ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയം; ദേശീയ അസ്സംബ്ലിയിൽ നാടകീയ രംഗങ്ങൾ; സ്‌പീക്കർ വോട്ടെടുപ്പ് അനുവദിച്ചില്ല

ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയം; ദേശീയ അസ്സംബ്ലിയിൽ നാടകീയ രംഗങ്ങൾ; സ്‌പീക്കർ വോട്ടെടുപ്പ് അനുവദിച്ചില്ല

പാകിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷം കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ ദേശീയ അസംബ്ലിയിൽ നാടകീയ നീക്കങ്ങൾ. വിദേശ ഗൂഡാലോചനയിൽ പാകിസ്ഥാൻ അസംബ്ലി പങ്കാളിയാകില്ലെന്ന് പറഞ്ഞ് സ്‌പീക്കർ അവിശ്വാസ വോട്ടെടുപ്പ് ആവശ്യം തള്ളി. പിന്നാലെ ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ പ്രസിഡന്റിനോട് ശുപാര്‍ശ ചെയ്തതായി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ദേശീയ അസംബ്ലി സ്പീക്കര്‍ അസദ് ഖൈസറിനെ പുറത്താക്കാനുള്ള പ്രമേയംഅവതരിപ്പിച്ചു, പ്രതിപക്ഷ അംഗം അവതരിപ്പിച്ച സ്പീക്കര്‍ക്കെതിരായ പ്രമേയത്തില്‍ പ്രതിപക്ഷത്തെ നൂറിലധികം […]

Read More
 അമേരിക്കയെ പരോക്ഷമായി വിമർശിച്ചും ഇന്ത്യയെ പുകഴ്ത്തിയും ഇമ്രാൻ ഖാൻ

അമേരിക്കയെ പരോക്ഷമായി വിമർശിച്ചും ഇന്ത്യയെ പുകഴ്ത്തിയും ഇമ്രാൻ ഖാൻ

ഇന്ത്യയുടെ സ്വതന്ത്രമായ വിദേശ നയത്തെ വാനോളം പുകഴ്ത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.അമേരിക്കയുടേയും യൂറോപ്പിലെ മറ്റ് രാജ്യങ്ങളുടേയും ഉപരോധം നിലനില്‍ക്കുന്നതിനിടെയും റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാനുള്ള തീരുമാനത്തെ സൂചിപിച്ചുകൊണ്ടായിരുന്നു ഇമ്രാനറെ പരാമർശം.രാജ്യത്തിന്റേയും പൊതുസമൂഹത്തിന്റേയും താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് ഇന്ത്യ എല്ലായിപ്പോഴും വിദേശ നയങ്ങള്‍ സ്വീകരിക്കുന്നത്. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ പ്രശംസിക്കുന്നതിനോടൊപ്പം അമേരിക്കയെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. അമേരിക്ക എന്ന് പറഞ്ഞതിന് ശേഷം വിദേശ ശക്തിയെന്ന് തിരുത്തിയായിരുന്നു അമേരിക്കക്ക് […]

Read More
 പ്രധാന കൂട്ടുകക്ഷി കാലുമാറി;ഇമ്രാന്‍ ഖാന് വമ്പന്‍ തിരിച്ചടി

പ്രധാന കൂട്ടുകക്ഷി കാലുമാറി;ഇമ്രാന്‍ ഖാന് വമ്പന്‍ തിരിച്ചടി

പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ ഖാന് വമ്പന്‍ തിരിച്ചടി.ഇമ്രാന്റെ പാകിസ്താന്‍ തെഹ്രീക് ഇ ഇന്‍സാഫ് (പി.ടി.ഐ) സര്‍ക്കാരിന്റെ പ്രധാന സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്മെന്റ് പാകിസ്താന്‍ (എം.ക്യു.എം-പി) പ്രതിപക്ഷമായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) യുമായി ധാരണയിലെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പ്രതിപക്ഷ നേതാവും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാനുമായ ബിലാവൽ ഭൂട്ടോ സർദാരി ട്വിറ്ററിലൂടെ മുത്താഹിദ ക്വാമി മൂവ്‌മെന്റ്-പാകിസ്ഥാൻ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന കാര്യം വെളിപ്പെടുത്തി. “ഐക്യ പ്രതിപക്ഷവും എംക്യുഎമ്മും ധാരണയിൽ എത്തിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. “ഞങ്ങൾ […]

Read More
 ഇമ്രാൻ ഖാന് ആശ്വാസം; അവിശ്വാസ പ്രമേയം അവതരിപ്പിക്കാതെ ദേശീയ അസംബ്ലി പിരിഞ്ഞു

ഇമ്രാൻ ഖാന് ആശ്വാസം; അവിശ്വാസ പ്രമേയം അവതരിപ്പിക്കാതെ ദേശീയ അസംബ്ലി പിരിഞ്ഞു

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കാതെ പാക് ദേശീയ അസംബ്ലി പിരിഞ്ഞു. അസംബ്ലി അംഗത്തിന്റെ മരണത്തെ തുടർന്ന് മാര്‍ച്ച് 28 വരെ അസംബ്ലി നിര്‍ത്തിവച്ചതായി സ്പീക്കര്‍ അസദ് ഖൈസര്‍ അറിയിച്ചു. പ്രതിപക്ഷം എല്ലാ കാര്‍ഡുകളും നിരത്തിയാലും തനിക്കെതിരായ അവിശ്വാസ പ്രമേയം വിജയിക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇമ്രാന്‍ ഖാന്റെ സ്വന്തം പാര്‍ട്ടിയിലെ 24 അംഗങ്ങളും പ്രതിപക്ഷത്തിന് പരസ്യ പിന്തുണ അറിയിക്കുകയും ഭരണമുന്നണിയിലെ മൂന്ന് പാർട്ടികൾ കൂറ് മാറുകയും ചെയ്തിരുന്നു.എന്നാല്‍ ഇന്ന് സഭ പിരിഞ്ഞതോടെ […]

Read More
 ആത്മാഭിമാനം ബാക്കിയുണ്ടെങ്കില്‍ സന്ദര്‍ശനം മതിയാക്കി മടങ്ങുക ; ഇമ്രാൻ ഖാന്റെ റഷ്യൻ സന്ദര്‍ശനത്തെ വിമർശിച്ച് ശശി തരൂർ

ആത്മാഭിമാനം ബാക്കിയുണ്ടെങ്കില്‍ സന്ദര്‍ശനം മതിയാക്കി മടങ്ങുക ; ഇമ്രാൻ ഖാന്റെ റഷ്യൻ സന്ദര്‍ശനത്തെ വിമർശിച്ച് ശശി തരൂർ

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനിടെ റഷ്യയില്‍ സന്ദർശനം നടത്തുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമർശിച്ച് ശശി തരൂർ. അല്പം ആത്മാഭിമാനമുണ്ടെങ്കില്‍ ഇമ്രാന്‍ ഖാന്‍ തിരികെ വരണമെന്ന് ശശി തരൂര്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ശശി തരൂര്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്; 1979ല്‍ അന്നത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എ ബി വാജ്പേയി ചൈന സന്ദര്‍ശനം നടത്തികൊണ്ടിരുന്ന സമയത്താണ് ചൈന വിയറ്റ്‌നാമിനെ ആക്രമിച്ചത്. ഉടനെ തന്നെ അദ്ദേഹം സന്ദര്‍ശനം നിര്‍ത്തി ഇന്ത്യയിലേക്ക് മടങ്ങി. ഇതൊരു മാതൃകയാക്കി എടുത്ത് […]

Read More
 മോദിയെയും ആർ‌എസ്‌എസിനെയും വിമർശിച്ച് ഇംറാൻ ഖാൻ

മോദിയെയും ആർ‌എസ്‌എസിനെയും വിമർശിച്ച് ഇംറാൻ ഖാൻ

പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി ഇംറാൻ ഖാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഷ്ട്ര സ്വയംസേവക സംഘത്തെയും (ആർ‌എസ്‌എസ്) വിമർശിച്ചു. ബി.ജെ.പിയും ആർ‌എസ്‌എസ് പ്രത്യയശാസ്ത്രവും ഇന്ത്യയ്ക്ക് തന്നെ ഏറ്റവും വലിയ ഭീഷണിയാണ് സൃഷ്ടിച്ചത്, കാരണം അവർ, മുസ്‌ലിംകളെ മാത്രമല്ല, സിഖുകാരെയും ക്രിസ്ത്യാനികളെയും പട്ടികജാതിക്കാരെയും പരിഗണിക്കുന്നില്ല. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനം ശരിയല്ല. പാകിസ്ഥാൻ കശ്മീരികളുടെ നീതിപൂർവകമായ പോരാട്ടത്തിനൊപ്പം നിൽക്കും.ലോകമെമ്പാടുമുള്ള കശ്മീരികളുടെ അംബാസഡറും അഭിഭാഷകനുമായി താൻ തുടരുമെന്ന് വിശ​ുദ്ധ ഖുറാനെ ഉദ്ധരിച്ച് പാകിസ്ഥാൻ […]

Read More
 ‘നിയമത്തിലായാലും മതത്തിലായാലും സ്ത്രീകളെ ബഹുമാനിക്കേണ്ടത് ഉത്തരവാദിത്തം’; പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാനെതിരെ പ്രതിഷേധവുമായി വനിതാ നേതാക്കള്‍

‘നിയമത്തിലായാലും മതത്തിലായാലും സ്ത്രീകളെ ബഹുമാനിക്കേണ്ടത് ഉത്തരവാദിത്തം’; പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാനെതിരെ പ്രതിഷേധവുമായി വനിതാ നേതാക്കള്‍

ബലാത്സംഗങ്ങള്‍ വര്‍ധിക്കാന്‍ കാരണം സ്ത്രീകളുടെ വസ്ത്രധാരണവും പെരുമാറ്റവുമാണെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പാര്‍ലമെന്റിലെ പ്രതിപക്ഷത്തുള്ള വനിതാ അംഗങ്ങളാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി സെനറ്റര്‍ ഷെറി റഹ്മാന്‍, സിന്ധിലെ വനിതാ വികസന വകുപ്പുമന്ത്രി ഷെഹ്‌ല റാസ, പി.എം.എല്‍. വക്താവ് മറിയം ഔറംഗസേബ് തുടങ്ങി നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. നിയമത്തിലായാലും മതത്തിലായാലും സ്ത്രീകളെ ബഹുമാനിക്കാനാണ് പഠിക്കേണ്ടതെന്നാണ് ഷെറി റഹ്മാന്‍ ട്വീറ്റ് ചെയ്തത്. ‘നമ്മുടെ മതത്തിലായാലും നിയമത്തിലായാലും സ്ത്രീകളെ ബഹുമാനിക്കുക […]

Read More
 പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് കൊവിഡ് സ്ഥിരീകരിച്ചു

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് കൊവിഡ് സ്ഥിരീകരിച്ചു

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് കൊവിഡ് സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ ആരോഗ്യമന്ത്രി ഫൈസല്‍ സുല്‍ത്താന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇമ്രാൻഖാന്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പാകിസ്ഥാനില്‍ നടക്കുന്ന ആദ്യ ഘട്ട വാക്‌സിനേഷന്റെ ഭാഗമായാണ് ഇമ്രാന്‍ വ്യാഴാഴ്ച ആദ്യ ഡോസ് സ്വീകരിച്ചത്. ചൈനീസ് വാക്‌സിന്‍ ആണ് അദ്ദേഹം സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. PM Imran Khan has tested positive for Covid-19 and is self isolating […]

Read More