ഇ പിയുടെ പേര് ബോധപൂര്‍വം ഒഴിവാക്കി, ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ തയാറാക്കിയ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ്

ഇ പിയുടെ പേര് ബോധപൂര്‍വം ഒഴിവാക്കി, ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ തയാറാക്കിയ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ്

വിമാനത്തിനുള്ളില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. റിപ്പോര്‍ട്ടില്‍ നിന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പേര് ഒഴിവാക്കിയത് ദുരൂഹമാണെന്ന് സതീശന്‍ പറഞ്ഞു. ഇന്‍ഡിഗോ സൗത്ത് ഇന്ത്യന്‍ മേധാവി വരുണ്‍ ദ്വിവേദിയോട് പ്രതിപക്ഷ നേതാവ് പരാതി ഉന്നയിച്ചു. കണ്ണൂര്‍ സ്വദേശി ആയ എയര്‍പോര്‍ട്ട് മാനേജര്‍ ബിജിത് സമ്മര്‍ദത്തിന് വഴങ്ങിയെന്നും അതിനാല്‍ അദ്ദേഹം തയാറാക്കിയ റിപ്പോര്‍ട്ട് തള്ളണമെന്നും […]

Read More
 വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചതായി സൂചനയില്ല, ചട്ടം നോക്കുകയാണെങ്കില്‍ ജയരാജന്റെ പ്രവൃത്തിയാണ് ഗൗരവമേറിയത് – ഇന്‍ഡിഗോ

വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചതായി സൂചനയില്ല, ചട്ടം നോക്കുകയാണെങ്കില്‍ ജയരാജന്റെ പ്രവൃത്തിയാണ് ഗൗരവമേറിയത് – ഇന്‍ഡിഗോ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ ഡിജിസിഎയ്ക്ക് റിപ്പോര്‍ട്ട് നല്‍കി ഇന്‍ഡിഗോ വിമാനക്കമ്പനി. വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ചതായി സൂചനയില്ലെന്ന് ഇന്‍ഡിഗോ വൃത്തങ്ങള്‍ അറിയിച്ചു. ചട്ടം നോക്കുകയാണെങ്കില്‍ പ്രതിഷേധക്കാരേക്കാള്‍ അവരെ പിടിച്ചു തള്ളിയ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രവൃത്തിയാണ് ഗൗരവമേറിയതെന്നാണ് ഇന്‍ഡിഗോ വൃത്തങ്ങള്‍ പറയുന്നത്. വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച സമയത്ത് വിമാനത്തിന്റെ വാതില്‍ തുറന്നിരുന്നുവെന്നാണ് […]

Read More
 ഇ.പി ജയരാജൻ പ്രതിഷേധിച്ചവരെ പിടിച്ചുതള്ളി,പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ശാന്തരാക്കാൻ ക്യാബിൻ ക്രൂ ശ്രമിച്ചു

ഇ.പി ജയരാജൻ പ്രതിഷേധിച്ചവരെ പിടിച്ചുതള്ളി,പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ശാന്തരാക്കാൻ ക്യാബിൻ ക്രൂ ശ്രമിച്ചു

ഇൻഡിഗോ വിമാനത്തിനുള്ളില്‍വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടന്ന പ്രതിഷേധത്തിൽ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കവെ, മൂന്ന് പേർ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്ന് പൊലീസിന് നൽകിയ റിപ്പോർട്ടിൽ ഇൻഡിഗോ പറയുന്നു. പ്രതിഷേധിച്ചവരെ രാഷ്ട്രീയനേതാവ് ഇ.പി. ജയരാജന്‍ പിടിച്ചുതള്ളിയെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ റിപ്പോര്‍ട്ട് ഉണ്ട് . ജയരാജന് യാത്രാനിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഏവിയേഷന്‍ അതോറിറ്റിക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ഇന്‍ഡിഗോ ഡി.ജി.സി.എ.യ്ക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. പ്രതിഷേധിച്ചവരെ ക്യാബിന്‍ ക്രൂ ശാന്തരാക്കാന്‍ നോക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.എന്നാൽ പ്രതിഷേധക്കാർ മുദ്രാവാക്യം […]

Read More
 ഭിന്നശേഷിക്കാരനായ കുട്ടിയെ യാത്രചെയ്യാന്‍ അനുവദിക്കാത്ത സംഭവം; ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ചുലക്ഷം രൂപ പിഴ

ഭിന്നശേഷിക്കാരനായ കുട്ടിയെ യാത്രചെയ്യാന്‍ അനുവദിക്കാത്ത സംഭവം; ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ചുലക്ഷം രൂപ പിഴ

ഭിന്നശേഷിയുള്ള കുട്ടിയെ യാത്ര ചെയ്യാന്‍ അനുവദിക്കാതിരുന്ന സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ച് ലക്ഷം രൂപ പിഴ. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡിജിസിഎ) ഇന്‍ഡിഗോ എയര്‍ലൈന്‍സിനു പിഴ ചുമത്തിയത്. ഭിന്നശേഷിക്കാരനായ കുട്ടിയെ കൈകാര്യം ചെയ്തതില്‍ ഇന്‍ഡിഗോ ജീവനക്കാരന് പിഴവ് സംഭവിച്ചുവെന്നും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്തുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡിജിസിഎ വ്യക്തമാക്കി. അനുകമ്പയോടുള്ള ഇടപെടല്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സഹായിക്കുമായിരുന്നെന്നും യാത്ര നിഷേധിക്കുന്നത് ഒഴിവാക്കാമായിരുന്നു. ഇത്തരം പ്രത്യേക സാഹചര്യങ്ങളില്‍ വളരെ സൂക്ഷമതയോടെയാണ് ഇടപെടേണ്ടിയിരുന്നതെന്നും എന്നാല്‍ സിവില്‍ ഏവിയേഷന്‍ […]

Read More