ജമ്മു കാശ്മീരിൽ മേഘവിസ്‌ഫോടനം; നാല് പേർ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിൽ മേഘവിസ്‌ഫോടനം; നാല് പേർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽശക്തമായ മഴ തുടരുന്നു. മഴയെ തുടർന്നുണ്ടായ മേഘവിസ്‌ഫോടനത്തിൽ ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു. ബാരമുല്ലാ ജില്ലയിലെ റാഫിയാബാദ് പ്രദേശത്തെ കഫർനാറിലാണ് നാടോടികളായ ബകർവാൾ കുടുംബത്തിലെ നാലുപേർ മരിച്ചത്. ആറംഗ കുടുംബത്തിലെ ഒരാളെ കാണാതായിട്ടുണ്ട്. മറ്റൊരാളെ ജീവനോടെ കണ്ടെത്തി. വൻ മേഘവിസ്‌ഫോടനമാണ് കുടുംബത്തിന് നേരിടേണ്ടി വന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മേഘവിസ്‌ഫോടനത്തെ തുടർന്ന് റാഫിയാബാദ് പ്രദേശത്തെ വാട്ടർഗാം ഗ്രാമത്തിലെ സ്‌കൂളുകൾ ഉൾപ്പെടെ ചില സർക്കാർ കെട്ടിടങ്ങളും നെൽവയലുകളും വെള്ളത്തിനടിയിലായി രാജ്ഗൗരി ജില്ലയിലെ ഹാജി ബഷീർ അഹമ്മദിന്റെ കുടുംബത്തിനാണ് ദുരന്തം […]

Read More