കാലവർഷം ജൂൺ നാലിന് എത്തിച്ചേരാൻ സാധ്യത

കാലവർഷം ജൂൺ നാലിന് എത്തിച്ചേരാൻ സാധ്യത

കേരളത്തിൽ കാലവർഷം ജൂൺ നാലിന് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ മാറ്റമുണ്ടായേക്കാം. അതേസമയം മെയ് 20 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ, ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശത്തിൽ പറയുന്നു.

Read More
 എംഡിഎംഎ: യുവാക്കൾ ജയിലില്‍ കിടന്നത് 88 ദിവസം, പരിശോധന ഫലം വന്നപ്പോൾ ഞെട്ടി

എംഡിഎംഎ: യുവാക്കൾ ജയിലില്‍ കിടന്നത് 88 ദിവസം, പരിശോധന ഫലം വന്നപ്പോൾ ഞെട്ടി

മലപ്പുറം: മേലാറ്റൂരിൽ നാലു യുവാക്കളെ എംഡിഎംഎയുമായി പിടികൂടിയ കേസിൽ വഴിത്തിരിവ്.നാലു യുവാക്കള്‍ 88 ദിവസം ജയിലില്‍ കിടന്ന ഈ കേസിൽ, കെമിക്കല്‍ ലാബ് ഫലം വന്നപ്പോള്‍ പിടിച്ചത് എംഡിഎംഎ അല്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ടു തവണ ലാബുകളിൽ പരിശോധിച്ചെങ്കിലും പിടിച്ചത് എംഡിഎംഎ അല്ലെന്ന റിപ്പോർട്ടാണ് ലഭിച്ചത്. ഇനി മൂന്നാമതൊരു ലാബിൽക്കൂടി പരിശോധന നടത്താനാണ് പൊലീസിന്റെ നീക്കം. മലപ്പുറം മേലാറ്റൂര്‍ പൊലീസെടുത്ത കേസിന് എതിരെ കുറുവ കരിഞ്ചാപ്പാടി സ്വദേശികളായ യുവാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. വിപണിയിൽ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന […]

Read More
 സാറ്റലൈറ്റ് റേഡിയോ കോളറിൽ ഇന്നലെ മുതൽ സിഗ്നൽ ഇല്ല; അരിക്കൊമ്പൻ എവിടെ?.

സാറ്റലൈറ്റ് റേഡിയോ കോളറിൽ ഇന്നലെ മുതൽ സിഗ്നൽ ഇല്ല; അരിക്കൊമ്പൻ എവിടെ?.

കുമളി : അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ ഇന്നലെ പുലർച്ചെ മുതൽ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. അരിക്കൊമ്പൻ കാട്ടിൽ എവിടെയെന്നു കണ്ടെത്താനാവാതെ വനംവകുപ്പ്. ആന ചോലവനത്തിലായതിനാലാകാം സിഗ്നലുകൾ ലഭിക്കാത്തതെന്നാണു വനം വകുപ്പിന്റെ വിലയിരുത്തൽ. ഇടതൂർന്ന മരങ്ങളുള്ള വനത്തിനുള്ളിലായാൽ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്ന് വിദഗ്ധർ പറയുന്നു. അരിക്കൊമ്പനെ പെരിയാർ‌ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട ശേഷം ഓരോ മണിക്കൂർ ഇടവിട്ട് സാറ്റലൈറ്റ് കോളറിൽ നിന്നു സിഗ്നൽ കിട്ടിക്കൊണ്ടിരുന്നതാണ്. എന്നാൽ ഇന്നലെ പുലർച്ചെ നാലിനു ശേഷമാണ് സിഗ്നൽ […]

Read More
 ചിന്നക്കനാലിൽ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം, വീട് തകർത്തു, കൂട്ടത്തിൽ ചക്കക്കൊമ്പനും

ചിന്നക്കനാലിൽ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം, വീട് തകർത്തു, കൂട്ടത്തിൽ ചക്കക്കൊമ്പനും

ചിന്നക്കനാൽ : ഇടുക്കി ചിന്നക്കനാലിൽ കാട്ടാനക്കൂട്ടം വീട് തകർത്തു. വിലക്ക് മൗണ്ട് ഫോർട്ട് സ്കൂളിനു സമീപം രാജന്റെ വീടാണ് കാട്ടാനകൾ തകർത്തത്. കാട്ടാനക്കൂട്ടത്തിൽ ചക്കക്കൊമ്പനും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു ആക്രമണം. ആക്രമകാരിയായ അരിക്കൊമ്പനെ പിടികൂടിയശേഷം ഒരുകൂട്ടം പിടിയാനകളും കുട്ടികളും പ്രദേശത്ത് വരികയും ശബ്ദമുണ്ടാക്കുകയും ചെയ്തെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ഈ ആനക്കൂട്ടമാണ് രാജന്റെ വീട് തകർത്തത്. അരിക്കൊമ്പനെ കൊണ്ടുപോയ സാഹചര്യത്തിൽ മറ്റ് ആനകൾ അക്രമകാരികളായെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, വന്യമൃശല്യം പരിഹരിക്കാൻ വിദ്ഗധ പാനൽ […]

Read More
 കോഴിക്കോട് മാവൂർ സ്വദേശിനിയായ മലയാളി നഴ്‌സ്‌ മക്കയിൽ മരണപ്പെട്ടു

കോഴിക്കോട് മാവൂർ സ്വദേശിനിയായ മലയാളി നഴ്‌സ്‌ മക്കയിൽ മരണപ്പെട്ടു

കോഴിക്കോട് സ്വദേശിനിയായ മലയാളി നേഴ്സ് മക്കയിൽ മരണപ്പെട്ടു. കോഴിക്കോട് മാവൂർ സ്വദേശിനി അസ്‌നയാണ് മരണപ്പെട്ടത്. സ്വകാര്യ ആശുപത്രിയായ മക്ക മെഡിക്കൽ സെന്ററിൽ സ്റ്റാഫ് നഴ്‌സ്‌ ആയി ജോലി ചെയ്ത് വരികയായിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് മക്കയിലെ അൽനൂർ ഹോസ്പിറ്റലിൽ വെച്ച് മരണം സംഭവിച്ചത്. തലവേദനയെ തുടർന്ന് ഇന്നലെ വൈകുന്നേരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചയോടെ ആരോഗ്യ സ്ഥിതി വഷളായതോടെ അൽനൂർ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക […]

Read More
 വൈറ്റിലയിൽ നിന്ന് കാക്കനാടേക്ക് 25 മിനിറ്റ്; കേരളത്തിന്‍റെ സ്വപ്ന പദ്ധതി വാട്ടർ മെട്രോ

വൈറ്റിലയിൽ നിന്ന് കാക്കനാടേക്ക് 25 മിനിറ്റ്; കേരളത്തിന്‍റെ സ്വപ്ന പദ്ധതി വാട്ടർ മെട്രോ

കൊച്ചി: കൊച്ചി വാട്ടർ മെട്രോയിൽ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ ഘട്ടത്തിൽ ഹൈക്കോർട്ട്-വൈപ്പിൻ ടെർമിനലുകളിൽ നിന്നും വൈറ്റില-കാക്കനാട് ടെർമിനലുകളിൽ നിന്നുമാണ് സർവീസ് ആരംഭിക്കുന്നത്. ഭിന്നശേഷി സൗഹൃദമായാണ് ടെർമിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്. ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിൽ 20 മിനിറ്റ് കൊണ്ടും വൈറ്റിലയിൽ നിന്ന് കാക്കനാടേക്ക് 25 മിനിറ്റിലും എത്താൻ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 10 ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ച് 76 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമ്മിച്ചിരിക്കുന്ന കൊച്ചി വാട്ടർ മെട്രോ […]

Read More
 മോദിയുടെ കേരള സന്ദർശനം: സുരക്ഷ സ്കീം ചോർന്നതിൽ അന്വേഷണം

മോദിയുടെ കേരള സന്ദർശനം: സുരക്ഷ സ്കീം ചോർന്നതിൽ അന്വേഷണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ടുള്ള പൊലീസ് തയാറാക്കിയ സുരക്ഷാ പദ്ധതി പുറത്ത് പോയതിൽ അന്വേഷണം ഊർജിതമാക്കി. ഇൻ്റെലിജൻസ് മേധാവി തയാറാക്കിയ സുരക്ഷ റിപ്പോർട്ടാണ് പുറത്തായിരിക്കുന്നത്. പ്രധാനമന്ത്രി ഏപ്രിൽ 24 ന് കേരളത്തിൽ എത്തി തിരികെ പോകുന്നത് വരെയുള്ള പ്രോഗ്രാമുകളുടെയും സുരക്ഷയുടെയും പൂർണ വിവരങ്ങൾ ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇന്റലിജിൻസ് റിപ്പോർട്ട് പുറത്തു പോയതിനെ ഇന്റെലിജൻസ് ബ്യൂറോ അതീവ ഗൗരവത്തിലാണ് എടുക്കുന്നത്. അതിനാൽ തന്നെ, റിപ്പോർട്ട് ചോർന്നതിൽ പോലീസ് വൃത്തങ്ങളിൽ ആശങ്കകൾ ഉണ്ട്. തുടർന്ന് റിപ്പോർട്ട് […]

Read More
 മയക്കു വെടിവെച്ച കരടി വെള്ളത്തിൽ മുങ്ങി; കിണർ വെള്ളം വറ്റിക്കാക്കാൻ ശ്രമം

മയക്കു വെടിവെച്ച കരടി വെള്ളത്തിൽ മുങ്ങി; കിണർ വെള്ളം വറ്റിക്കാക്കാൻ ശ്രമം

തിരുവനന്തപുരം: കിണറ്റിൽ വീണ കരടിയെ രക്ഷപെടുത്താൻ തീവ്രശ്രമം തുടരുന്നു. കരടിയെ മയക്കുവെടിവെച്ച് രക്ഷപെടുത്താമെന്നായിരുന്നു വനം വകുപ്പ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മയങ്ങിയ കരടി വെള്ളിത്തിലേക്ക് മുങ്ങുകയായിരുന്നു. ദ്രുതകർമ്മ സേന അടക്കം കിണറിലിറങ്ങിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് കിണറ്റിലെ വെള്ളം വറ്റിക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. തിരുവനന്തപുരം വെള്ളനാട് വീട്ടിലെ കിണറ്റിലാണ് കരടി വീണത്. വലയിലിരുന്ന കോഴിയെ പിടികൂടാനായി ശ്രമിച്ചപ്പോഴായിരുന്നു സംഭവം. ഇന്നലെ രാത്രി 12 മണിയോടെയാണ് കരടി കിണറ്റിൽ വീണത്. പുലർച്ചയോടെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.

Read More
 കോഴിക്കോട് ചികിത്സക്കെത്തിയ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം: ശിശുരോ​ഗവിദ​ഗ്ധൻ അറസ്റ്റിൽ

കോഴിക്കോട് ചികിത്സക്കെത്തിയ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം: ശിശുരോ​ഗവിദ​ഗ്ധൻ അറസ്റ്റിൽ

കോഴിക്കോട്: ചികിത്സയ്‌ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റിലായി. കോഴിക്കോട്ടെ മുതിര്‍ന്ന ശിശുരോഗവിദഗ്ധന്‍ ചേവരമ്പലം ഗോള്‍ഫ്‌ലിങ്ക് റോഡ് മേഘമല്‍ഹാറില്‍ ഡോ. സിഎം അബൂബക്കര്‍ (78) നെയാണ് കസബ പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കോഴിക്കോട് അഞ്ചാം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതിയെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ ചാലപ്പുറത്തുള്ള ഡോക്ട്‌ടേഴ്‌സ് ക്ലിനിക്കില്‍ വച്ച് ഏപ്രില്‍ 11, 17 തീയതികളായിരുന്നു കേസിനാസ്പദമായ സംഭവം. പതിനഞ്ചുകാരിയായ […]

Read More
 വയനാട്ടില്‍ കാട്ടാന സ്കൂട്ടര്‍ തകര്‍ത്തു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

വയനാട്ടില്‍ കാട്ടാന സ്കൂട്ടര്‍ തകര്‍ത്തു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

കൽപറ്റ: വയനാട് വേലിയമ്പത്ത് സ്കൂട്ടര്‍ യാത്രക്കാരനു നേരെ കാട്ടാനയുടെ ആക്രമണം. രാവിലെ ആറരയോടെയാണ് ഇളവുങ്കല്‍ സണ്ണിക്ക് നേരെ ആക്രമണം ഉണ്ടായത്. ഇടവഴിയില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയ ആന സണ്ണിയുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ആക്രമണത്തില്‍ സ്കൂട്ടര്‍ തകര്‍ന്നു. സണ്ണി തലനാരിഴയ്ക്ക് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സമീപത്തെ വനമേഖലയില്‍ നിന്നും ജനവാസ മേഖലയിലേക്ക് ആനയിറങ്ങുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Read More