ഉമാ തോമസിനെ അഭിനന്ദിച്ച് കെവി തോമസ്, കെ റെയില്‍ തിരിച്ചടിയായോ എന്ന് പരിശോധിക്കും

ഉമാ തോമസിനെ അഭിനന്ദിച്ച് കെവി തോമസ്, കെ റെയില്‍ തിരിച്ചടിയായോ എന്ന് പരിശോധിക്കും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിനെ അഭിനന്ദിച്ച് കെവി തോമസ്. ‘തെരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ സ്വാഭാവികമാണ്. അതില്‍ കൂടുതല്‍ ദുഃഖിക്കുന്നതിലോ സന്തോഷിക്കുന്നതിലോ പ്രസക്തിയില്ല. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം നല്ലരീതിയില്‍ നടന്നിരുന്നു. തോല്‍വി സ്വഭാവികമായും പരിശോധിക്കപ്പെടും. യുഡിഎഫ് പോലും ഇത്ര വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നില്ല. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയെന്ന സമീപനം ശരിയല്ല. സഭയുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് ജോ ജോസഫ്.’ കെ വി തോമസ് പറഞ്ഞു. ചെറിയ മാര്‍ജിന് എല്‍ഡിഎഫ് വിജയിക്കുമെന്നായിരുന്നു രാവിലെ പ്രതീക്ഷിച്ചിരുന്നത്. […]

Read More
 കെ വി തോമസ് ടൂറിസം മന്ത്രിയായിരുന്നപ്പോൾ ബോൾഗാട്ടി പാലസ് വിൽക്കാൻ കരാറുണ്ടാക്കി; ആരോപണവുമായി ചെറിയാൻ ഫിലിപ്പ്

കെ വി തോമസ് ടൂറിസം മന്ത്രിയായിരുന്നപ്പോൾ ബോൾഗാട്ടി പാലസ് വിൽക്കാൻ കരാറുണ്ടാക്കി; ആരോപണവുമായി ചെറിയാൻ ഫിലിപ്പ്

കെ വി തോമസ് ടൂറിസം മന്ത്രിയായിരുന്നപ്പോൾ ബോൾഗാട്ടി പാലസ് വിൽക്കാൻ കരാറുണ്ടാക്കിയിരുന്നെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. 2003 ൽ ടൂറിസം മന്ത്രിയായിരുന്നപ്പോളാണ് പാലസ് മലേഷ്യൻ ക​മ്പനിക്ക് വിൽക്കാൻ ശ്രമിച്ചതെന്ന് കെവി തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ചെറിയാൻ ഫിലിപ്പ് ആരോപിച്ചു. സ്വന്തം നിലക്ക് മറിന പദ്ധതി നടപ്പിലാക്കിയത് താൻ കെടിഡിസി ചെയർമാനായിരുന്നപ്പോളാണെന്നും മലേഷ്യൻ കമ്പനിക്ക് വിൽക്കാനുളള പദ്ധതി നടപ്പാക്കിയിരുന്നെങ്കിൽ കേരള സർക്കാരിന് ബോൾ​ഗാട്ടി പാലസ് നഷ്ടപ്പെടുമായിരുന്നുവെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. സിപിഐഎം പാർട്ടി […]

Read More
 ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണം നടത്താനുള്ള കെ വി തോമസിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് യെച്ചൂരി

ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണം നടത്താനുള്ള കെ വി തോമസിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് യെച്ചൂരി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്താനുള്ള കെ വി തോമസിന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കെ വി തോമസ് ഒട്ടേറെ അനുഭവസമ്പത്തുള്ള രാഷ്ട്രീയ നേതാവാണെന്ന് യെച്ചൂരി സൂചിപ്പിച്ചു. എന്ത് തീരുമാനമെടുക്കണമെന്ന് കെ വി തോമസിന് അറിയാം. പാര്‍ട്ടിയില്‍ വരാന്‍ ആര് താത്പര്യം പ്രകടിപ്പിച്ചാലും സ്വാഗതം ചെയ്യുമെന്നും യെച്ചൂരി പ്രതികരിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും അതുപോലെതന്നെ സിപിഐഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടാണ് […]

Read More
 ഇഷ്ടം പോലെ ചെയ്യട്ടെ, കെവി തോമസിന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി കെ സുധാകരന്‍

ഇഷ്ടം പോലെ ചെയ്യട്ടെ, കെവി തോമസിന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി കെ സുധാകരന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കെ വി തോമസിന്റെ ഇഷ്ടം പോലെ ചെയ്യട്ടെ, പുറത്താക്കാന്‍ മാത്രം പ്രാധാന്യം അദ്ദേഹത്തിന് കൊടുത്തിട്ടില്ലെന്ന് കെ സുധാകരന്‍ ചൂണ്ടികാട്ടി. കെ വി തോമസ് കോണ്‍ഗ്രസിലുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് എഐസിസിയുമായി സംസാരിക്കുമെന്നും തൃക്കാക്കരയില്‍ ഒരൊറ്റ ശബ്ദമായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Read More
 കെവി തോമസിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെ സി വേണുഗോപാല്‍

കെവി തോമസിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെ സി വേണുഗോപാല്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സംസ്ഥാന ഘടകത്തിന് അച്ചടക്ക നടപടി തീരുമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചാല്‍ നടപടിയെടുക്കാനുള്ള അധികാരം സംസ്ഥാന ഘടകത്തിനുണ്ട്. നടപടി എടുത്ത ശേഷം എഐസിസിയെ അറിയിച്ചാല്‍ മതിയെന്നും കെസി വേണുഗോപാല്‍ വിശദീകരിച്ചു. എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങുകയും കോണ്‍ഗ്രസുകാരനായി തുടരുകയും ചെയ്യുമെന്ന കെവി തോമസിന്റെ […]

Read More
 പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെ, ഇടതുപക്ഷത്തിന് വേണ്ടി പ്രചരണത്തിനിറങ്ങും; നിലപാട് വ്യക്തമാക്കി കെ വി തോമസ്

പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെ, ഇടതുപക്ഷത്തിന് വേണ്ടി പ്രചരണത്തിനിറങ്ങും; നിലപാട് വ്യക്തമാക്കി കെ വി തോമസ്

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പ്രചാരണത്തിന് ഇറങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഇടത് മുന്നണി കണ്‍വെന്‍ഷനില്‍ കെ വി തോമസ് പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയിലെ വാര്‍ത്താ സമ്മേളനത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ പ്രചാരണത്തില്‍ പങ്കാളിയാകുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചത്. ഞാനൊരു കോണ്‍ഗ്രസുകാരനാണ്. എന്റെ കാഴ്ചപ്പാടും കോണ്‍ഗ്രസിന്റേതാണ്. കെ റെയില്‍ അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് എന്റെ രാഷ്ട്രീയം. ജോ ജോസഫിനായി […]

Read More
 പ്രത്യേകം ക്ഷണിക്കാന്‍ തൃക്കാക്കരയില്‍ കല്ല്യാണം നടക്കുന്നില്ല, കെ വി തോമസിന്റെ പ്രസ്താവനയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ്

പ്രത്യേകം ക്ഷണിക്കാന്‍ തൃക്കാക്കരയില്‍ കല്ല്യാണം നടക്കുന്നില്ല, കെ വി തോമസിന്റെ പ്രസ്താവനയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് യുഡിഎഫ് തന്നെ ക്ഷണിച്ചില്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസിന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രത്യേകം ക്ഷണിക്കാന്‍ തൃക്കാക്കരയില്‍ കല്ല്യാണം നടക്കുന്നില്ലെന്നായിരുന്നു വി ഡി സതീശന്റെ മറുപടി. എന്നാല്‍ കെവി തോമസിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ മറ്റ് ചോദ്യങ്ങളോട് സതീശന്‍ മറുപടി പറഞ്ഞില്ല. തൃക്കാക്കരയിലെ പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ലെന്നും നേതൃത്വം ഒരുകാര്യവും തന്നോട് പറയുന്നില്ലെന്നുമായിരുന്നു കെ വി തോമസ് ഉന്നയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമയുമായി നല്ല ബന്ധമാണുള്ളത്. പക്ഷേ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തനിന് […]

Read More
 കോണ്‍ഗ്രസ് ഒരു വികാരവും ജീവിതശൈലിയുമാണ്, താന്‍ എല്‍ഡിഎഫിനോടൊപ്പമാണ് എന്നത് മാധ്യമ കഥകള്‍ മാത്രമെന്ന് കെവി തോമസ്

കോണ്‍ഗ്രസ് ഒരു വികാരവും ജീവിതശൈലിയുമാണ്, താന്‍ എല്‍ഡിഎഫിനോടൊപ്പമാണ് എന്നത് മാധ്യമ കഥകള്‍ മാത്രമെന്ന് കെവി തോമസ്

താന്‍ എല്‍ഡിഎഫിനോടൊപ്പമാണെന്നത് മാധ്യമ കഥകള്‍ മാത്രമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”കോണ്‍ഗ്രസ് എന്ന് പറയുന്നത് ഒരു വികാരവും ജീവിതശൈലിയുമാണ്. വെറുമൊരു സംഘടന മാത്രമല്ല. കേരളത്തില്‍ സംഘടനയ്ക്ക് നേതൃത്വം കൊടുക്കുന്ന പലരും ഉചിതമായവരല്ല. അതാണ് പ്രശ്നം.കുടുംബ ബന്ധവും രാഷ്ട്രീയവും രണ്ടും രണ്ടാണ്. വ്യക്തിബന്ധം നിലനിര്‍ത്തും. ഉമയും പിടിയും തന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്”. കെ വി തോമസ് വ്യക്തമാക്കി. തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെഎസ് അരുണ്‍കുമാറിന്റെ പേരില്‍ ചുവരെഴുത്തുകള്‍ […]

Read More
 തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമാ തോമസിനെ നിയോഗിച്ചതിനെതിരെ കെവി തോമസ് രംഗത്ത്

തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമാ തോമസിനെ നിയോഗിച്ചതിനെതിരെ കെവി തോമസ് രംഗത്ത്

തൃക്കാക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച കൂടിയാലോചനകളില്ലാതെയാണ് നടന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. ഉമയെ സ്ഥാനാര്‍ത്ഥിയായി നിയോഗിച്ചതെങ്ങനെയാണെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് കെവി തോമസ് ആവശ്യപ്പെട്ടു. മണ്ഡലത്തിലെ രണ്ട് ബ്ലോക്ക് സെക്രട്ടറിമാരോടു പോലും ആലോചിക്കാതെയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് ജനങ്ങളുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് വികസന രാഷ്ട്രീയത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും വ്യക്തി ബന്ധങ്ങള്‍ക്കല്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വ്യക്തമായ കാഴ്ചപാടുണ്ട്. പെട്ടന്ന് വീഴുന്നയാളല്ല താനെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഉമ […]

Read More
 തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സാധ്യത തള്ളാതെ കെ വി തോമസ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സാധ്യത തള്ളാതെ കെ വി തോമസ്

ത്യക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സാധ്യത തള്ളാതെ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. തൃക്കാക്കരയുടെ വികസനവും കേരളത്തിന്റെ വികസനവും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്ന് കെ വി തോമസ് പ്രതികരിച്ചു. ഏത് രാഷ്ട്രീയമെന്നതല്ല, വികസന രാഷ്ട്രീയത്തിനൊപ്പമായിരിക്കും താന്‍ നില്‍ക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇരുമുന്നണികളുമായി ഇതുവരെ ആശയ വിനിമയം നടത്തിയിട്ടില്ലെന്ന് കെ വി തോമസ് വ്യക്തമാക്കി. അന്തരിച്ച തൃക്കാക്കര എംഎല്‍എ പിടി തോമസിന്റെ ഭാര്യ ഉമ തോമസിനോട് വ്യക്തി പരമായ ബന്ധവും ആദരവുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കെ റെയില്‍ പോലുള്ള […]

Read More