പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പേര് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വില അനിയന്ത്രിതമായി വര്‍ധിപ്പിച്ചതിന്റെയും നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റത്തിന്റെയും ഭാഗമായുള്ള പ്രയാസം അനുഭവിക്കുന്ന ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഇന്ധനം നല്‍കുകയും,നിലവിലെ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു കുന്ദമംഗലം ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.വി പി സുരേന്ദ്രന്‍ നഗര്‍ പുത്തൂര്‍മഠത്തില്‍ ചേര്‍ന്ന ഏരിയാ സമ്മേളനത്തില്‍ യൂണിയന്‍ ഏരിയ പ്രസിഡണ്ട് എം എം സുധീഷ് കുമാര്‍ പതാക ഉയര്‍ത്തി.സി ഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ട്
ടി വിശ്വനാഥന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.സി ഐ ടി യു ജില്ലാ സെക്രട്ടറി പി കെ പ്രേമനാഥ് ,
സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ വിനോദ് കുമാര്‍,വി പി രവീന്ദ്രന്‍ ,ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ വൈസ് പ്രസിഡണ്ട് ആസിഫ് അലി, ജി ടി സുബ്രഹ്‌മണ്യന്‍ ടി ടി ചന്ദ്രന്‍ , മധു മാവൂര്‍ പവിത്രന്‍പി ,ബാവ പുതുക്കുടി, രാജ്‌മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ വി പി ഷാജുകുമാര്‍ സ്വാഗതവും,യൂണിയന്‍ ഏരിയ പ്രസിഡന്റ്
എം എം സുധീഷ് കുമാര്‍ അധ്യക്ഷതയുംവഹിച്ചു.ഏരിയ സെക്രട്ടറി പി ആരിഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു വിയോജ് പുത്തൂര്‍മഠം നന്ദി രേഖപ്പെടുത്തി. ഭാരവാഹികളായി എം എം സുധീഷ് കുമാര്‍ (പ്രസിഡണ്ട് )ആരിഷ് പി (സെക്രട്ടറി)ജി ടി സുബ്രഹ്‌മണ്യന്‍ (ട്രഷറര്‍)എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *