വനിത മത്സ്യവിപണന തൊഴിലാളികള്‍ക്കായി സൗജന്യ ബസ് സര്‍വീസ് മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

വനിത മത്സ്യവിപണന തൊഴിലാളികള്‍ക്കായി സൗജന്യ ബസ് സര്‍വീസ് മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

വനിത മത്സ്യ വിപണന തൊഴിലാളികള്‍ക്കായി ഫിഷറീസ് വകുപ്പ് കെ. എസ്. ആര്‍. ടി. സിയുമായി സഹകരിച്ച് ആരംഭിച്ച സമുദ്ര സൗജന്യ ബസ് സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്തു.പാളയം മാര്‍ക്കറ്റിന് മുന്നില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണിരാജു അധ്യക്ഷത വഹിച്ചു. സമുദ്ര പദ്ധതിയിലെ ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മത്സ്യ വിപണന തൊഴിലാളികളുടെ സൗകര്യം കൂടി പരിഗണിച്ചാവും റൂട്ടുകള്‍ ക്രമീകരിക്കുക. ഒരു ബസിന് പ്രതിവര്‍ഷം ഫിഷറീസ് വകുപ്പ് 24 ലക്ഷം രൂപ […]

Read More
 കെഎസ്ആര്‍ടിസിയിൽ ഇനി 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി; ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം നിര്‍ത്തലാക്കി

കെഎസ്ആര്‍ടിസിയിൽ ഇനി 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി; ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം നിര്‍ത്തലാക്കി

കെഎസ്ആര്‍ടിസിയിലെ ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം നിര്‍ത്തലാക്കി. ഇനിമുതല്‍ 12 മണിക്കൂറാണ് സിംഗിള്‍ ഡ്യൂട്ടി സമയം. ഡ്രൈവര്‍മാര്‍ക്ക് സ്റ്റിയറിങ് ഡ്യൂട്ടി ഏഴ് മണിക്കൂര്‍ എന്നത് എട്ട് മണിക്കൂറും, പരമാവധി പത്ത് മണിക്കൂറുമെന്നതാണ് പുതിയ വ്യവസ്ഥ. അത്യാവശ്യമാണെങ്കില്‍ മാത്രം ഡബിള്‍ ഡ്യൂട്ടി എടുത്താല്‍ മതിയെന്നാണ് നിര്‍ദേശംഒരാഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്താല്‍ മതി. എന്നാല്‍ എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്ന തൊഴില്‍ മാനദണ്ഡം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് 12 മണിക്കൂര്‍ സിംഗിള്‍ […]

Read More
 കെ എസ് ആർ ടി സി പെൻഷൻ വിതരണം നാളെ മുതൽ; ആന്റണി രാജു

കെ എസ് ആർ ടി സി പെൻഷൻ വിതരണം നാളെ മുതൽ; ആന്റണി രാജു

കെ.എസ്.ആർ.ടി.സിയിലെ ജൂണ്‍ മാസത്തെ പെന്‍ഷന്‍ നാളെ മുതൽ വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റി വഴി 65.84 കോടി വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.കെ.എസ്.ആർ.ടി.സിക്ക് പെന്‍ഷന്‍ തുക നൽകുന്ന പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുമായുള്ള കരാര്‍ മെയ്യിൽ അവസാനിച്ചിരുന്നു. ഇത് ഒരുമാസത്തേക്ക് പുതുക്കുന്നതിനുള്ള എം.ഒ.യുവില്‍ കെ.എസ്.ആർ.ടി.സി എംഡി, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംഡി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ ഇന്ന് ഒപ്പുവെച്ചു.2018 മുതല്‍ പെന്‍ഷന്‍ വിതരണം നടത്തിയ ഇനത്തില്‍ പ്രൈമറി അഗ്രികള്‍ച്ചറല്‍ […]

Read More

സംസ്ഥാനത്തുടനീളം കെ.എസ്.ആർ.ടി.സി പെട്രോൾ-ഡീസൽ പമ്പുകൾ തുടങ്ങും; ആന്റണി രാജു

സംസ്ഥാനത്തുടനീളം കെ.എസ്.ആർ.ടി.സി പെട്രോൾ-ഡീസൽ പമ്പുകൾ തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ളതും കലർപ്പില്ലാത്തതുമായ പെട്രോളിയം ഉല്പനങ്ങൾ നൽകുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമാണ് പുതിയ തീരുമാനം. ആദ്യ ഘട്ടത്തിൽ എട്ട് പമ്പുകൾ നൂറു ദിവസത്തിനകം തുടങ്ങും. ചേർത്തല, മാവേലിക്കര, മൂന്നാർ, ഗുരുവായൂർ, തൃശൂർ, ആറ്റിങ്ങൽ, നെടുമങ്ങാട്, ചാത്തന്നൂർ എന്നിവിടങ്ങളിലാണ് 100 ദിവസത്തിനുള്ളിൽ പമ്പുകൾ തുടങ്ങുക. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് 67 പമ്പുകളാണ് തുടങ്ങാൻ ഉദ്ദേശിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ, നിലവിലുള്ള ഡീസൽ പമ്പുകൾക്ക് ഒപ്പം പെട്രോൾ യൂണിറ്റു കൂടി […]

Read More
 ലോക്ക് ഡൗൺ; കെഎസ്ആര്‍ടിസി ഇന്നും നാളെയും കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും.

ലോക്ക് ഡൗൺ; കെഎസ്ആര്‍ടിസി ഇന്നും നാളെയും കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും.

സംസ്ഥാനത്ത് മെയ് എട്ടാം തീയതി മുതല്‍ പതിനാറാം തീയതി ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ഇന്നും നാളെയും കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും. ബാ​ഗ്ലൂരിൽ നിന്നും ആവശ്യം വരുന്ന പക്ഷം സർക്കാർ നിർദ്ദേശ പ്രകാരം എമർജൻസി ഇവാക്കുവേഷന് വേണ്ടി മൂന്നു ബസുകൾ കേരളത്തിലേക്ക് സർവ്വീസ് നടത്താൻ തയ്യാറാക്കിയിട്ടുണ്ട് കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചാല്‍ അവിടെനിന്നും സര്‍വീസ് നടത്തുമെന്നും സിഎംഡി ബിജു പ്രഭാകര്‍അറിയിച്ചു. ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി സര്‍വീസ് നടത്തുന്നതിന് കെഎസ്ആര്‍ടിസി തയ്യാറാണ്. അതിന് ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാര്‍ […]

Read More
 90% സർവീസുകളും പുനസ്ഥാപിച്ച് കെ.എസ്.ആർ.ടി.സി;

90% സർവീസുകളും പുനസ്ഥാപിച്ച് കെ.എസ്.ആർ.ടി.സി;

സർവീസുകൾ ഭൂരിഭാഗവും പുനസ്ഥാപിച്ച് കെ.എസ്.ആർ.ടി.സി. യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടായി. വരും ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം നോക്കിയാകും സർവീസുകൾ ഇനി ക്രമീകരിക്കുക. കോവിഡിനെ തുടർന്ന് സർവീസ് നിർത്തിയ കെ.എസ്.ആർ.ടി.സി. കളാണ് ഘട്ടം ഘട്ടമായി പുനസ്ഥാപിക്കുന്നത്. കോവിഡിന്‌ മുമ്പ് 4700 സർവീസുകൾ വരെ പ്രതിദിനം കെ.എസ്.ആർ.ടി.സി നടത്തിയിരുന്നു. പുതുവർഷത്തിൽ 3500നു മുകളിൽ ഷെഡ്യൂളുകൾ അയക്കാനായതായി അധികൃതർ പറഞ്ഞു.കോവിഡ് സമയത്ത് കൂട്ടിയ ബസ് നിരക്ക് കുറക്കാനും കോർപ്പറേഷൻ ആലോചിക്കുന്നുണ്ട്. 25 ശതമാനം കൂട്ടിയ നിരക്ക് 10 ശതമാനമായി നിജപ്പെടുത്തും. യാത്രക്കാർ തീരെ […]

Read More