ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കും ഇൻസ്റ്റ ഗ്രാമും രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ നീക്കം ചെയ്തു

ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കും ഇൻസ്റ്റ ഗ്രാമും രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ നീക്കം ചെയ്തു

. ദില്ലിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ ദൃശ്യങ്ങൾ പങ്കുവെച്ച രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ നീക്കം ചെയ്ത് ഇൻസ്റ്റ ഗ്രാമും ഫേസ്ബുക്കും. നേരത്തെ ഇതേ ദൃശ്യങ്ങൾ പങ്കുവെച്ചതിന് ട്വിറ്റർ രാഹുൽഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിക്കുകയും പിന്നീട് പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. ദില്ലിയിൽ ശ്മശാനത്തിൽ സംസ്കരിച്ച ഒൻപത് വയസുകാരിയുടെ മരണത്തിലാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി സംസ്കരിക്കുകയായിരുന്നു എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം . പിന്നാലെ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനായ രാഹുൽ ഗാന്ധി ഇവരുടെ വീട്ടിലെത്തുകയും കുടുംബത്തോടൊപ്പമുള്ള […]

Read More
 ‘സുഖം പ്രാപിക്കുന്നു’ ; ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് ക്രിസ്ത്യൻ എറിക്‌സൺ

‘സുഖം പ്രാപിക്കുന്നു’ ; ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് ക്രിസ്ത്യൻ എറിക്‌സൺ

കഴിഞ്ഞ ദിവസം യൂറോ കപ്പ് മത്സരത്തിനിടെയാണ് ഡെന്മാർക്ക് മധ്യനിര താരം ക്രിസ്ത്യൻ എറിക്‌സൺ കുഴഞ്ഞുവീണത്. ഡെന്മാർക്കും ഫിൻലൻഡും തമ്മിലുള്ള മത്സരത്തിന്റെ 40-ാം മിനിറ്റിലായിരുന്നു സംഭവം. എന്നാൽ താനിപ്പോൾ സുഖമായിരിക്കുന്നു എന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്ക് വെക്കുകയാണ് എറിക്‌സൺ . ആശുപത്രി കിടക്കയിൽ നിന്നുള്ള തന്റെ ചിത്രത്തോടൊപ്പം ഇൻസ്റ്റഗ്രാമിലൂടെയാണ് താരം സന്തോഷം പങ്ക് വെച്ചത് . ‘ഞാൻ സുഖമായിരിക്കുന്നു. എന്നിരുന്നാലും, ചില പരിശോധനകൾക്ക് കൂടി വിധേയമാകേണ്ടതുണ്ട്’-എറിക്‌സൺ പോസ്റ്റിൽ കുറിച്ചു.

Read More