‘വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ അട്ടിമറിക്കുന്നു’, യൂണിയനുകള്‍ക്കെതിരെ കെഎസ്ആര്‍ടിസി മാനേജ്‍മെന്‍റ്

‘വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ അട്ടിമറിക്കുന്നു’, യൂണിയനുകള്‍ക്കെതിരെ കെഎസ്ആര്‍ടിസി മാനേജ്‍മെന്‍റ്

തിരുവനന്തപുരം: വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ യൂണിയനുകള്‍ അട്ടിമറിക്കുന്നതായി കെഎസ്ആര്‍ടസി മാനേജ്‍മെന്‍റ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് യൂണിയനുകള്‍ക്ക് എതിരെ മാനേജ്‍മെന്‍റ് കടുത്ത ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ യൂണിയനുകള്‍ അട്ടിമറിക്കുകയാണ്. ഒരു കൂട്ടം ജീവനക്കാരും ഇതിന് കൂട്ടുനില്‍ക്കുകയാണ്. എല്ലാ പുതിയ പദ്ധതികളെയും എതിര്‍ക്കുക എന്നത് പൊതുരീതിയായി. ഡ്യൂട്ടി പരിഷ്കരണത്തിലും കെ സ്വിഫ്റ്റ് രൂപീകരണത്തിലും ഇതുണ്ടായതായും സത്യവാങ്മൂലത്തിലുണ്ട്.

Read More
 ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയുന്നില്ലെങ്കിൽ സ്ഥാപനം പൂട്ടാം; കെഎസ്ആർടിസിയോട് ഹൈക്കോടതി

ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയുന്നില്ലെങ്കിൽ സ്ഥാപനം പൂട്ടാം; കെഎസ്ആർടിസിയോട് ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയുന്നില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കോളാൻ പറഞ്ഞ് ഹൈക്കോടതി. ബുധനാഴ്ച്ചയ്ക്കകം ശമ്പളം നൽകാനായി നിർദേശിച്ച് കൊണ്ടായിരുന്നു ഹൈക്കോടതിയുടെ താക്കീത്. പത്താം തീയതിയായിട്ടും കെഎസ്ആർടിസിയിൽ ഇതുവരെ ശമ്പളം നൽകിയില്ല. അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകുമെന്നായിരുന്നു മുഖ്യമന്ത്രി നൽകിയ ഉറപ്പ്. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. അതേസമയം ബുധനാഴ്ച്ചയ്ക്കകം ശമ്പളം നൽകുമെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റ് കോടതിയെ അറിയിച്ചു. സ്ഥാപനം പൂട്ടിയാൽ 26 ലക്ഷത്തോളം വരുന്ന യാത്രക്കാരെ ബാധിക്കുമെന്ന് കെഎസ്ആർടിസി പറഞ്ഞു. എന്നാൽ യാത്രക്കാർ മറ്റു […]

Read More
 വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ മനുഷ്യരാണെന്ന് മറക്കരുത്;ഹൈക്കോടതി

വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ മനുഷ്യരാണെന്ന് മറക്കരുത്;ഹൈക്കോടതി

വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ മനുഷ്യരാണെന്ന് മറക്കരുതെന്ന് ഹൈക്കോടതി. വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ രണ്ടുവര്‍ഷം സാവകാശം അനുവദിക്കാനാവില്ല. 6 മാസത്തെ സമയം നൽകാമെന്നും വാക്കാൽ കോടതി പറഞ്ഞു.എല്ലാ മാസവും കൃത്യമായി ഒരു തുക പെൻഷന് വേണ്ടി മാറ്റിവെക്കാതെ വേറെ നിവൃത്തിയില്ലെന്നും കോടതി പറഞ്ഞു.വിരമിച്ച ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ 4 മാസത്തിനകം നല്‍കണമെന്ന സിംഗിള്‍ബെഞ്ചിന്റെ ഉത്തരവു പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പ്രതികരണം.

Read More
 കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് യുവതി തെറിച്ചുവീണു;മുടി ചക്രത്തിനിടയിൽ കുടുങ്ങി; കത്തികൊണ്ട് മുടി മുറിച്ചെടുത്ത് രക്ഷപ്പെടല്‍

കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് യുവതി തെറിച്ചുവീണു;മുടി ചക്രത്തിനിടയിൽ കുടുങ്ങി; കത്തികൊണ്ട് മുടി മുറിച്ചെടുത്ത് രക്ഷപ്പെടല്‍

കോട്ടയം ചിങ്ങവനത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ബസ് അപകടത്തിൽപ്പെട്ട യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.യുവതിയുടെ മുടി ചക്രത്തില്‍ കുടുങ്ങിയതോടെ സമീപത്തെ തട്ടുകടക്കാരന്‍ കത്തികൊണ്ട് മുടി മുറിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് 5.30ന് എംസി റോഡില്‍ ചിങ്ങവനം പുത്തന്‍പാലത്തിനടുത്താണു സംഭവം.കേശവീയം വീട്ടിൽ അജിത്ത് കുമാറിൻ്റെ ഭാര്യ അമ്പിളി(36) ആണ് അപകടത്തിൽപ്പെട്ടത്. ബസിനടിയിലേക്ക് വീണ അമ്പിളിയുടെ തലമുടിയിലാണ് ബസിൻ്റെ മുൻ ചക്രം കയറി നിന്നത്. സംഭവം കണ്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ മുടി മുറിച്ച് മാറ്റി അമ്പിളിയെ രക്ഷിച്ചു.അടൂരിൽ നിന്ന് കോതമംഗലത്തേക്ക് പോകുകയായിരുന്ന […]

Read More
 കെഎസ്ആര്‍ടിസി ബസിൽ പരസ്യം നൽകുന്നതിനുള്ള പുതിയ സ്കീം; തീരുമാനം അറിയിക്കാൻ നാല് ആഴ്ച്ചത്തെ സമയം തേടി സർക്കാർ

കെഎസ്ആര്‍ടിസി ബസിൽ പരസ്യം നൽകുന്നതിനുള്ള പുതിയ സ്കീം; തീരുമാനം അറിയിക്കാൻ നാല് ആഴ്ച്ചത്തെ സമയം തേടി സർക്കാർ

ദില്ലി:കെഎസ്ആര്‍ടിസി ബസിൽ പരസ്യം നൽകുന്നതിനുള്ള പുതിയ സ്കീം പരിശോധിച്ച് വരികയാണെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ വ്യക്തമാക്കി.സ്കീമിൽ തീരുമാനം അറിയിക്കാൻ നാല് ആഴ്ച്ചത്തെ സമയം സർക്കാർ തേടി. സർക്കാരിന്‍റെ ആവശ്യം പരിഗണിച്ച കോടതി കേസ് നാല് ആഴ്ച്ച കഴിഞ്ഞ് പരിഗണിക്കുമെന്ന് അറിയിച്ചു.അതുവരെ പരസ്യം നൽകുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ തുടരുമെന്ന് കോടതി വ്യക്തമാക്കി. സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് പുതിയ സ്കീം കെഎസ്ആര്‍ടിസി സമർപ്പിച്ചത്. സംസ്ഥാനസർക്കാരിനായി സ്റ്റാൻഡിംഗ് കൌൺസിൽ സി കെ ശശി, കെഎസ്ആർടിസിക്കായി അഭിഭാഷകൻ ദീപക് പ്രകാശ് […]

Read More
 കെഎസ്ആർടിസി ബസുകൾ ഇനി മുതൽ വീട്ടുപടിക്കൽ ; ഫീഡൽ സർവ്വീസുകൾക്ക് തുടക്കമായി

കെഎസ്ആർടിസി ബസുകൾ ഇനി മുതൽ വീട്ടുപടിക്കൽ ; ഫീഡൽ സർവ്വീസുകൾക്ക് തുടക്കമായി

തിരുവനന്തപുരം; കെഎസ്ആർടിസി ബസുകൾ വീട്ടുപടിക്കൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും ഇതിന് വേണ്ടിയാണ് നൂതനമായ ഫീഡർ സർവ്വീസുകൾ കെഎസ്ആർടിസി ആരംഭിച്ചതെന്നും ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ന​ഗരത്തിലെ ഇടറോഡുകളിൽ താമസിക്കുന്നവർക്കും റസിഡൻസ് ഏര്യകളിൽ ഉള്ളവർക്കും കൃത്യമായ ഇടവേളകളിൽ കുറഞ്ഞ ചെലവിൽ ഫസ്റ്റ് മൈൽ, ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പ് വരുത്താൻ കഴിയാത്തതിനാൽ സ്റ്റേജ് കാര്യേജ് സർവ്വീസ് നടത്തുന്ന ബസുകളിൽ യാത്രക്കാർ കുറയുകയും ഇരുചക്ര വാഹനമടക്കമുള്ള സ്വകാര്യ വാഹനങ്ങൾ ക്രമാതീതമായി പെരുകുകയും ചെയ്യുന്ന പ്രവണത കൂടി വരുന്ന സാഹചര്യത്തിൽ, […]

Read More
 ‘കെഎസ്ആർടിസിയിൽ പരസ്യം പതിക്കാം’; ഹൈക്കോടതി ഉത്തരവ് തടഞ്ഞ് സുപ്രിം കോടതി

‘കെഎസ്ആർടിസിയിൽ പരസ്യം പതിക്കാം’; ഹൈക്കോടതി ഉത്തരവ് തടഞ്ഞ് സുപ്രിം കോടതി

കെഎസ്ആർടിസിക്ക് ആശ്വാസമായി സുപ്രിംകോടതി ഉത്തരവ്. ബസുകളിൽ പരസ്യം പതിക്കാമെന്ന് കോടതി വ്യക്തമാക്കി. പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് തടഞ്ഞ് സുപ്രിം കോടതി. കെഎസ്ആർടിസിക്ക് ബാധ്യതയുണ്ടാകുമെന്ന വാദം പരിഗണിച്ചാണ് സുപ്രിം കോടതി നടപടി. ബസുകളിൽ പരസ്യം പതിക്കുന്നതിന് സുപ്രീംകോടതിയിൽ കെ.എസ്.ആർ.ടി.സി മാർഗരേഖ സമർപ്പിച്ചു. മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെയും കാൽനട യാത്രക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ പതിക്കില്ല മോട്ടോർ വാഹന ചട്ടങ്ങൾ പാലിച്ച് ബസിൻറെ രണ്ട് വശങ്ങളിലും പിൻഭാഗത്തും മാത്രമേ പരസ്യം നൽകൂ. പരസ്യങ്ങൾ പരിശോധിച്ച് അനുമതി നൽകുന്നതിന് […]

Read More
 തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിക്ക് കെഎസ്ആർടിസി ഉദ്യോഗസ്ഥന്റെ മർദ്ദനം; പെൺകുട്ടികളോട് സംസാരിച്ചതിന് എന്ന് വിദ്യാർത്ഥി

തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിക്ക് കെഎസ്ആർടിസി ഉദ്യോഗസ്ഥന്റെ മർദ്ദനം; പെൺകുട്ടികളോട് സംസാരിച്ചതിന് എന്ന് വിദ്യാർത്ഥി

തിരുവനന്തപുരം പൂവാർ കെഎസ്ആർടിസി ഡിപ്പോയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് കെഎസ്ആർടിസി കണ്ട്രോളിംഗ് ഇൻസ്പെക്ടറുടെ മർദ്ദനം.അരുമാനൂർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഷാനുവിനാണ് മർദ്ദനമേറ്റത്. പെൺകുട്ടികളോട് സംസാരിച്ചു എന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്ന് വിദ്യാർത്ഥി പറയുന്നു. ഷർട്ട് വലിച്ച് കീറി എന്നും പരാതിയുണ്ട്. കെഎസ്ആർടിസി കണ്ട്രോളിംഗ് ഇൻസ്‌പെക്ടർ സുനിലിനെതിരെയാണ് പരാതി. അതേസമയം കഴിഞ്ഞ ദിവസം, തിരുവനന്തപുരം വെള്ളറടയിൽ കെഎസ്ആർടിസി കണ്ടക്ടർ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന് പരാതി ഉയർന്നിരുന്നു. വെള്ളറട സ്വദേശിയും അമരവിള ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ […]

Read More
 കെഎസ്ആര്‍ടിസി തിരികെ കാക്കിയിലേക്ക് എത്തുന്നു,ജനുവരി മുതൽ മാറ്റം

കെഎസ്ആര്‍ടിസി തിരികെ കാക്കിയിലേക്ക് എത്തുന്നു,ജനുവരി മുതൽ മാറ്റം

കെഎസ്ആര്‍ടിസി ജീവനക്കാർ തിരികെ കാക്കി യൂണിഫോമിലേക്ക് എത്തുന്നു.ജനുവരി മുതല്‍ മാറ്റം വരുത്താനാണ് മാനേജ്മെന്‍റ് ആലോചിക്കുന്നത്, യൂണിയനുകള്‍ ഇക്കാര്യമാവശ്യപ്പെട്ട് മാനേജ്മെന്റിനെ സമീപിക്കുകയായിരുന്നു. യൂണിയനുകളുടെ ആവശ്യം മാനേജ്മെന്റ് അംഗീകരിക്കുകയും ചെയ്തു. മൂന്ന് പതിറ്റാണ്ട് നിന്ന കെഎസ്ആര്‍ടിസിയിലെ കാക്കി യൂണിഫോമിന് 2015ലാണ് മാറ്റം വന്നത്. കെഎസ്ആർടിസിയിൽ പുതുമയും പ്രൊഫഷണല്‍ മുഖവും കൊണ്ടുവരാൻ ആയിരുന്നു മാറ്റം. കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്‍റുമാക്കി. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാര നിറം. ഇന്‍സ്പെക്ടര്‍മാരുടേത് മങ്ങിയ വെള്ള ഷര്‍ട്ടും കറുത്ത പാന്‍റും.ഇതില്‍ ഡ്രൈവര്‍ക്കും […]

Read More
 ഹൈക്കോടതി വിധി പാലിക്കാതെ കെഎസ്ആർടിസി; നിലയ്ക്കൽ – പമ്പ ചെയിൻ സർവീസിൽ തീർഥാടകരെ ബസിൽ കുത്തി നിറയ്ക്കുന്നു

ഹൈക്കോടതി വിധി പാലിക്കാതെ കെഎസ്ആർടിസി; നിലയ്ക്കൽ – പമ്പ ചെയിൻ സർവീസിൽ തീർഥാടകരെ ബസിൽ കുത്തി നിറയ്ക്കുന്നു

ഹൈക്കോടതി വിധി പാലിക്കാതെ കെഎസ്ആർടിസി. നിലയ്ക്കൽ – പമ്പ ചെയിൻ സർവീസിൽ തീർഥാടകരെ ബസിൽ കുത്തി നിറച്ച് കൊണ്ടു പോകുന്നു. കയറു കെട്ടിയാണ് തീർഥാടകരെ നിയന്ത്രിക്കുന്നത്. ആവശ്യത്തിന് ബസ് ഇല്ല എന്ന പേരിലാണ് തീർഥാടകരെ ബസിൽ കുത്തി നിറയ്ക്കുന്നത്. തീർഥാടകരെ സീറ്റിങ് കപ്പാ സിറ്റിയിൽ മാത്രമെ കൊണ്ടു പോകാവൂ എന്ന ഹൈക്കോടതി നിർദേശം അട്ടിമറിക്കുകയാണ്. അതേസമയം ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുകയാണ്. ഇന്ന് 90620 തീർത്ഥാടകരാണ് ഓൺലൈൻ വഴി ദർശനത്തിനായി ബുക്ക് ചെയ്തിട്ടുള്ളത്. തിരക്കൊഴിവാക്കാൻ ഘട്ടംഘട്ടമായുള്ള നിയന്ത്രണങ്ങൾ പമ്പ […]

Read More