കിഫ്ബി വഴി നടപ്പിലാക്കിയത് 7000 കോടിയുടെ പദ്ധതികൾ: മുഖ്യമന്ത്രി

കിഫ്ബി വഴി നടപ്പിലാക്കിയത് 7000 കോടിയുടെ പദ്ധതികൾ: മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബിയെ പ്രശംസിച്ച് മുഖ്യമന്ത്രി കിഫ്ബി വഴി ഏഴായിരം കോടി രൂപയുടെ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ കിഫ്ബി വഴിവലിയ പുരോഗതി ഉണ്ടായി. കിഫ്ബി മുഖേന പദ്ധതി നടപ്പിലാക്കുന്നത് സംസ്ഥാനത്തിന്റെ അവകാശമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കിഫ്ബിയോട് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് നിഷേധാത്മക സമീപനമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയപാത അതോറിറ്റി എടുത്ത വായ്പ ഇന്ത്യ ഗവൺമെന്റിന്റെ വായ്പയായി കണക്കാക്കുന്നില്ല. പക്ഷേ കിഫ്ബി എടുക്കുന്ന വായ്പ സംസ്ഥാന സർക്കാരിന്റെ വായ്പയായി കണക്കാകുമെന്ന് കേന്ദ്രം പറയുന്നത് പക്ഷപാതപരമെന്നും മുഖ്യമന്ത്രി. ഇലക്ട്രിക് […]

Read More
 കിഫ്ബി കേസ് ഇഡിയുടെ പരിധിയില്‍ വരില്ല, കിഫ്ബിക്ക് എതിരെയുള്ള ഇഡിയുടെ അന്വേഷണം തള്ളി പ്രതിപക്ഷം

കിഫ്ബി കേസ് ഇഡിയുടെ പരിധിയില്‍ വരില്ല, കിഫ്ബിക്ക് എതിരെയുള്ള ഇഡിയുടെ അന്വേഷണം തള്ളി പ്രതിപക്ഷം

തോമസ് ഐസക്കിനെതിരായ കിഫ്ബി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കിഫ്ബി കേസ് ഇഡിയുടെ പരിധിയില്‍ വരില്ല. മസാലബോണ്ടില്‍ ഇടപെടാന്‍ ഇഡിക്ക് അധികാരമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വെളുപ്പിക്കലില്‍ മാത്രമാണ് ഇ.ഡിക്ക് ഇടപെടാന്‍ കഴിയൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം റോഡിലെ കുഴി അടയ്ക്കണമെന്നും അതില്‍ രാഷ്ട്രീയമില്ല. പൊതുമരാമത്ത് മന്ത്രിയെ വ്യക്തിപരമായി ആക്ഷേപിച്ചതല്ല. തെറ്റ് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. റോഡില്‍ കുഴിയുണ്ടെന്ന് പോലും മന്ത്രി സമ്മതിക്കുന്നില്ല. ആശുപത്രിയില്‍ മരുന്നില്ലെന്ന് ആരോഗ്യമന്ത്രിയും സമ്മതിക്കുന്നില്ല. […]

Read More
 കിഫ്ബിയിൽ നിന്ന് വായ്പ്പ എടുക്കുന്നത് തടഞ്ഞ കേന്ദ്ര നടപടിയെ സംയുക്ത നീക്കത്തിലൂടെ പ്രതിരോധിക്കാൻ കേരളം

കിഫ്ബിയിൽ നിന്ന് വായ്പ്പ എടുക്കുന്നത് തടഞ്ഞ കേന്ദ്ര നടപടിയെ സംയുക്ത നീക്കത്തിലൂടെ പ്രതിരോധിക്കാൻ കേരളം

കിഫ്ബിയിൽ നിന്നുൾപ്പെടെ വായ്പ്പ എടുക്കുന്നുന്നത് തടഞ്ഞ കേന്ദ്ര നടപടിയെ സംയുക്ത നടപടിയിലൂടെ പ്രതിരോധിക്കാൻ കേരളം. കേരത്തിന്റെ നേതൃത്വത്തിൽ വായ്പ്പ തടഞ്ഞ 23 സംസ്ഥാനങ്ങളിൽ നിന്ന് കൂടെ നിൽക്കാൻ തയാറുള്ളവരെ ഒപ്പം നിർത്താനാണ് നീക്കം നടക്കുന്നത്. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെയാണ് കിഫ്ബിയെ ഉള്‍പ്പെടെ പരാമര്‍ശിച്ച് വായ്പയെടുക്കുന്നതിന് തടസങ്ങള്‍ ഉന്നയിക്കുന്നതിലുള്ളത് എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കേരളം.ബജറ്റ് രേഖകളില്‍ ഉള്‍പ്പെടുത്താതെ പുറത്തുനിന്നെടുക്കുന്ന കടങ്ങള്‍ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന കേന്ദ്രനീക്കത്തിനെതിരെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കടുത്ത അതൃപ്തിയിലാണ്. കിഫ്ബിയില്‍ നിന്നുള്ള 2,000 […]

Read More
 കിഫ്ബിക്കെതിരായി നിൽക്കുന്നത് ‘സാഡിസ്റ്റ്’ മനോഭാവമുള്ളവർ: മുഖ്യമന്ത്രി

കിഫ്ബിക്കെതിരായി നിൽക്കുന്നത് ‘സാഡിസ്റ്റ്’ മനോഭാവമുള്ളവർ: മുഖ്യമന്ത്രി

കിഫ്ബിക്കെതിരായി നിൽക്കുന്നത് ‘സാഡിസ്റ്റ്’ മനോഭാവമുള്ളവർകേരളം ഇന്നു നിൽക്കുന്നിടത്തുനിന്ന് ഒരിഞ്ചു പോലും മുന്നോട്ടു പോകാൻ പാടില്ലെന്ന ഉദ്ദേശ്യമാണു കിഫ്ബിക്കെതിരായ നീക്കങ്ങൾക്കു പിന്നിലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം ലക്ഷ്യംവച്ചു തുടക്കം കുറിച്ച ഒന്നിനും മുടക്കമുണ്ടാകില്ലെന്നും, അതിന്റേതായ വഴിക്കുതന്നെ അവ പോകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനിൽ ചാൻസലേഴ്സ് അവാർഡ്്ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കിഫ്ബിയെ എങ്ങനെയൊക്കെ ഇല്ലാതാക്കാമെന്നും അപകീർത്തിപ്പെടുത്താമെന്നുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളം ഇപ്പോൾ നിൽക്കുന്നിടത്തുനിന്ന് അൽപ്പെമെങ്കിലും പിന്നോട്ടു പോയാൽ ആശ്വാസവും സന്തോഷവും തോന്നുന്ന ‘സാഡിസ്റ്റ്’ മനോഭാവമുള്ളവരാണ് ഇതിനു […]

Read More
 കിഫ്ബിയെ ഇ.ഡി. ഒരു ചുക്കും ചെയ്യില്ല; ഇ.ഡിയെ വെല്ലുവിളിച്ച് ധനമന്ത്രി

കിഫ്ബിയെ ഇ.ഡി. ഒരു ചുക്കും ചെയ്യില്ല; ഇ.ഡിയെ വെല്ലുവിളിച്ച് ധനമന്ത്രി

കിഫ്ബി മസാലബോണ്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസെടുത്ത സംഭവത്തില്‍ ഇ.ഡിയെ വെല്ലുവിളിച്ച് ധനമന്ത്രി ടി.എം. തോമസ് ഐസക്. കിഫ്ബിയെ ഇ.ഡി. ഒരു ചുക്കും ചെയ്യില്ലെന്ന് അദ്ദേഹം ഫേയ്സ്ബുക്കില്‍ പ്രതികരിച്ചു. കിഫ്ബി സിഇഒ കെഎം എബ്രഹാമിനും ഡപ്യൂട്ടി സിഇഒയ്ക്കും ഇ.ഡി ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. കിഫ്ബി മസാലബോണ്ടില്‍ വ്യാപക ക്രമക്കേടുനടന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് ഇ.ഡി. നിലപാട്. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ മസാലബോണ്ടിലൂടെ വിദേശ ധനസഹായം സ്വീകരിച്ചത് […]

Read More