കമല്‍ഹാസന് തമിഴ്‌നാട്ടില്‍ വിജയസാധ്യതയില്ല; ഗൗതമി
മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസന് തമിഴ്‌നാട്ടില്‍ വിജയസാധ്യതയില്ലെന്ന് നടി ഗൗതമി.കോയമ്പത്തൂര്‍ സൗത്തില്‍ ബി.ജെ.പി തന്നെ വിജയിക്കും കോയമ്പത്തൂരില്‍ ബി.ജെ.പിയ്ക്ക് വേണ്ടി വോട്ട് ചോദിക്കുമെന്നും ഗൗതമി പറഞ്ഞു. സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ യാതൊരു ബന്ധവുമില്ല. നല്ല രാഷ്ട്രീയക്കാര്‍ക്കെ മികച്ച വിജയമുണ്ടാവുകയുള്ളുവെന്നും ഗൗതമി പറഞ്ഞു.വരുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്‍ മത്സരിക്കുന്നത്. ഇത് സംബന്ധിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക അറിയിപ്പുണ്ടായത് വെള്ളിയാഴ്ചയാണ്.
Read More
