സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് ലീഗ് നേതാക്കള്‍

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് ലീഗ് നേതാക്കള്‍

മലപ്പുറം: ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ പാണക്കാടെത്തി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായും ലീഗ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാവിലെ പാണക്കാട് തറവാട്ടിലെത്തിയ സന്ദീപിനെ ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, നജീബ് കാന്തപുരം, പി.കെ. ഫിറോസ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. കെ.പി.സി.സി നിര്‍ദേശപ്രകാരമാണ് സന്ദീപ് പാണക്കാട്ടെത്തിയത്. നേരത്തെ, സന്ദീപിനെ സ്വാഗതം ചെയ്ത് യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവ്വറലി തങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സന്ദീപ് വാര്യരുടെ ഫോട്ടോക്കൊപ്പം […]

Read More
 സാദിഖലി ശിഹാബ് തങ്ങള്‍ക്കും ഭാരതരത്ന ലഭിച്ചേക്കും; ആര്‍.എസ്.എസിന്റെ നിലപാടുകളാണ് ലീഗ് ഏറ്റുപറയുന്നതെന്നും ജലീല്‍

സാദിഖലി ശിഹാബ് തങ്ങള്‍ക്കും ഭാരതരത്ന ലഭിച്ചേക്കും; ആര്‍.എസ്.എസിന്റെ നിലപാടുകളാണ് ലീഗ് ഏറ്റുപറയുന്നതെന്നും ജലീല്‍

കോഴിക്കോട്: രാമക്ഷേത്രം രാജ്യത്തിന്റെ പൊതു ആവശ്യമാണെന്നും മുസ് ലിംകള്‍ അംഗീകരിക്കുന്നുവെന്നും പറഞ്ഞ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കും ഭാരതരത്ന ലഭിച്ചേക്കുമെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സെക്കുലര്‍ ഇന്ത്യ യൂത്ത് കോണ്‍ക്ലേവ് പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു ബാബരി മസ്ജിദില്‍ അവസാനിക്കുന്ന ഒന്നല്ല സംഘ്പരിവാറിന്റെ രാഷ്ട്രീയ അജണ്ടകളെന്ന് തിരിച്ചറിയാത്തവരാണോ മുസ്ലിം ലീഗ് നേതാക്കള്‍ ആര്‍.എസ്.എസിന്റെ നിലപാടുകളാണ് ലീഗ് ഏറ്റുപറയുന്നതെന്നും ജലീല്‍ ആരോപിച്ചു.

Read More