കഴിഞ്ഞ ദിവസം യൂറോ കപ്പ് മത്സരത്തിനിടെയാണ് ഡെന്മാർക്ക് മധ്യനിര താരം ക്രിസ്ത്യൻ എറിക്‌സൺ കുഴഞ്ഞുവീണത്. ഡെന്മാർക്കും ഫിൻലൻഡും തമ്മിലുള്ള മത്സരത്തിന്റെ 40-ാം മിനിറ്റിലായിരുന്നു സംഭവം.
എന്നാൽ താനിപ്പോൾ സുഖമായിരിക്കുന്നു എന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്ക് വെക്കുകയാണ് എറിക്‌സൺ . ആശുപത്രി കിടക്കയിൽ നിന്നുള്ള തന്റെ ചിത്രത്തോടൊപ്പം ഇൻസ്റ്റഗ്രാമിലൂടെയാണ് താരം സന്തോഷം പങ്ക് വെച്ചത് .
‘ഞാൻ സുഖമായിരിക്കുന്നു. എന്നിരുന്നാലും, ചില പരിശോധനകൾക്ക് കൂടി വിധേയമാകേണ്ടതുണ്ട്’-എറിക്‌സൺ പോസ്റ്റിൽ കുറിച്ചു.