്നു.എമ്പുരാന്‍ സിനിമയുടെ ബജറ്റിനെ കുറിച്ചുള്ള പരാമര്‍ശം പിന്‍വലിക്കുന്നതായി ജി സുരേഷ് കുമാറും ചേമ്പറിനെ അറിയിച്ചു. എമ്പുരാന്റെ ബജറ്റിനെക്കുറിച്ച് ജി.സുരേഷ് കുമാര്‍ പുറത്തുവിട്ട കണക്കിന് പിന്നാലെ ആന്റണി പെരുമ്പാവൂര്‍ […]

Read More
 ‘എമ്പുരാനെ’ ലക്ഷ്യമിട്ട് പുതിയ നീക്കം; റിലീസ് ദിവസം സൂചനാ പണിമുടക്ക് നടത്താനൊരുങ്ങി നിര്‍മാതാക്കള്‍

‘എമ്പുരാനെ’ ലക്ഷ്യമിട്ട് പുതിയ നീക്കം; റിലീസ് ദിവസം സൂചനാ പണിമുടക്ക് നടത്താനൊരുങ്ങി നിര്‍മാതാക്കള്‍

കൊച്ചി: എമ്പുരാന്‍ റിലീസ് ദിവസം സൂചനാ പണിമുടക്ക് നടത്താന്‍ നിര്‍മാതാക്കളുടെ നീക്കം. മാര്‍ച്ച് 27നാണ് സൂചന പണിമുടക്ക് നടത്താന്‍ നീക്കം നടക്കുന്നത്. ജൂണ്‍ ഒന്നുമുതലുള്ള സിനിമ സമരത്തിന് മുന്നോടിയായാണ് സൂചന പണിമുടക്ക്. ജി. സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ ആന്റണി പെരുമ്പാവൂരിനെ സസ്‌പെന്‍ഡ് ചെയ്യാനൊരുങ്ങുകയാണ് നിര്‍മാതാക്കളുടെ സംഘടന. മാര്‍ച്ച് 27ന് എമ്പുരാന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കെയാണ് ചേംബറിന്റെ നടപടി. മാര്‍ച്ച് 25ന് ശേഷം റിലീസ് ചെയ്യുന്ന സിനിമകള്‍ക്ക് കരാര്‍ ഒപ്പിടുന്നതിന് അനുവാദം വാങ്ങണമെന്ന് നിര്‍ദേശിച്ച് ഫിയോക്ക് ഉള്‍പ്പെടെയുള്ള […]

Read More
 എമ്പുരാന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

എമ്പുരാന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

പൃഥ്വിരാജ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം എമ്പുരാന്റെ പുതിയ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നയന്‍ ഭട്ട് അവതരിപ്പിക്കുന്ന സുരൈയ്യ ബീബി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായിരിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയീദ് മസൂദ് എന്ന കഥാപാത്രത്തിന്റെ അമ്മയായിട്ടാണ് നയന്‍ ഭട്ട് എമ്പുരാനില്‍ എത്തുന്നത്. 2025 മാര്‍ച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ‘എമ്പുരാന്‍’ എത്തും. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു […]

Read More
 താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

കൊച്ചി: സിനിമ മേഖലയിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷററും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റുമായ ലിസ്റ്റിന്‍ സ്റ്റീഫന്‍. സിനിമ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും അഭിനേതാക്കളില്‍ അഞ്ചു ലക്ഷം രൂപക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവര്‍ക്ക് ഘട്ടം ഘട്ടമായി പണം നല്‍കാമെന്ന ധാരണ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നുവെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. ജനറല്‍ ബോഡി യോഗം ചേരാതെ അതില്‍ ഉറപ്പ് പറയാന്‍ സാധിക്കില്ലെന്നാണ് അമ്മ അംഗങ്ങള്‍ അതിന് മറുപടി നല്‍കിയതെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. സിനിമ താരങ്ങളുടെ പ്രതിഫലത്തിനൊപ്പം […]

Read More
 സമരത്തെ ചൊല്ലി സിനിമാ നിര്‍മ്മാതാക്കള്‍ക്കിടയില്‍ ഭിന്നത; സുരേഷ് കുമാറിനെ തള്ളി ആന്റണി പെരുമ്പാവൂര്‍

സമരത്തെ ചൊല്ലി സിനിമാ നിര്‍മ്മാതാക്കള്‍ക്കിടയില്‍ ഭിന്നത; സുരേഷ് കുമാറിനെ തള്ളി ആന്റണി പെരുമ്പാവൂര്‍

കൊച്ചി: സമരത്തെ ചൊല്ലി സിനിമാ നിര്‍മ്മാതാക്കള്‍ക്കിടയില്‍ ഭിന്നത. സമരത്തിന് ആഹ്വാനം ചെയ്ത സുരേഷ് കുമാറിനെ തള്ളി ആന്റണി പെരുമ്പാവൂര്‍ രംഗത്തെതി. സമരം മലയാള സിനിമക്ക് ഗുണകരമാകും എന്ന് കരുതുന്നില്ലെന്നും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ആവാം പ്രസ്താവനയെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സിനിമ സമരം ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലായിരുന്നു തീരുമാനം. ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി കുറക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഷൂട്ടിങ്ങും സിനിമ പ്രദര്‍ശനവും ഉള്‍പ്പെടെ സിനിമാമേഖല സ്തംഭിപ്പിച്ചാണ് സമരം.

Read More