ഹർനാസ് സന്ധു വിശ്വസുന്ദരി;21 വർഷത്തിന് ശേഷം  ഇന്ത്യയിലേക്ക് മിസ് യൂണിവേഴ്സ് പട്ടം

ഹർനാസ് സന്ധു വിശ്വസുന്ദരി;21 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് മിസ് യൂണിവേഴ്സ് പട്ടം

മിസ് യൂണിവേഴ്‌സ് 2021 കിരീടം ചൂടി ഇന്ത്യയുടെ ഹർനാസ് സന്ധു.പഞ്ചാബ് സ്വദേശിനിയായ ഹർനാസിലൂടെ 21 വർഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് മിസ് യൂണിവേഴ്സ് പട്ടം എത്തുന്നത്. 2000ത്തിൽ ലാറ ദത്തയാണ് രാജ്യത്തിനായി അവസാനമായി മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയത്. ഫൈനലിൽ പരാഗ്വെയിലെയും ദക്ഷിണാഫ്രിക്കയിലെയും സുന്ദരിമാരെ കടത്തിവെട്ടിയാണ് ഹ‍ർനാസ് കിരീടം ചൂടിയത്. കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്സായ മെക്സിക്കൻ സ്വദേശി ആൻഡ്രിയ മെസ തന്‍റെ കിരീടം ഹർനാസ് സന്ധുവിനെ അണിയിച്ചു.മത്സരത്തിൽ ആദ്യറണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടത് പരാഗ്വെയാണ്. രണ്ടാം റണ്ണറപ്പായി ദക്ഷിണാഫ്രിക്കയും തെരഞ്ഞെടുക്കപ്പെട്ടു.

Read More