ലക്ഷദ്വീപിലേക്ക് കൂടുതല്‍ വികസനം; പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കും; ധനമന്ത്രി

ലക്ഷദ്വീപിലേക്ക് കൂടുതല്‍ വികസനം; പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കും; ധനമന്ത്രി

ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് കേന്ദ്ര ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. ലോകോത്തര നിലവാരത്തില്‍ ടൂറിസം വികസിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കും. സംസ്ഥാനങ്ങള്‍ക്ക് ടൂറിസം രംഗത്ത് ദീര്‍ഘകാല വായ്പകള്‍ നല്‍കും. പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കും. ടൂറിസം മേഖലയില്‍ വിദേശനിക്ഷേപം സ്വീകരിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ടൂറിസം വികസനത്തെ ലോകനിലവാരത്തിലേക്ക് എത്തിക്കുകയാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങള്‍ക്ക് ലോണുകള്‍ അനുവദിക്കുന്നതിലൂടെ പ്രാദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കും. ആത്മീയ ടൂറിസം പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നേട്ടമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

Read More
 സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കിയത് പഴങ്ങളും ഡ്രൈഫ്രൂട്ട്സും നല്‍കാനാണെന്ന വാദവുമായി ലക്ഷദ്വീപ് ഭരണകൂടം

സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കിയത് പഴങ്ങളും ഡ്രൈഫ്രൂട്ട്സും നല്‍കാനാണെന്ന വാദവുമായി ലക്ഷദ്വീപ് ഭരണകൂടം

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണമെനുവില്‍ നിന്ന് ബീഫ് ഉള്‍പ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയത് പഴങ്ങളും, ഡ്രൈ ഫ്രൂട്ട്സും നല്‍കാനാണെന്ന് ലക്ഷദ്വീപ് ഭരണകൂടം. മാംസാഹാരം വൃത്തിയായി സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനും ദ്വീപില്‍ ബുദ്ധിമുട്ടാണെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മാംസാഹാരം വൃത്തിയായി സൂക്ഷിക്കുന്നതിനും, കൊണ്ടുപോകുന്നതിനും ബുദ്ധിമുട്ട് ഉണ്ട്. മഴക്കാലങ്ങളില്‍ മാംസാഹാരം കൊണ്ട് വരുന്നതിന് ബുദ്ധിമുട്ട് നേരിടുന്നു. കടുത്ത നഷ്ടമായതിനാല്‍ ആണ് ഡയറി ഫാം അടച്ച് പൂട്ടിയത് എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കുട്ടികളുടെ […]

Read More
 ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരും, വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരും, വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ഇതേക്കുറിച്ച് ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുട്ട, മത്സ്യം, മാംസം എന്നിവ ഉള്‍പ്പെടുത്താനാണ് സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നിര്‍ദേശം. പ്രഫുല്‍ ഘോട പട്ടേല്‍ ലക്ഷ ദ്വീപ് അഡ്മിനില്‌ട്രേറ്ററായശേഷം നടത്തിയ ഭരണ പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് ദ്‌ലീപിലെ സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ നിന്ന് മാംസാംഹാരം ഒഴിവാക്കിയത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ലക്ഷദ്വീപിലെ ഭരണ […]

Read More
 ഭരണകൂടത്തിന് തിരിച്ചടി;ലക്ഷദ്വീപിലെ സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണത്തിൽ മാംസാഹാരം നൽകാം

ഭരണകൂടത്തിന് തിരിച്ചടി;ലക്ഷദ്വീപിലെ സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണത്തിൽ മാംസാഹാരം നൽകാം

ലക്ഷദ്വീപിലെ സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണത്തിൽ മാംസാഹാരം നൽകാമെന്ന് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്.അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്ക് എതിരായ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്‍റെ ഭരണപരിഷ്കാരത്തിന്‍റെ ഭാഗമായാണ് സ്കൂൾ ഉച്ച ഭക്ഷണ മെനുവിൽ നിന്ന് ബിഫ് അടക്കമുള്ള മാംസാഹാരം ഒഴിവാക്കിയതും ഡയറി ഫാം അടച്ച് പൂട്ടിയതും. ജസ്റ്റിസ് ഇന്ദിര ബാനർജിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ സ്‌കൂൾ […]

Read More
 ലക്ഷദ്വീപില്‍ വീണ്ടും നടപടികളുമായി ഭരണകൂടം; കവരത്തി പഞ്ചായത്തിന്റെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി

ലക്ഷദ്വീപില്‍ വീണ്ടും നടപടികളുമായി ഭരണകൂടം; കവരത്തി പഞ്ചായത്തിന്റെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി

ലക്ഷദ്വീപില്‍ വീണ്ടും നടപടികളുമായി ഭരണകൂടം. ‘സേവ് ലക്ഷദ്വീപ് ഫോറം’ ഭാരവാഹികള്‍ അഡ്മിനിസ്‌ട്രേറ്ററുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടികളുമായി ഭരണകൂടം വീണ്ടും രംഗത്തെത്തിയത്. കഴിഞ്ഞ രാത്രി കവരത്തി പഞ്ചായത്തിന്റെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി. പഞ്ചായത്ത് പദ്ധതി പ്രകാരം ആരംഭിക്കുന്ന മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ്പ്, മത്സ്യബന്ധന ബോട്ടുകളുടെ എന്‍ജിന്‍ സര്‍വീസ് കേന്ദ്രം, കരകൗശല നിര്‍മ്മാണ പരിശീലന കേന്ദ്രം എന്നിവയുടെ കെട്ടിടങ്ങളാണ് ഇന്നലെ രാത്രി പൊളിച്ചു നീക്കിയത്. കളക്ടര്‍ എസ്. അസ്‌കര്‍ അലിയുടെ മേല്‍നോട്ടത്തിലായിരുന്നു നടപടികള്‍. വന്‍ പോലീസ് സന്നാഹവും […]

Read More
 ഫോണില്‍ വ്യാജതെളിവുകള്‍ തിരുകിക്കയറ്റാന്‍ സാധ്യത, ലാപ്‌ടോപ് ഗുജറാത്തില്‍ അയച്ചത് ദുരുദ്ദേശപരം; അയിഷ  ഹൈക്കോടതിയില്‍

ഫോണില്‍ വ്യാജതെളിവുകള്‍ തിരുകിക്കയറ്റാന്‍ സാധ്യത, ലാപ്‌ടോപ് ഗുജറാത്തില്‍ അയച്ചത് ദുരുദ്ദേശപരം; അയിഷ ഹൈക്കോടതിയില്‍

ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹൈക്കോടതിയെ സമീപിച്ച് അയിഷ സുല്‍ത്താന. ഭരണകൂടം തന്റെ പക്കല്‍നിന്ന് കസ്റ്റഡിയില്‍ എടുത്ത ലാപ്ടോപ്പും ഫോണും ഉപയോഗിച്ച് രാജ്യദ്രോഹക്കേസില്‍ വ്യാജ തെളിവുകളുണ്ടാക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചാണ് ആയിഷ കോടതിയെ സമീപിച്ചത്. ആരുടെ കൈവശമാണ് തന്റെ ലാപ്ടോപ്പും ഫോണുമെന്ന് വ്യക്തമല്ലെന്നും ഫോണില്‍ വ്യാജ തെളിവുകള്‍ തിരുകിക്കയറ്റാന്‍ സാധ്യതയുണ്ടെന്നുമാണ് ആരോപണം. പിടിച്ചെടുത്ത് ദിവസങ്ങള്‍ക്കു ശേഷവും ഫോണ്‍ സ്വിച്ച് ഓണ്‍ ആയിരുന്നു. ലാപ്ടോപ് ഫൊറന്‍സിക് പരിശോധനയ്ക്ക് എന്ന പേരില്‍ ഗുജറാത്തിലെ ലാബിലേയ്ക്ക് അയച്ചത് ദുരുദ്ദേശ്യപരമാണ്. ലാപ്ടോപ്പിന്റെയും മൊബൈല്‍ ഫോണിന്റെയും […]

Read More
 ലക്ഷദ്വീപിൽ ഭക്ഷ്യപ്രതിസന്ധിയില്ല; അഡ്മിനിസ്‌ട്രേഷന്റെ വാദം അംഗീകരിച്ച് കോടതി; ഹര്‍ജി തീര്‍പ്പാക്കി

ലക്ഷദ്വീപിൽ ഭക്ഷ്യപ്രതിസന്ധിയില്ല; അഡ്മിനിസ്‌ട്രേഷന്റെ വാദം അംഗീകരിച്ച് കോടതി; ഹര്‍ജി തീര്‍പ്പാക്കി

ലക്ഷദ്വീപില്‍ ഭക്ഷ്യകിറ്റ് വിതരണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ അഡ്മിനിസ്‌ട്രേഷന്റെ വാദത്തെ അംഗീകരിച്ച് ഹൈക്കോടതി. ലക്ഷദ്വീപില്‍ ഭക്ഷ്യപ്രതിസന്ധി ഉണ്ടെന്നുള്ള ഹര്‍ജിക്കാരന്റെ വാദത്തില്‍ കഴമ്പില്ലെന്നും ലോക്ക്ഡൗണ്‍ സമയത്തെ ഭരണകൂടത്തിന്റെ ഇടപെടല്‍ തൃപ്തികരമാണെന്നും കോടതി നിരീക്ഷിച്ചു. ഈ പശ്ചാത്തലത്തില്‍ ഹര്‍ജിക്കാരന്‍റെ ആവശ്യം അനുവദിക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി തീര്‍പ്പാക്കി.ലക്ഷദ്വീപ് വഖഫ് ബോര്‍ഡ് അംഗം കെ കെ നാസിഹ് നല്‍കിയ പൊതുതാത്പര്യഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ദ്വീപില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ പ്രദേശത്തെ 80 ശതമാനത്തിലധികം ആളുകളും ജോലിക്ക് പോകാനോ ഉപജീവനം കണ്ടെത്താനോ കഴിയാതെ […]

Read More
 വീട് പൊളിക്കാന്‍ ഉത്തരവിട്ട ബിഡിഒമാരെ ഡെപ്യൂട്ടി കളക്ടര്‍മാരാക്കി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍; നീക്കം കോടതി ഉത്തരവ് മറികടക്കാന്‍

വീട് പൊളിക്കാന്‍ ഉത്തരവിട്ട ബിഡിഒമാരെ ഡെപ്യൂട്ടി കളക്ടര്‍മാരാക്കി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍; നീക്കം കോടതി ഉത്തരവ് മറികടക്കാന്‍

വീടുകള്‍ പൊളിച്ചു മാറ്റുന്നതിനെതിരായ ഹൈക്കോടതി ഉത്തരവിനെ മറികടക്കാന്‍ പുതിയ നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാരെ ഡെപ്യൂട്ടി കളക്ടര്‍മാരായി നിയമിച്ചു കൊണ്ടാണ് അഡ്മിനിസ്ട്രേഷന്റെ പുതിയ നീക്കം. വീടുകള്‍ പൊളിച്ചു മാറ്റാന്‍ ഉത്തരവിടാന്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനാണ് അഡ്മിനിസ്ട്രേഷന്റെ തസ്തികമാറ്റ തന്ത്രം. തീരദേശങ്ങളില്‍ അനധികൃതമായി നിര്‍മ്മിച്ച വീടുകളും ശുചിമുറികളും, വാട്ടര്‍ ടാങ്കുകളും പൊളിച്ച് മാറ്റണം എന്നായിരുന്നു ബിഡിഒ നല്‍കിയ നിര്‍ദ്ദേശം. കടല്‍ തീരത്തിന്റെ 20 മീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വീടുകള്‍ക്കാണ് […]

Read More
 ലക്ഷദ്വീപിൽ വീണ്ടും വിവാദ ഉത്തരവ് ; കടല്‍തീരത്തോട് ചേര്‍ന്ന് കിടക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാൻ നീക്കം

ലക്ഷദ്വീപിൽ വീണ്ടും വിവാദ ഉത്തരവ് ; കടല്‍തീരത്തോട് ചേര്‍ന്ന് കിടക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാൻ നീക്കം

ലക്ഷദ്വീപില്‍ വീണ്ടും കെട്ടിടങ്ങള്‍ പൊളിക്കാനുള്ള നീക്കവുമായി അഡ്മിനിസ്‌ട്രേഷന്‍. കടല്‍തീരത്തോട് ചേര്‍ന്ന് കിടക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാനാണ് നീക്കം. വേലിയേറ്റ സമയത്ത് വെള്ളം എത്തുന്ന ഇടങ്ങളില്‍ നിന്നും 20 മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ നോട്ടീസ് നല്‍കിയത്. 20 മീറ്റര്‍ പരിധിയിലുള്ള കെട്ടിടങ്ങള്‍ നിയമവിരുദ്ധമാണെന്നും ഉടമകള്‍ക്ക് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു. തേങ്ങ സൂക്ഷിക്കുന്നതിനും മത്സ്യബന്ധന ആവശ്യങ്ങള്‍ക്കുമുള്ള ഷെഡ്ഡുകള്‍ പൊളിക്കാനാണ് കല്‍പ്പേനി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ നോട്ടീസ് നല്‍കിയത്. നിര്‍മാണങ്ങള്‍ ഏഴ് ദിവസത്തിനുള്ളില്‍ പൊളിക്കണം. പൊളിച്ചില്ലെങ്കില്‍ […]

Read More
 ലക്ഷ ദ്വീപ്; ഭരണകൂടത്തിന്റെ അവഗണന ഭിന്നശേഷിക്കാരോടും

ലക്ഷ ദ്വീപ്; ഭരണകൂടത്തിന്റെ അവഗണന ഭിന്നശേഷിക്കാരോടും

ലക്ഷദ്വീപിലെ ഭിന്നശേഷിക്കാരോടും ഭരണകൂടത്തിൻ്റെ അവഗണന. മൂന്ന് മാസമായി പെൻഷൻ മുടങ്ങിയതോടെ മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ വിഷമിക്കുകയാണിവ‍ർ. ആകെ 65000 ജനസംഖ്യയുള്ള ലക്ഷദ്വീപിൽ രണ്ടായിരത്തിലധികം ഭിന്നശേഷിക്കാരുണ്ടെന്നാണ് കണക്ക്. മാനസിക വെല്ലുവിളി നേരിടുന്നവരും കിടപ്പ് രോഗികളും ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ക്കായി കേന്ദ്രസര്‍ക്കാരിന്റേയും ലക്ഷദ്വീപ് ഭരണകൂടത്തിന്റെയും രണ്ട് പെൻഷൻ പദ്ധതികളുണ്ട്. 1500 രൂപയാണ് പ്രതിമാസം കിട്ടുന്നത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെത് മുടങ്ങിയിട്ട് മൂന്ന് മാസമായി. കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷൻ തുക ലഭിച്ചിട്ട് ഒമ്പത് മാസവും . പെൻഷൻ പുനസ്ഥാപിക്കാൻ നിരവധി തവണ നിവേദനം […]

Read More