ചിന്നക്കനാൽ : ഇടുക്കി ചിന്നക്കനാലിൽ കാട്ടാനക്കൂട്ടം വീട് തകർത്തു. വിലക്ക് മൗണ്ട് ഫോർട്ട് സ്കൂളിനു സമീപം രാജന്റെ വീടാണ് കാട്ടാനകൾ തകർത്തത്. കാട്ടാനക്കൂട്ടത്തിൽ ചക്കക്കൊമ്പനും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു ആക്രമണം.

ആക്രമകാരിയായ അരിക്കൊമ്പനെ പിടികൂടിയശേഷം ഒരുകൂട്ടം പിടിയാനകളും കുട്ടികളും പ്രദേശത്ത് വരികയും ശബ്ദമുണ്ടാക്കുകയും ചെയ്തെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ഈ ആനക്കൂട്ടമാണ് രാജന്റെ വീട് തകർത്തത്. അരിക്കൊമ്പനെ കൊണ്ടുപോയ സാഹചര്യത്തിൽ മറ്റ് ആനകൾ അക്രമകാരികളായെന്ന് നാട്ടുകാർ പറയുന്നു.

അതേസമയം, വന്യമൃശല്യം പരിഹരിക്കാൻ വിദ്ഗധ പാനൽ രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് തീരുമാനം. അരിക്കൊമ്പനെ പിടിച്ചതുകൊണ്ടുമാത്രം പ്രശ്നം തീരുന്നില്ല. മറ്റുവഴികൾ ഇല്ലാത്തതുകൊണ്ടാണ് അരിക്കൊമ്പനെ പിടിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *