തളിര്‍ യങ് ഇന്ത്യന്‍സ് പാര്‍ലമെന്റ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

തളിര്‍ യങ് ഇന്ത്യന്‍സ് പാര്‍ലമെന്റ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, യങ് ഇന്ത്യന്‍സ് തിരുവനന്തപുരം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തളിര്‍ യങ് ഇന്ത്യന്‍സ് പാര്‍ലമെന്റിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കേരള നിയമസഭയുടെ മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. കേരള നിയമസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് സെക്രട്ടറി ഷാജി സി. ബേബി ആശംസകള്‍ അര്‍പ്പിച്ചു. യങ് ഇന്ത്യന്‍സ് തിരുവനന്തപുരം ചെയര്‍ മാത്യു ജേക്കബ്, കോ-ചെയര്‍ വിഷ്ണു എ.ആര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സെക്രട്ടേറിയറ്റിലെ പഴയ […]

Read More
 ’10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ജപ്പാനിൽ നിന്ന് ഇന്ത്യയിലെത്തും’; വമ്പൻ വാ​ഗ്ദാനവുമായി ജപ്പാൻ പ്രധാനമന്ത്രി

’10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ജപ്പാനിൽ നിന്ന് ഇന്ത്യയിലെത്തും’; വമ്പൻ വാ​ഗ്ദാനവുമായി ജപ്പാൻ പ്രധാനമന്ത്രി

ഇന്ത്യയുടെ വികസന കഥയിൽ ജപ്പാൻ പ്രധാനപ്പെട്ട ഏടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ജാപ്പനീസ് പ്രധാനമന്ത്രി സനേയ് തകായിച്ചിയെ കുഞ്ഞനിയത്തിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തത്. ഇന്ത്യയുടെ വളർച്ചയിൽ ജപ്പാൻ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിശ്വാസത്തിൽ പടുത്തുയർത്തിയിരുന്നു. ആഗോളതലത്തിൽ പലതും അനിശ്ചിതാവസ്ഥയിലാണ്. അതിനാൽ ഇന്ത്യ ജപ്പാൻ ബന്ധം വളരെ പ്രധാനപ്പെട്ടതാണ് എന്ന് മോദി വ്യക്തമാക്കി. പ്രതിരോധ സഹകരണത്തിനും പുതിയ തലങ്ങൾ രൂപപ്പെടുന്നു. ഇന്ത്യയിൽ പ്രകൃതിവാതക മേഖലയിലും ജപ്പാനുമായി സഹകരണമുണ്ടാകുമെന്ന് മോദി വ്യക്തമാക്കി. ഫാർമസി, നിർണ്ണയ […]

Read More
 പശ്ചിമേഷ്യന്‍ സംഘര്‍ഷം: ‘ഇന്ത്യക്കാര്‍ രാജ്യം വിടണം’; നിര്‍ദ്ദേശവുമായി ഇറാനിലെ ഇന്ത്യന്‍ എംബസി

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ‘ഇന്ത്യക്കാര്‍ രാജ്യം വിടണം’; നിര്‍ദ്ദേശവുമായി ഇറാനിലെ ഇന്ത്യന്‍ എംബസി

ടെഹ്റാന്‍: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇറാനിലെ ഇന്ത്യക്കാര്‍ രാജ്യം വിടണമെന്ന് നിര്‍ദ്ദേശം. ഇറാനിലെ ഇന്ത്യന്‍ എംബസിയാണ് നിര്‍ദ്ദേശം നല്‍കിയത്. ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഞായറാഴ്ച ഇസ്രയേലിനെതിരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇസ്രയേല്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സംഘര്‍ഷം രൂക്ഷമായത്. ഏപ്രില്‍ എട്ടിന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം ഇരു രാജ്യങ്ങളും നടത്തിയ ശക്തമായ ആക്രമണമായിരുന്നു ഇത്. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയെന്നും മുന്നറിയിപ്പെന്ന നിലയിലാണ് […]

Read More
 ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; അനുശോചന പുസ്തകത്തിൽ ഒപ്പിട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; അനുശോചന പുസ്തകത്തിൽ ഒപ്പിട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. ഡൽഹിയിലെ ഇറാൻ എംബസിയിലെ അനുശോചന പുസ്തകത്തിൽ ഒപ്പിട്ടു. കേന്ദ്രസർക്കാരിന് വേണ്ടി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഒപ്പുവച്ചത്. ഡൽഹിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണം നടക്കുകയാണ്. നയതന്ത്രർക്ക് അനുശോചനം രേഖപ്പെടുത്താൻ എംബസിയിൽ പുസ്തകം ഒരുക്കിയിട്ടുണ്ട്. ഇന്നും നാളെയും ഒൻപതാം തീയതിയും എംബസി സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്താം. റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അനുശോചനത്തിന് എത്തി. നിലവിൽ ഒരു ചർച്ചകൾക്കും ഇറാൻ തയ്യാറല്ല, കൊല്ലപ്പെട്ടത് തങ്ങളുടെ പിതാവെന്ന് […]

Read More
 ഇന്ത്യക്ക് കനത്ത തിരിച്ചടി, മരുന്നുകള്‍ക്ക് 100 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്

ഇന്ത്യക്ക് കനത്ത തിരിച്ചടി, മരുന്നുകള്‍ക്ക് 100 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് തീരുവ പ്രഖ്യാപിച്ച്‌ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ അമേരിക്കയിൽ ഫാക്ടറി സ്ഥാപിച്ച് മരുന്ന് ഉൽപാദിപ്പിക്കുന്ന കമ്പനികൾക്ക് തീരുവ ബാധകമാകില്ല. ഇന്ത്യയുടെ ഏറ്റവും വലിയ മരുന്ന് വിപണിയാണ് യുഎസ്. അതിനാല്‍ തന്നെ യുഎസിന്‍റെ തീരുവ ഉയർത്തല്‍ കനത്ത ആഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയെ കൂടാതെ യൂറോപ്യൻ യൂണിയൻ, കാനഡ എന്നിവിടങ്ങളെയും തീരുമാനം കാര്യമായി ബാധിക്കും. ഒക്ടോബർ ഒന്ന് മുതലാണ് പുതിയ തീരുവ പ്രാബല്യത്തിലാകുന്നത്. എല്ലാ ബ്രാൻഡഡ്, പേറ്റന്റ് കമ്പനി മരുന്നുകൾക്കും […]

Read More
 ഏഷ്യാകപ്പ് ഹോക്കി കിരീടം സ്വന്തമാക്കി ഇന്ത്യ

ഏഷ്യാകപ്പ് ഹോക്കി കിരീടം സ്വന്തമാക്കി ഇന്ത്യ

ഏഷ്യാകപ്പ് ഹോക്കി കിരീടം ഇന്ത്യയ്ക്ക്. ദക്ഷിണ കൊറിയയെ 4-1ന് തകര്‍ത്താണ് 8 വര്‍ഷത്തിന് ശേഷമുള്ള ഇന്ത്യയുടെ ഏഷ്യാകപ്പ് നേട്ടം. ദില്‍പ്രീത്, സുഖ്ജീത്, അമിത് രോഹിദാസ്, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് എന്നിവരാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍. ഇന്ത്യയുടെ നാലാം ഏഷ്യാകപ്പ് കിരീടനേട്ടമാണിത്. ഇതോടെ അടുത്ത ലോകകപ്പിനും ഇന്ത്യ യോഗ്യത ഉറപ്പിച്ചു. മത്സരം ആരംഭിച്ച് ആദ്യ സെക്കന്റില്‍ തന്നെ ഇന്ത്യ ആദ്യ ഗോള്‍ നേടി. ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യ ഒരു ഗോളിന് മുന്നിട്ടു നിന്നു. രണ്ടാം ക്വാര്‍ട്ടറില്‍ എത്തുമ്പോഴേക്കും ലീഡ് രണ്ടാക്കി. ഫസ്റ്റ് […]

Read More
 പരസ്പര വിശ്വാസത്തിൽ ബന്ധം മുന്നോട്ട് കൊണ്ടുപോകാമെന്ന് മോദി; ഇന്ത്യ- ചൈന ചർച്ചയിൽ ശുഭസൂചനകൾ

പരസ്പര വിശ്വാസത്തിൽ ബന്ധം മുന്നോട്ട് കൊണ്ടുപോകാമെന്ന് മോദി; ഇന്ത്യ- ചൈന ചർച്ചയിൽ ശുഭസൂചനകൾ

ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന എസ്‌സി‌ഒ ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും ഉഭയകക്ഷി ചർച്ച നടത്തി. ഇന്ത്യ- ചൈന ബന്ധം നന്നായി മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുരോഗതി ഉണ്ടായി. ഇന്ത്യ- ചൈന അതിർത്തിയിൽ ശാന്തമായ അന്തരീക്ഷമാണെന്നും മോദി വ്യക്തമാക്കി. മാനവരാശിയുടെ ആകെ പുരോഗതിക്ക് ഇന്ത്യ- ചൈന ബന്ധം അനിവാര്യമാണ്. കസാനിലെ ധാരണ നന്നായി മുന്നോട്ടു കൊണ്ടു പോകാനായെന്നും മോദി പറഞ്ഞു. അതിർത്തി തർക്കം പരിഹരിക്കാനുള്ള […]

Read More
 വോട്ടര്‍പട്ടികയിലെ ക്രമക്കേട്; ഇന്‍ഡ്യ സഖ്യത്തിലെ എം.പിമാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

വോട്ടര്‍പട്ടികയിലെ ക്രമക്കേട്; ഇന്‍ഡ്യ സഖ്യത്തിലെ എം.പിമാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയിലെ ക്രമക്കേട് ആരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസിലേക്ക് ഇന്‍ഡ്യ സഖ്യത്തിലെ എം.പിമാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. എം.പിമാരുടെ പ്രതിഷേധ മാര്‍ച്ച് ഡല്‍ഹി പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. രാവിലെ 11.30ന് പാര്‍ലമെന്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ആസ്ഥാനത്തേക്ക് ഇന്‍ഡ്യ സഖ്യ എം.പിമാര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. എന്നാല്‍, പാര്‍ലമെന്റ് ബ്ലോക്കില്‍ വച്ച് എം.പിമാരെ വന്‍ പൊലീസ് സന്നാഹം തടഞ്ഞു. ഇതേതുടര്‍ന്ന് എം.പിമാര്‍ നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. […]

Read More
 ‘സൈനികരുടെ സേവനത്തിന് ഇന്ത്യ എന്നും കടപ്പെട്ടിരിക്കും’; കാര്‍ഗില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

‘സൈനികരുടെ സേവനത്തിന് ഇന്ത്യ എന്നും കടപ്പെട്ടിരിക്കും’; കാര്‍ഗില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യാ ഗേറ്റിലെ ദേശീയ യുദ്ധസ്മാരത്തിലെത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും കര, നാവിക, വ്യോമ സേനകളുടെ തലവന്മാരും പുഷ്പചക്രം അര്‍പ്പിച്ചു. ‘കാര്‍ഗില്‍ വിജയദിനത്തില്‍, രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി അസാധാരണ ധൈര്യവും മനക്കരുത്തും ദൃഢനിശ്ചയവും പ്രകടിപ്പിച്ച ധീരജവാന്മാരെ ഞാന്‍ ആദരിക്കുന്നു. അവരുടെ ജീവത്യാഗം നമ്മുടെ സേനയുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. അവരുടെ സേവനത്തിന് ഇന്ത്യ എന്നും കടപ്പെട്ടിരിക്കും’- രാജ്നാഥ് സിംഗ് എക്സില്‍ കുറിച്ചു. […]

Read More
 ഓപറേഷന്‍ സിന്ദൂര്‍ പഹല്‍ഗാം ആക്രമണത്തിനുള്ള മറുപടി; 9 ഭീകര ക്യാമ്പുകള്‍ തകര്‍ത്തു; സാധാരണക്കാര്‍ ആക്രമണത്തിന് ഇരയായിട്ടില്ല; രാജ്യം നീതി നടപ്പാക്കി; സൈന്യം

ഓപറേഷന്‍ സിന്ദൂര്‍ പഹല്‍ഗാം ആക്രമണത്തിനുള്ള മറുപടി; 9 ഭീകര ക്യാമ്പുകള്‍ തകര്‍ത്തു; സാധാരണക്കാര്‍ ആക്രമണത്തിന് ഇരയായിട്ടില്ല; രാജ്യം നീതി നടപ്പാക്കി; സൈന്യം

ദില്ലി: ഓപറേഷന്‍ സിന്ദൂര്‍ പഹല്‍ഗാം ആക്രമണത്തിനുള്ള മറുപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദേശകാര്യ സെക്രട്ടറി വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാന് തിരിച്ചടി നല്‍കിയത് കൃത്യമായ വിവരശേഖരണത്തിനു ശേഷമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കേണല്‍ സോഫിയ ഖുറേഷി വിശദീകരിച്ചു. പാകിസ്ഥാനിലെ 9 ഭീകര ക്യാമ്പുകള്‍ ആണ് തകര്‍ത്തതെന്നും സാധാരണക്കാര്‍ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും അവര്‍ പറഞ്ഞു. പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കിയെന്ന് വ്യോമസേന വിങ് കമാന്‍ഡര്‍ വ്യോമിക സിംഗ് പ്രതികരിച്ചു. പുലര്‍ച്ചെ 1.05നും 1.30നും ഇടയ്ക്കാണ് ആക്രമണം നടന്നതെന്ന് […]

Read More