ഭാര്യയ്ക്ക് ടോയ്ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി; വെളിപ്പെടുത്തലുമായി ഇമ്രാന്‍ ഖാന്‍
പുതിയ വെളിപ്പെടുത്തലുമായി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. തന്റെ ഭാര്യയായ ബുഷ്‌റ ബീബിക്ക് ടോയ്ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കിയെന്നാണ് ഇമ്രാന്‍ ഖാന്‍ ആരോപിക്കുന്നത്. ഇതിലുള്ള രാസവസ്തുക്കള്‍ അവരുടെ ആരോഗ്യ നില മോശമാക്കിയെന്നും, താന്‍ നിര്‍ദേശിക്കുന്ന ആശുപത്രിയില്‍ തന്നെ ഇതിന് വേണ്ട പരിശോധനകള്‍ വേണമെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ ആണ് മുന്‍ പ്രധാനമന്ത്രിയുടെ ആരോപണം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ‘ഭക്ഷണത്തില്‍ കലര്‍ന്ന രാസവസ്തുക്കള്‍ ദിവസേനയുള്ള വയറുവേദനയ്ക്ക് കാരണമായി. […]
Read More