ക്ഷേത്രങ്ങൾക്കായി ചെലവഴിച്ച തുക പ്രചാരണവിഷയമാക്കി കടകംപള്ളി;പൂഴിക്കടകനെന്ന് ശോഭ

ക്ഷേത്രങ്ങൾക്കായി ചെലവഴിച്ച തുക പ്രചാരണവിഷയമാക്കി കടകംപള്ളി;പൂഴിക്കടകനെന്ന് ശോഭ

തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിൽ എത്തി നിൽകുമ്പോൾ കഴക്കൂട്ടത്ത് ക്ഷേത്രങ്ങൾക്കായി ചെലവഴിച്ച തുക പ്രചാരണവിഷയമാക്കി എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയ്ക്കും കഴക്കൂട്ടം മണ്ഡലത്തിലെ ക്ഷേത്രങ്ങൾക്കുമായി എത്ര തുക നീക്കിവച്ചു എന്ന് പ്രത്യേകം പോസ്റ്ററുകൾ അടിച്ചാണ് കടകംപള്ളിയുടെ പ്രചാരണം. ‘യഥാർത്ഥ വിശ്വാസ സംരക്ഷകർ ആര്’ എന്ന ചോദ്യം ഉന്നയിച്ചുക്കൊണ്ടാണ് പോസ്റ്ററുകൾ.വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് തട്ടാൻ ശ്രമിക്കുന്നവരുടെ പൊള്ളത്തരം തുറന്നുകാട്ടാൻ ചില കണക്കുകൾ പ്രസിദ്ധീകരിക്കുന്നു പോസ്റ്ററുകളിൽ പറയുന്നു. യുഡിഎഫ് സർക്കാർ ശബരിമലയ്ക്കായി അനുവദിച്ച തുകയും എൽഡിഎഫ് സർക്കാർ അനുവദിച്ച […]

Read More
 കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് ബോർഡുകളിൽ കരി ഓയിൽ ഒഴിച്ചു

കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് ബോർഡുകളിൽ കരി ഓയിൽ ഒഴിച്ചു

കഴക്കൂട്ടം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകളിൽ കരി ഓയിൽ ഒഴിച്ചു. പാങ്ങപ്പാറ, കുറ്റിച്ചൽ ഭാഗത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സ്ബോർഡുകളിലാണ് കരി ഓയിൽ ഒഴിച്ചത്. ചില പോസ്റ്ററുകൾ വലിച്ച് കീറിയിട്ടുമുണ്ട്. സംഭവത്തിൽ സിപിഎം പൊലീസിൽ പരാതി നൽകും. ശബരിമല വിഷയമടക്കം സജീവ ചർച്ചയാക്കാൻ എതിരാളികൾ സജീവ ശ്രമം നടത്തുന്നതിനിടെയാണ് പോസ്റ്ററുകൾ നശിപ്പിക്കപ്പെടുന്നത്. കോൺഗ്രസിന്റെ എസ് എസ് ലാലും, ബിജെപിയുടെ ശോഭാ സുരേന്ദ്രനുമാണ് ദേവസ്വം മന്ത്രിയുടെ പ്രധാന എതിരാളികൾ.

Read More
 ശബരിമല യുവതി പ്രവേശനം;ഖേദം പ്രകടിപ്പിച്ച് കടകംപള്ളി സുരേന്ദ്രന്‍

ശബരിമല യുവതി പ്രവേശനം;ഖേദം പ്രകടിപ്പിച്ച് കടകംപള്ളി സുരേന്ദ്രന്‍

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവ വികാസങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീംകോടതിയുടെ വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ശബരിമലയില്‍ യുവതിപ്രവേശനത്തിന് കൂട്ടുനിന്ന സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് സ്ഥാനാര്‍ഥി കൂടിയായ ദേവസ്വം മന്ത്രി തുറന്നു സമ്മതിച്ചിരിക്കുന്നത്. ‘2018-ലെ ഒരു പ്രത്യേക സംഭവമാണിത്. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൊക്കെ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ ഇന്ന് അതൊന്നും […]

Read More
 റാങ്ക് ഹോള്‍ഡേഴ്‌സിന്റെ മനോവിഷമം കുറ്റബോധം കൊണ്ട്;ആരോപണം തള്ളി മന്ത്രി

റാങ്ക് ഹോള്‍ഡേഴ്‌സിന്റെ മനോവിഷമം കുറ്റബോധം കൊണ്ട്;ആരോപണം തള്ളി മന്ത്രി

പിഎസ് സി ഉദ്യോഗാര്‍ത്ഥികളോട് മോശമായി പെരുമാറിയെന്ന വാദം തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. താൻ ആരോടും മോശമായി സംസാരിച്ചിട്ടില്ലെന്നും എന്നാൽ 500-ന് മുകളിലാണ് റാങ്കെന്ന് തന്നോട് പറഞ്ഞ വനിത ഉദ്യോഗാര്‍ത്ഥിയോട് 10 വർഷം കഴിഞ്ഞാൽ ജോലി കിട്ടുമെന്ന് ഉറപ്പുണ്ടോ എന്ന് ചോദിച്ചതായും മന്ത്രി സമ്മതിച്ചു. റാങ്ക് ഹോള്‍ഡേഴ്‌സിന്റെ മനോവിഷമം കുറ്റബോധം കൊണ്ടാണ്. ഉദ്യോഗാര്‍ത്ഥികള്‍ രാഷ്ട്രീയക്കാരുടെ കളിപ്പാവകളായി മാറിയെന്നും മന്ത്രി പറഞ്ഞു . സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ താന്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. ഉദ്യോഗാര്‍ത്ഥികള്‍ തന്നെ വന്നു കണ്ടതാണ്. റിപ്പോര്‍ട്ട് […]

Read More