വിശ്വാസ്യത തകർക്കാനുള്ള ശ്രമം കരുതിയിരിക്കണം;ഇ.ടി.മുഹമ്മദ് ബഷീർ

വിശ്വാസ്യത തകർക്കാനുള്ള ശ്രമം കരുതിയിരിക്കണം;ഇ.ടി.മുഹമ്മദ് ബഷീർ

മുസ്ലിം ലീഗിൻ്റെ രാഷട്രീയ വിശ്വാസ്യതയും യു.ഡി.എഫ് മുന്നണി പ്രവർത്തനത്തിലുള്ള ആത്മാർത്ഥതയും തകർക്കുന്നതിന് സി.പി.എം. നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയുന്ന പാരമ്പര്യം കാക്കുന്ന നേതൃത്വം മുസ്ലിം ലീഗിനുണ്ടെന്നും പാർട്ടി പ്രവർത്തകർ കൂടുതൽ ഊർജ്ജസ്വലരായി പ്രവർത്തന രംഗത്തു സജീവമാവണമെന്നും ഇടി പറഞ്ഞു വരാനിരിക്കുന്ന പാർലിമെന്റ് നിയമസഭ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റ ഭാഗമായി കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് ഇഖ്ദാം കേംബിന്റ തുടർചയായി വിഷൻ 23-26 തുടർ പദ്ധതി പ്രഖ്യാപനവുംബ്ളോക് പ്രസിഡണ്ട് അരിയിൽ അലവിക് ഉപഹാര സമർപണവുംമുസ്ലിംലിഗ് ദേശീയ ഓർഗനൈസിംഗ് സിക്രട്ടറി ഇടി മുഹമ്മദ് […]

Read More
 പരനാറി പ്രയോ​ഗം മുഖ്യമന്ത്രിയുടേത്, കെഎസ് യു നേതാവിനെ തിരുത്തി പി.കെ ഫിറോസ് ; ജനാധിപത്യ സംരക്ഷണ സദസ്സ് കുന്ദമം​ഗലത്ത്

പരനാറി പ്രയോ​ഗം മുഖ്യമന്ത്രിയുടേത്, കെഎസ് യു നേതാവിനെ തിരുത്തി പി.കെ ഫിറോസ് ; ജനാധിപത്യ സംരക്ഷണ സദസ്സ് കുന്ദമം​ഗലത്ത്

കുന്ദമംഗലം ഗവണ്മെന്റ് കോളേജിലെ യൂണിയൻ ഇലക്ഷൻ അട്ടിമറിക്കെതിരെ വിജയിച്ച കെ എസ് യു, എം എസ് എഫ് വിദ്യാർത്ഥികളുടെ ഏകദിന ഉപവാസ സമരം ‘ജനാധിപത്യ സംരക്ഷണ സദസ്സ് ‘സംഘടിപ്പിച്ചു. മുഹാസിൻ,ആദിത്യൻ,സാജിദ്,അനന്തകൃഷ്ണൻ എന്നിവരാണ് ഉപവാസം ഇരിക്കുന്നത്.മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രെട്ടറി പി കെ ഫിറോസ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. കെഎസ് യു കുന്ദമംഗലം മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് തന്റെ സ്വാഗത പ്രസംഗത്തിൽ ഉപയോ​​ഗിച്ച പരനാറി പ്രയോ​ഗം പി.കെ ഫിറോസ് വേദിയിൽ തിരുത്തി. ഈ […]

Read More
 മിഷൻ ഇന്ദ്രധനുഷ്; തീവ്ര യജ്ഞവുമായി കുന്ദമം​ഗംലം പഞ്ചായത്തും പ്രാഥമികാരോ​ഗ്യ കേന്ദ്രവും

മിഷൻ ഇന്ദ്രധനുഷ്; തീവ്ര യജ്ഞവുമായി കുന്ദമം​ഗംലം പഞ്ചായത്തും പ്രാഥമികാരോ​ഗ്യ കേന്ദ്രവും

മിഷൻ ഇന്ദ്രധനുഷ് പദ്ധതിയുടെ ഭാഗമായി 5 വയസ്സിന് താഴെ പ്രായമുളള മുഴുവൻ കുട്ടികൾക്കും പ്രതിരോധ വാക്സിൻ നൽകാനുള്ള തീവ്ര യജ്ഞവുമായി കുന്ദമംഗംലം ഗ്രാമ പഞ്ചായത്ത്. കുന്ദമംഗലം കുടുബാരോഗ്യ കേന്ദ്രവും കുന്ദമംഗലം ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പരിപാടി നടത്തുക. കുന്ദമംഗലം പഞ്ചായത്തിൽ 62 കുട്ടികളാണ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാത്തവരായി ഉണ്ടായിരുന്നത് .11 കുട്ടികൾക്ക് ഇന്ദ്രധനുഷ് പ്രോഗ്രാമിന്റെ ഭാഗമായി രോഗപ്രതിരോധ കുത്തിവയ്പ്പ് നൽകി. ബാക്കിയുള്ള 51 കുട്ടികളിൽ 2 പേർ ഒരു കുത്തിവെപ്പ് പോലും സ്വീകരിച്ചിട്ടില്ല. ബാക്കിയുള്ളവർ ഭാഗികമായി കുത്തിവെപ്പ് എടുത്തവരാണ്, […]

Read More
 കുന്ദമംഗലം ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിട നിര്‍മ്മാണത്തിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി

കുന്ദമംഗലം ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിട നിര്‍മ്മാണത്തിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിട നിര്‍മ്മാണത്തിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി എം.എല്‍.എ പി.ടി.എ റഹീം അറിയിച്ചു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കളരിക്കണ്ടിയില്‍ ചൂരപിലാക്കില്‍ സൗദാമിനി സൗജന്യമായി വിട്ടു നല്‍കിയ 4 സെന്‍റ് സ്ഥലത്താണ് ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിടം നിര്‍മ്മിക്കുന്നത്. ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, അറ്റന്‍റര്‍ എന്നീ തസ്തികകള്‍ നിലവിലുള്ള ഈ ഡിസ്പെന്‍സറിക്ക് സര്‍ക്കാര്‍ മുഖേന ലഭ്യമാക്കുന്നതിന് പുറമെ മരുന്നുകള്‍ക്കായി ഗ്രാമപഞ്ചായത്ത് വര്‍ഷം തോറും […]

Read More
 പൗര സ്വീകരണം നൽകി

പൗര സ്വീകരണം നൽകി

കുന്ദമംഗലം ഉപജില്ലയിൽ നൂതന പ്രവർത്തനമായ കുഞ്ഞെഴുത്തിന്റെ മധുരം നടപ്പിലാക്കിയതിനനു അറേബ്യൻ വേൾഡ് റെക്കോഡ് ടൈം വേൾഡ് റെക്കോഡ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് എന്നിവ ലഭിച്ച മുൻ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുകൂടിയായ കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ ശ്രീ.കെ.ജെപോളിന് കുന്ദമംഗലം രാജീവ്ഗാന്ധി ഓഡിറ്റോറിയത്തിൽ പൗര സ്വീകരണം നൽകികൺവീനർ എ.കെ. മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു കുന്ദമംഗലം എംഎൽ എ അഡ്വ. പി.ടി.എ റഹീം അധ്യക്ഷത വഹിച്ചു .കേരള വനം, വന്യജീവി […]

Read More
 കുന്ദമംഗലത്ത് അടച്ചിട്ട വീട്ടിൽ മോഷണം; 24 പവൻ സ്വർണം കവർന്നു

കുന്ദമംഗലത്ത് അടച്ചിട്ട വീട്ടിൽ മോഷണം; 24 പവൻ സ്വർണം കവർന്നു

കുന്ദമംഗലം : കുരിക്കത്തൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം. കുരിക്കത്തൂർ എരവത്ത് തടത്തിൽ ശ്രീനിവാസന്റെ വീട്ടിലാണ് മോഷണം നടന്നത്. തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് ശ്രീനിവാസൻ. ഇരുപത്തിനാലെ മുക്കാൽ പവൻ സ്വർണവും പതിനായിരം രൂപയും നഷ്ടപ്പെട്ടു. സഹോദരന്റെ വീട്ടിലെ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ടു കുടുംബം വീട്ടിൽ ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച രാവിലെ വീട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയുടെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. വീടിനകത്ത് വിവിധ അലമാരകളിലായി സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. വസ്ത്രങ്ങൾ അടക്കം വലിച്ചിട്ട നിലയിലായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഫിംഗർപ്രിന്റ് സംഘങ്ങളും […]

Read More
 കുന്ദമംഗലത്ത് മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവം; മുഖ്യ പ്രതി പിടിയിൽ

കുന്ദമംഗലത്ത് മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവം; മുഖ്യ പ്രതി പിടിയിൽ

കുന്ദമംഗലത്ത് മാധ്യമ പ്രവർത്തകനെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പിടിയിൽ. മുണ്ടക്കൽ വിഷ്ണുദാസിനെയാണ് ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്. എൻലൈറ്റ് ന്യൂസ് ലേഖകൻ പുതുക്കുടി ബഷീറിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ബഷീറിന്റെ കാർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ചെന്നാരോപിച്ച് വിഷ്ണുവും കൂടുകാരും ചേർന്ന് മർദിക്കുകയായിരുന്നു . റോഡിന് കുറുകെ ബൈക്കുകൾ നിർത്തി യാത്ര തടസ്സപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും അസഭ്യ വർഷം നടത്തി ചവിട്ടി വീഴ്ത്തുകയുമായിരുന്നെന്നും ബഷീർ കുന്ദമംഗലം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നേരത്തെ പല കേസുകളിലും പെട്ടവരാണ് […]

Read More
 കുന്ദമഗലത്ത് അഞ്ച അംഗ ക്വട്ടേഷൻ സംഘം പിടിയിൽ

കുന്ദമഗലത്ത് അഞ്ച അംഗ ക്വട്ടേഷൻ സംഘം പിടിയിൽ

മലപ്പുറം കാളികാവ് സ്വദേശികളായ അഞ്ച അംഗ ക്വട്ടേഷൻ സംഘം കുന്ദമംഗലത്ത് പിടിയിൽ.കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയ അഞ്ചംഗ സംഘം പോലീസ് പിടിയിലായത്. പാംപേഴ്സ് ഡീലേഴ്സ് തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ തുടർന്നാണ് കൃത്യം നടന്നത്.പണം കൃത്യമായി ലഭിക്കാത്തതിനെ തുടർന്ന് ഈ യുവാവിനെ തട്ടിക്കൊണ്ടു പോകാനായി ക്വട്ടേഷൻ സംഘത്തെ ഏൽപിക്കുകയായിരുന്നു.മലപ്പുറം കാളി കാവ് സ്വദേശികളായ സുഹൈൽ, മുഹമ്മദ് മുർഷിദ്, തജ്‌ദാർ, ഫിറോസ് , അബ്ദുൽ ജലീൽ എന്നിവരാണ് കുന്ദമംഗലം പോലീസിന്റെ പിടിയിലായത് പെട്രോൾ പമ്പിന് മുന്നിൽ വെച്ച് […]

Read More
 കുന്ദമംഗലത്ത് മാധ്യമപ്രവർത്തകന് നേരെ ഗുണ്ടാ ആക്രമണം

കുന്ദമംഗലത്ത് മാധ്യമപ്രവർത്തകന് നേരെ ഗുണ്ടാ ആക്രമണം

ഗുണ്ടാ- ലഹരി മാഫിയയുടെ ആ ക്രമണത്തിൽ.കുന്ദമംഗലത്ത് മാധ്യമപ്രവർത്തകന് പരിക്കേറ്റു. അദ്ദേഹത്തിന്റെ കാർ കേടുവരുത്തുകയും ചെയ്തിട്ടുണ്ട്. എൻലൈറ്റ് ന്യൂസ് ലേഖകൻ പുതുക്കുടി ബഷീറിനെതിരെയാണ് ഇന്നലെരാത്രി മുണ്ടക്കലിൽ വച്ച് ആക്രമണം നടന്നത്.അദ്ദേഹത്തിന്റെ കാർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ചെന്നരോപിച്ചാണ് റോഡിന് കുറുകെ ബൈക്കുകൾ നിർത്തി യാത്ര തടസ്സപ്പെടുത്തുകയും കയ്യേറ്റം നടത്തുകയും ചെയ്തത്. സ്കൂട്ടറിനു എന്തെങ്കിലും കേട് സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനെപ്പറ്റി സംസാരിക്കാൻ തയ്യാറാണെന്ന് പറഞ്ഞെങ്കിലും അസഭ്യവർഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് നെഞ്ചിൽ ചവിട്ടി വീഴ്ത്തുകയായിരുന്നെന്ന് ബഷീർ കുന്ദമംഗലം പോലീസിൽ പരാതിപ്പെട്ടു.നേരത്തെ പല കേസുകളിലും […]

Read More
 കുന്ദമംഗലത്ത് മാലിന്യ സംസ്കരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

കുന്ദമംഗലത്ത് മാലിന്യ സംസ്കരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാവശ്യമായ കർമപദ്ധതികൾക്ക് രൂപം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാലിന്യ സംസ്കരണം സമയബന്ധിതമായി നടപ്പിലാക്കുന്നതിനുള്ള നിയോജക മണ്ഡലംതല മോണിറ്ററിങ്‌ സമിതി യോഗത്തിലാണ് തീരുമാനമായത്. മാലിന്യ സംസ്കരണത്തിന് സിഎസ്ആർ ഫണ്ട് ലഭ്യമാക്കുന്നതിന് ജില്ലാതലത്തിൽ പ്രത്യേക യോഗം വിളിച്ചുചേർക്കുന്നതിന്‌ നടപടി സ്വീകരിക്കും. ശാസ്ത്രീയമായ രീതിയിൽ മാലിന്യ സംസ്കരണം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉറപ്പുവരുത്തുന്നതിനുവേണ്ട ക്രമീകരണങ്ങൾ നടത്താനും തീരുമാനിച്ചു. പി ടി എ റഹീം എംഎൽഎ അധ്യക്ഷനായി. […]

Read More