മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയില്ലെങ്കില്‍ ഇങ്ങോട്ട് വരേണ്ടയെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോട് ഓസ്‌ട്രേലിയ

മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയില്ലെങ്കില്‍ ഇങ്ങോട്ട് വരേണ്ടയെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോട് ഓസ്‌ട്രേലിയ

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയില്ലെങ്കില്‍ രാജ്യത്തേക്ക് വരരുതെന്ന് ഇന്ത്യന്‍ ടീമിനോട് ക്വീന്‍സ്ലാന്‍ഡ്. ക്വീന്‍സ്ലാന്‍ഡ് എംപി റോസ് ബേറ്റ്‌സ് ആണ് ഇത്തരത്തില്‍ നിര്‍ദ്ദേശവുമായി രംഗത്തു വന്നിരിക്കുന്നത്. ബ്രിസ്‌ബേന്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ക്വാറന്റീന്‍ നിബന്ധനകളില്‍ ഇന്ത്യന്‍ ടീം പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ പ്രതികരണം. ‘ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിബന്ധനകളുടെ സങ്കീര്‍ണത മനസ്സിലാക്കുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഞങ്ങളും ചേര്‍ന്നാണ് ബയോ ബബിള്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പക്ഷേ, സിഡ്‌നിയിലെ ആദ്യ ക്വാറന്റീന്‍ കാലാവധി കഴിയുമ്പോള്‍ നിബന്ധനകളുടെ കാര്യത്തില്‍ ഞങ്ങളെ സാദാ […]

Read More

സിഡ്‌നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് പിഴ ചുമത്തി

ഇന്നലെ നടന്ന ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി പിഴ ചുമത്തി. മാച്ച് ഫീസിന്റെ 20 ശതമാനമാണ് ഇന്ത്യന്‍ താരങ്ങള്‍ പിഴയായി അടയ്‌ക്കേണ്ടത്. നിശ്ചിത സമയത്ത് ഒരു ഓവര്‍ പിറകിലായിരുന്നു ഇന്ത്യ. ഐസിസി മാച്ച് റഫറിമാരുടെ സമിതിയിലെ ഡേവിഡ് ബൂണ്‍ ആണ് പിഴ ചുമത്തിയത്. ”ഐസിസി പെരുമാറ്റചട്ടങ്ങളിലെ 2.22 ആര്‍ട്ടിക്കിളില്‍ കുറഞ്ഞ ഓവര്‍ നിരക്കിനുള്ള പിഴയെ സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട്. നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാത്ത ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം […]

Read More