ക്രിക്കറ്റില്‍ പുതിയ പരിഷ്‌കാരങ്ങള്‍;പന്തില്‍ തുപ്പല്‍ പാടില്ല,ബൗളറുടെ ശ്രദ്ധ തെറ്റിച്ചാൽ അഞ്ച് റൺസ് നഷ്ടം
ക്രിക്കറ്റില്‍ പുതിയ പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ച് ഐസിസി.കോവിഡിനെ തുടർന്ന് പന്തിൽ ഉമിനീർ പുരട്ടുന്നതിന് കഴിഞ്ഞ രണ്ട് വർഷമായി വിലക്കുണ്ടായിരുന്നു. ഇത് തുടരാൻ തീരുമാനിച്ചു.ഐസിസി ചീഫ് എക്‌സിക്യുട്ടീവ് കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പുതിയ തീരുമാനം.ഒക്ടോബർ ഒന്ന് മുതൽ പ്രാവർത്തികമാകും. അതുപോലെ ഇനി പുതിയതായി ക്രീസിലേക്ക് വരുന്ന ബാറ്റര്‍ സ്‌ട്രൈക്ക് ചെയ്യണം. നോണ്‍ സ്‌ട്രൈക്കര്‍ മറു ക്രീസില്‍ എത്തിയാലും പുതിയതായി എത്തുന്ന ബാറ്റര്‍ അടുത്ത പന്ത് അഭിമുഖീകരിക്കണം.ഏകദിനത്തിലും ടെസ്റ്റിലും പുതിയതായി ക്രീസില്‍ എത്തിയ ബാറ്റര്‍ രണ്ട് മിനുറ്റിനുളളില്‍ പന്ത് നേരിടണം. […]
Read More