സ്​പുട്​നിക്​ വാക്​സിന്‍റെ ഉൽപാദനം തുടങ്ങാനൊരുങ്ങി ഇന്ത്യ

സ്​പുട്​നിക്​ വാക്​സിന്‍റെ ഉൽപാദനം തുടങ്ങാനൊരുങ്ങി ഇന്ത്യ

സ്​പുട്​നിക്​ വാക്​സിന്‍റെ ഉൽപാദനം വൈകാതെ ഇന്ത്യയിൽ തുടങ്ങുമെന്ന്​ സൂചന. ആഗസ്​റ്റോടെ ഇന്ത്യയിൽ ഉൽപാദനം തുടങ്ങാനുള്ള നീക്കങ്ങളാണ്​ റഷ്യ നടത്തുന്നത്​. റഷ്യയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി ഡി.ബി വെങ്കിടേഷ്​ വർമ്മയാണ്​ ഇക്കാര്യം അറിയിച്ചത്​.​േ​ഡാ.റെഡ്ഡീസ്​ ലബോറട്ടറിയാണ്​ സ്​പുട്​നിക്​ വാക്​സിന്‍റെ ഇന്ത്യയിലെ നിർമാണം നടത്തുന്നത്​. ഇതുവരെ 2.10 ലക്ഷം ഡോസ്​ സ്​പുട്​നിക്​​ വാക്​സിൻ ഇന്ത്യയിലേക്ക്​ ഇറക്കുമതി ചെയ്​തിട്ടുണ്ട്​. ആദ്യം ഒന്നര ലക്ഷം ഡോസ്​ വാക്​സിനും പിന്നീട്​ 60,000 ഡോസ്​ വാക്​സിനുമാണ്​ ഇറക്കുമതി ചെയ്​തത്​. മെയ്​ അവസാനത്തോടെ 30 ലക്ഷം ഡോസ്​ കോവിഡ്​ […]

Read More
 കോവിഡിനൊപ്പം  ബ്ലാക്ക്  ഫംഗസും വിശദീകരണം തേടി  ദേശീയ  മനുഷ്യവകാശ  കമ്മിഷൻ

കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസും വിശദീകരണം തേടി ദേശീയ മനുഷ്യവകാശ കമ്മിഷൻ

രാജ്യത്ത് കൊവിഡ് വ്യാപനത്തോടൊപ്പം ബ്ലാക്ക് ഫംഗസും ആശങ്ക പടർത്തുമ്പോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് വിശദീകരണം തേടി ദേശിയ മനുഷ്യാവകാശ കമ്മിഷൻ. ഫംഗസ് ബാധയുടെ വ്യാപനം, മരണങ്ങൾ തുടങ്ങിയവയെ കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടത്. മഹാരാഷ്ട്ര, ഗുജറാത്ത് , രാജസ്ഥാൻ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഫംഗസ് വ്യാപനതോത് വർധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി, സുപ്രിംകോടതി അഭിഭാഷകൻ രാധാകാന്ത തൃപ്പതി മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയിരുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും വേണ്ട വിധത്തിൽ വിഷയത്തെ കൈകാര്യം ചെയ്യുന്നില്ലെന്നും പരാതിയിൽ […]

Read More
 ഇന്ത്യയിലെ  കോവിഡ്  പ്രതിരോധ  പ്രവർത്തനങ്ങൾക്ക്  50  കോടി  ഡോളറിന്റെ  സഹായം നൽകിയിട്ടുണ്ട് ; അമേരിക്ക

ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 50 കോടി ഡോളറിന്റെ സഹായം നൽകിയിട്ടുണ്ട് ; അമേരിക്ക

ഇതുവരെ ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 50 കോടി അമേരിക്കന്‍ ഡോളറിന്‍റെ സഹായം നല്‍കിയിട്ടുണ്ടെന്ന് അമേരിക്ക. വൈറ്റ് ഹൌസാണ് ബുധനാഴ്ച ഈ കാര്യം വ്യക്തമാക്കിയത്, ഇതിന് പുറമേ ഇതിന് പുറമേ 8 കോടി വാക്സിനുകള്‍ ഉടന്‍ വിവിധ ലോക രാജ്യങ്ങള്‍ക്ക് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ ഗവണ്‍മെന്‍റ് അറിയിക്കുന്നു. ഇന്ത്യയിലെ കൊവിഡ് സ്ഥിതിഗതികള്‍ പരിഗണിച്ച് ഇത്തരം സഹായങ്ങള്‍ തുടര്‍ന്നും ചെയ്യാന്‍ തന്നെയാണ് അമേരിക്കയിലെ ബൈഡന്‍ സര്‍ക്കാര്‍ തീരുമാനമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനകം ആറു വിമാനങ്ങള്‍ സഹായങ്ങളുമായി അയച്ചുകഴിഞ്ഞു. […]

Read More
 24 മണിക്കൂറിനിടെ 2,76,070 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച; 3,874 മരണം

24 മണിക്കൂറിനിടെ 2,76,070 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച; 3,874 മരണം

രാജ്യത്ത് ഇന്ന് 2,76,070 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,874 പേര്‍ കോവിഡ് മൂലം മരിച്ചു. 3,69,077 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 2,57,72,400 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,23,55,440 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 2,87,122 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 31,29,878 സജീവ രോഗികളുണ്ട്. രാജ്യത്ത് ഇതുവരെ 18,70,09,792 വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചവര്‍ക്കും വാക്സിന്റെ […]

Read More
 24 മണിക്കൂറിനിടെ’ 3,43,144 കോവിഡ് കേസുകൾ; 4000 മരണം

24 മണിക്കൂറിനിടെ’ 3,43,144 കോവിഡ് കേസുകൾ; 4000 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം കോവിഡ് രോ​ഗികൾ. 3,43,144 പേർക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരുടെ ആകെ എണ്ണം 2,40,46,809 ആയി ഉയർന്നതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 17,92,98,584 പേർക്ക് വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ ഇന്നലെ 42,585പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 54,535പേരാണ് പുതുതായി രോഗമുക്തരായത്. 24 മണിക്കൂറിനിടെ 4,000 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,62,317 ആയി ഉയ‌ർന്നു. പുതുതായി 3,44,776 പേരാണ് […]

Read More
 15 ശതമാനത്തിനു മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളില്‍ ലോക്ഡൗണിന് ശുപാര്‍ശ

15 ശതമാനത്തിനു മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളില്‍ ലോക്ഡൗണിന് ശുപാര്‍ശ

കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ പ്രതിരോധം ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. 15 ശതമാനത്തിനു മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ. ഇതിനായി 150 ജില്ലകളുടെ പട്ടികയും തയ്യാറാക്കി. അവശ്യ സര്‍വീസുകള്‍ക്ക് ഇളവ് നല്‍കിയുള്ള നിയന്ത്രണമാണ് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, നിര്‍ദേശങ്ങളോട് കേന്ദ്രത്തിലെ മറ്റു വകുപ്പുകള്‍ക്ക് ഭിന്നാഭിപ്രായമുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകള്‍ക്കുശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കേരളത്തില്‍ ഇന്നലെ 23.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോഴിക്കോട്, […]

Read More
 സ്പുട്‌നിക് വി’ ആദ്യ ബാച്ച് ശനിയാഴ്ച ഇന്ത്യയിലെത്തും

സ്പുട്‌നിക് വി’ ആദ്യ ബാച്ച് ശനിയാഴ്ച ഇന്ത്യയിലെത്തും

റഷ്യന്‍ നിര്‍മിത വാക്‌സിനായ ‘സ്പുട്‌നിക് വി’ ആദ്യ ബാച്ച് ശനിയാഴ്ച ഇന്ത്യയിലെത്തും. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രീവ് ആണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് മഹാമാരിയെ മറികടക്കാന്‍ റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ദിമിത്രീവ് പറഞ്ഞു. ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് ‘സ്പുട്‌നിക് വി’. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോട്ടെക്കിന്റെ കൊവാക്സിന്‍ എന്നിവയായിരുന്നു ആദ്യം അനുമതി ലഭിച്ച രണ്ട് വാക്സിനുകള്‍. ‘സ്പുട്‌നിക് വി’ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് കഴിഞ്ഞ ദിവസയാണ് […]

Read More
 കോവിഡ് കേസുകൾ കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 3,49,691 പോസിറ്റീവ് കേസുകൾ ; 2,767 മരണം

കോവിഡ് കേസുകൾ കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 3,49,691 പോസിറ്റീവ് കേസുകൾ ; 2,767 മരണം

രാജ്യത്ത് ആശങ്ക പടര്‍ത്തി കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,767 പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെട്ടതോടെ ആകെ മരണസംഖ്യ 1,92,311-ല്‍ എത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. മെഡിക്കല്‍ ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ളവയുടെ ക്ഷാമം രോഗികള്‍ക്ക് ജീവന്‍ […]

Read More
 കോവിഡ് ഭീഷണി ; ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി അമേരിക്ക

കോവിഡ് ഭീഷണി ; ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി അമേരിക്ക

ഇന്ത്യയില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സഹായ വാഗ്ദാനവുമായി അമേരിക്ക. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എല്ലാ സഹായവും നല്‍കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ലോകരാജ്യങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. നിലവിലെ പ്രതിസന്ധി മറി കടക്കാന്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമെന്ന് ഫ്രാന്‍സും, ഓസ്ട്രേലിയയും പ്രഖ്യാപിച്ച് കഴിഞ്ഞു. ഇന്ത്യയ്ക്ക് സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും പദ്ധതികളും അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എത്രയും വേഗം സഹായം എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും […]

Read More
 രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു; 24 മണിക്കൂറിനിടെ 1,84,372 പേർക്ക് കോവിഡ്

രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു; 24 മണിക്കൂറിനിടെ 1,84,372 പേർക്ക് കോവിഡ്

ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. പ്രതിദിനം സ്ഥിരീകരിക്കുന്ന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ആശങ്ക ഉയര്‍ത്തുന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇത് ആദ്യമായാണ് ഇത്രയധികം പോസിറ്റീവ് കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,339 പേര്‍ രോഗമുക്തരായി. 1,23,36,036 പേരാണ് ഇതുവരെ രോഗത്തില്‍ നിന്നും മുക്തി നേടിയത്. 13,65,704 രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി നിലവില്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്. […]

Read More