കോട്ടയത്ത് ദൃശ്യം മോഡൽ കൊലപാതകം?തറതുരന്ന് പരിശോധിക്കാന്‍ പോലീസ്

കോട്ടയത്ത് ദൃശ്യം മോഡൽ കൊലപാതകം?തറതുരന്ന് പരിശോധിക്കാന്‍ പോലീസ്

ചങ്ങനാശ്ശേരിയില്‍ വീടിൻ്റെ തറ തുരന്ന് യുവാവിൻ്റെ മൃതദേഹം കുഴിച്ചിട്ടുവെന്നാണ് സംശയിക്കുന്നത്.എ.സി. റോഡില്‍ രണ്ടാംപാലത്തിന് സമീപത്തെ വീട്ടിലാണ് യുവാവിനെ കൊന്ന് കുഴിച്ചിട്ടതായി പോലീസ് സംശയിക്കുന്നത്.ഇതേ തുടർന്ന് വീടിൻ്റെ തറ തുറന്ന് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. ഇതിനായി പോലീസ് സംഘം ചങ്ങനാശ്ശേരിയിലെത്തി.ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.ആലപ്പുഴ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം.ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാർ (40 വയസ്സ്) എന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവാണ് പൊലീസിൽ പരാതി നൽകിയത്. യുവാവിന്റെ ബൈക്ക് […]

Read More
 കോട്ടയത്ത് ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് കോളജ് അധ്യാപകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കോട്ടയത്ത് ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് കോളജ് അധ്യാപകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

സ്‌കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കടുത്തുരുത്തി പാലാകരയില്‍ ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. ബൈക്കില്‍ എത്തിയ ഞീഴൂര്‍ ഐഎച്ച്ആര്‍ഡി കോളജ് അധ്യാപകന്‍ വൈക്കം തലയോലപ്പറമ്പ് കാര്‍ത്തിക നിവാസില്‍ അനന്തു ഗോപിയും(28), സ്‌കൂട്ടര്‍ യാത്രികനായ അമല്‍ ജോസഫു(23)മാണ് മരിച്ചത്. അമിത വേഗതയില്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പാലാകരയില്‍ വച്ച് കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്‌ക്കൂട്ടറില്‍ മൂന്ന് പേരാണ് യാത്ര ചെയ്തിരുന്നെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ ജോബി ജോസിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും രഞ്ജിത് […]

Read More
 കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സി.പി.എം. നേതാവും സംഘവും വീടുകയറി ആക്രമിച്ചു, മൂന്ന് പേര്‍ക്കെതിരെ കേസ്

കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സി.പി.എം. നേതാവും സംഘവും വീടുകയറി ആക്രമിച്ചു, മൂന്ന് പേര്‍ക്കെതിരെ കേസ്

കോട്ടയം തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. സിപിഎം പഞ്ചായത്ത് അംഗം ബൈജു വിജയന്‍, സുനില്‍, മിജു എന്നിവര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വ്യാഴാഴ്ച രാത്രി സി.പി.എം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം വീടുകയറി ആക്രമിച്ചുവെന്നാണ് പരാതി. മതിലുതര്‍ക്കത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ഭവനഭേദനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാര്‍, […]

Read More
 ഡിവൈഎസ്പിയടക്കം നാല് പൊലീസുകാര്‍ക്ക് ഗുണ്ടാ ബന്ധം ഉണ്ടെന്ന് കണ്ടെത്തല്‍; നടപടിക്ക് ശുപാര്‍ശ

ഡിവൈഎസ്പിയടക്കം നാല് പൊലീസുകാര്‍ക്ക് ഗുണ്ടാ ബന്ധം ഉണ്ടെന്ന് കണ്ടെത്തല്‍; നടപടിക്ക് ശുപാര്‍ശ

ഗുണ്ടാ ബന്ധം ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കോട്ടയത്ത് ഡിവൈഎസ്പി അടക്കം നാല് പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. കുപ്രസിദ്ധ ഗുണ്ടാ തലവന്‍ അരുണ്‍ ഗോപനുമായി ഡിവൈഎസ്പി അടക്കമുളള ഉന്നത പൊലീസുകാര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും ഗുണ്ടാ നേതാവില്‍ നിന്നും മാസപ്പടി പണം വാങ്ങിയെന്നുമാണ് കണ്ടെത്തല്‍. മാസപ്പടി വാങ്ങിയവര്‍ പൊലീസിന്റെ നീക്കങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും ചീട്ടുകളിക്ക് പിടിച്ച ഗുണ്ടക്ക് ജാമ്യം നല്‍കാന്‍ ഒത്താശ ചെയ്തുവെന്നും കണ്ടെത്തി. ഒരു ഡിവൈഎസ്പി ഒരു സിഐ രണ്ട് പൊലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല അന്വേഷണം നടക്കുന്നത്. […]

Read More
 ക്രീം ബണ്ണിൽ ക്രീമില്ല,ബേക്കറി ഉടമയ്ക്ക് യുവാക്കളുടെ  ക്രൂര മർദനം,ചൂടില്ലാത്ത ചായ വാങ്ങി കുടിച്ചതിന് കടയിലെത്തിയ വയോധികനും ആക്രമണം

ക്രീം ബണ്ണിൽ ക്രീമില്ല,ബേക്കറി ഉടമയ്ക്ക് യുവാക്കളുടെ ക്രൂര മർദനം,ചൂടില്ലാത്ത ചായ വാങ്ങി കുടിച്ചതിന് കടയിലെത്തിയ വയോധികനും ആക്രമണം

കോട്ടയത്ത് ക്രീം ബണ്ണിൽ ക്രീം ഇല്ലെന്ന് പറഞ്ഞ് ബേക്കറി ഉടമയുടെ കൈ അടിച്ചൊടിച്ച് യുവാക്കൾ .ബേക്കറി ഉടമയേയും, ചായ കുടിക്കാനെത്തിയ വൃദ്ധനേയുമടക്കം അഞ്ച് പേരെയാണ് യുവാക്കൾ മർദിച്ചത്. ചൂടില്ലാത്ത ചായ വാങ്ങി കുടിച്ചതിനായിരുന്നു 95 വയസുകാരനായ വൃദ്ധനെ ഇവർ തല്ലിയത്.ഇന്നലെ വൈകുന്നേരം അഞ്ചു മണിക്ക് വൈക്കം താലൂക്ക് ആശുപത്രിയ്ക്ക് സമീപത്തെ ചായക്കടയിൽ ആറ് യുവാക്കൾ ചായ കുടിക്കാനെത്തി. ബേക്കറിയിലെത്തിയ യുവാക്കൾ ക്രീം ബൺ ആവശ്യപ്പെട്ടു. ബൺ നൽകിയപ്പോൾ അതിൽ ക്രീമില്ലെന്ന് ആരോപിച്ച് ഇവർ ബേക്കറി ഉടമയെ മർദിക്കുകയായിരുന്നു. […]

Read More
 കോട്ടയം ട്രെയിൻ പാത ഇരട്ടിപ്പിക്കൽ; പരശുറാമും ജനശതാബ്ദിയും താത്ക്കാലികമായി റദ്ദാക്കി; മലബാറിൽ യാത്രാ ദുരിതം

കോട്ടയം ട്രെയിൻ പാത ഇരട്ടിപ്പിക്കൽ; പരശുറാമും ജനശതാബ്ദിയും താത്ക്കാലികമായി റദ്ദാക്കി; മലബാറിൽ യാത്രാ ദുരിതം

ചിങ്ങവനത്തിനും ഏറ്റുമാനൂരിനുമിടയിൽ റെയിൽ പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുള്ള കൂടുതൽ ട്രെയിനുകൾ ഇന്ന് മുതൽ ഓടില്ല. യാത്രക്കായി ഏറെ ആശ്രയിക്കുന്ന പരശുറാമും,. ജനശതാബ്ദിയും താത്കാലികമായി റദ്ദാകുന്നതോടെ മലബാറുകാർക്കാണ് യാത്രാ ദുരിതം രൂക്ഷമാകുന്നത്. കോട്ടയത്ത് അറ്റകുറ്റപ്പണിയും പാതയിരട്ടിപ്പിക്കലും കാരണം ഇനിയുള്ള 8 ദിവസം മംഗലൂരുവിനും നാഗർകോവിലിനും ഇടയിലെ 51 യാത്രക്കാർ ദുരിതത്തിലാകും. ഈ മാസം 29 വരെയാണ് ട്രെയിനുകളുടെ നിയന്ത്രണം. ബദൽ സംവിധാനം ഏർപ്പെടുത്തുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. മംഗളൂരു-നാഗർകോവിൽ പരശുറാം ഇന്നലെ മുതൽ 28 വരെയും നാഗർകോവിൽ-മംഗളൂരു […]

Read More
 കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഷാൾ കഴുത്തിൽ മുറുക്കി വെട്ടി കൊലപ്പെടുത്തി ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. അയര്‍ക്കുന്നം സ്വദേശി സുധീഷ്, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. കഴുത്തിൽ ഷാൾ മുറുക്കിയ നിലയിൽ തുണികളിട്ട് മൂടിയ നിലയിലായിരുന്നു ടിന്റുവിന്റെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. ഇരു കൈകളിലെയും ഞെരമ്പുകൾ മുറിച്ച് തൂങ്ങിയ നിലയിലാണ് സുധീഷിനെ കണ്ടെത്തിയത്. രണ്ട് മാസം മുൻപാണ് വിദേശത്തായിരുന്ന സുധീഷ് നാട്ടിലെത്തിയത്. നഴ്‌സായ ഭാര്യയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുകയായിരുന്നു. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് […]

Read More
 അറിഞ്ഞ് കേട്ട് ഉണ്ണാൻ പോകാറില്ല,ഫ്ളക്സിൽ പടം വന്നാൽ കുളിര് കോരുന്ന ആളുമല്ല ,എന്ത് കൊണ്ട് പങ്കെടുത്തില്ല എന്ന് പാർട്ടി വേദിയിൽ അറിയിക്കും

അറിഞ്ഞ് കേട്ട് ഉണ്ണാൻ പോകാറില്ല,ഫ്ളക്സിൽ പടം വന്നാൽ കുളിര് കോരുന്ന ആളുമല്ല ,എന്ത് കൊണ്ട് പങ്കെടുത്തില്ല എന്ന് പാർട്ടി വേദിയിൽ അറിയിക്കും

കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന യു.ഡി.എഫിന്റെ കെ റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ നാട്ടകം സുരേഷ് പങ്കെടുക്കാതിരുന്നത് വാർത്തയായിരുന്നു. എന്നാൽ യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നതിന് അതിന്റേതായ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് നാട്ടകം സുരേഷ് പറഞ്ഞു.ബാനറില്‍ തന്റെ ചിത്രം വെച്ചില്ലെന്നും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നുമുള്ള പരാതിയെ തുടര്‍ന്നാണ് നാട്ടകം സുരേഷ് പ്രതിഷേധ പരിപാടിയില്‍ നിന്ന് വിട്ടുനിന്നത് എന്ന തരത്തില്‍ നേരത്തെ ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് മറുപടിയായാണ് ഇദ്ദേഹം ഇപ്പോൾ രംഗത്തെത്തിയത് യുഡിഎഫ് യോഗത്തിൽ താൻ പങ്കെടുക്കാതിരുന്നതിന് കൃത്യമായ […]

Read More
 ഇവിടെയിരുന്ന് മദ്യപിച്ചാൽ പോലീസ് വരുമോ?; വെറൈറ്റി തേടി പോയി പുലിവാല് പിടിച്ച് രണ്ട് പേർ

ഇവിടെയിരുന്ന് മദ്യപിച്ചാൽ പോലീസ് വരുമോ?; വെറൈറ്റി തേടി പോയി പുലിവാല് പിടിച്ച് രണ്ട് പേർ

എന്തിനും വെറൈറ്റി ആഗ്രഹിക്കുന്ന മലയാളികൾക്കിടയിൽ വൈവിധ്യം തേടി പോയി പുലിവാല് പിടിച്ച രണ്ട് പേർ സോഷ്യൽ മീഡിയയിൽ വൈറലായി. സംഭവം ഇങ്ങനെ, കഥാ നായകന്മാർക്ക് പാലാ മീനച്ചിലാറിന്റെ ആൽക്കഹോളിക് ബ്യൂട്ടി കണ്ട് അവിടെ ഇരുന്ന് മദ്യപിക്കാൻ മോഹം. ഇവിടെ ഇരുന്ന് മദ്യപിച്ചാൽ പോലീസ് വരുമൊന്ന് ചോദിച്ചതാകട്ടെ മഫ്‌തിയിൽ ഉള്ള പോലീസുക്കാരനോടും. വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത് . ലൊക്കേഷൻ അതിമനോഹരമായ പാലാ മീനച്ചിലാർ. വിഡിയോയിലെ നായകന്മാർ മദ്യക്കുപ്പിയുമായി വരുന്നു. . കടവിലെത്തിയ ഇവർ ‘‘ഇവിടിരുന്നു മദ്യപിച്ചാൽ പൊലീസ് വരുമോയെന്ന്’’ […]

Read More
 കോട്ടയത്ത് പന്ത്രണ്ടിടത്ത് കല്ലിട്ടു, പിഴുതുമാറ്റി നാട്ടുകാർ,കുളത്തിലിട്ടു വ്യാപക പ്രതിഷേധം

കോട്ടയത്ത് പന്ത്രണ്ടിടത്ത് കല്ലിട്ടു, പിഴുതുമാറ്റി നാട്ടുകാർ,കുളത്തിലിട്ടു വ്യാപക പ്രതിഷേധം

നിർത്തിവെച്ച കെ റെയിൽ സര്‍വേ നടപടികള്‍ വീണ്ടും തുടങ്ങി. നട്ടാശ്ശേരിയിൽ സർവേ പുനരാരംഭിച്ചതിനു പിന്നാലെ സ്ഥാപിച്ച കല്ലുകൾ നാട്ടുകാർ തന്നെ പിഴുതെടുത്തു. പിഴുതെടുത്ത കല്ലുകൾ കുളത്തിലിടുകയും ചെയ്തു. രാവിലെതന്നെ സ്ഥലത്തെത്തിയ അധികൃതർ 12 സർ‌വേ കല്ലുകൾ സ്ഥാപിച്ചതിനു പിന്നാലെയാണു പ്രതിഷേധം അരങ്ങേറിയത്.പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. കുഴിയാലിപ്പടിയിൽ തസഹിൽദാരെ നാട്ടുകാർ തടഞ്ഞു. കെ റെയിൽ വാഹനവും നാട്ടുകാർ തടഞ്ഞുവച്ചു.മതിയായ രേഖകൾ ഇല്ലാതെ കല്ലുകൾ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് അറിയിച്ച നാട്ടുകാർ, കൗൺസിലർമാരുടെ നേതൃത്വത്തിലാണു സർവേ കല്ലുകൾ പിഴുതുമാറ്റിയത്.അതേസമയം, കല്ലിടാനുള്ള തീരുമാനം […]

Read More