കള്ളനോട്ട് നല്‍കി പറ്റിച്ചു, 93-കാരിക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്
കോട്ടയം: കള്ളനോട്ട് നല്‍കി യുവാവ് പറ്റിച്ച 93 വയസുകാരിക്ക് സഹായവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ലോട്ടറി വില്‍പനക്കാരിയായ കോട്ടയം മുണ്ടക്കയം സ്വദേശി ദേവയാനിയമ്മക്കാണ് സന്തോഷ് പണ്ഡിറ്റ് കൈത്താങ്ങായത്. ദേവയാനിയമ്മയെ നേരിട്ടുകണ്ടെന്നും ചില കുഞ്ഞുസഹായങ്ങള്‍ ചെയ്യാന്‍ സാധിച്ചെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് പറഞ്ഞത്. 93 വയസായ, ലോട്ടറി വില്‍പന നടത്തി ജീവിക്കുന്ന ഒരമ്മ എന്ന തലക്കെട്ടോടെയാണ് സന്തോഷ് ഈ കാര്യം വ്യക്തമാക്കിയത്. ദേവയാനിയമ്മയുടെ നഷ്ടപ്പെട്ട ലോട്ടറി ടിക്കറ്റുകള്‍ക്ക് പകരമായി പുതിയ ലോട്ടറി ടിക്കറ്റുകളാണ് സന്തോഷ് പണ്ഡിറ്റ് നല്‍കിയത്. […]
Read More
