തിരുവനന്തപുരം: അടിമാലി മണ്ണെടിച്ചില്‍ ദുരന്തബാധിതരായ കുടുംബങ്ങള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കുമെന്ന് റവന്യൂ മന്ത്രി എ പി അനില്‍ കുമാര്‍. ഓണത്തിന് മുന്‍പായി എല്ലാവര്‍ക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ കൈക്കൊള്ളും. 18 കുടുംബങ്ങളാണ് അര്‍ഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരം നടത്തിവന്നത്. സമരം ഒരു മാസം പിന്നിട്ട പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഈ നിര്‍ണായക ഇടപെടലുണ്ടായിരിക്കുന്നത്. അതേസമയം സമരം തുടുമെന്ന നിലപാടിലാണ് പ്രദേശവാസികള്‍. റവന്യൂ മന്ത്രി നല്‍കിയ ഉറപ്പില്‍ വിശ്വാസമുണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം തങ്ങളുടെ കൈകളില്‍ കിട്ടുന്നത് വരെ സമരം തുടരുമെന്നുമാണ് ദുരന്തബാധിതര്‍ വ്യക്തമാക്കിയത്. ഇന്ന് മന്ത്രിയെ നേരില്‍ കണ്ട് ഇരകള്‍ തങ്ങളുടെ നിവേദനവും ആവശ്യങ്ങളും ബോധിപ്പിച്ചിരുന്നു. പണം തുകയായി ലഭിച്ച ശേഷം മാത്രമേ പൂര്‍ണ്ണമായ പ്രക്ഷോഭം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് ദുരന്തബാധിതരായ കുടുംബങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *