കോഴിക്കോട്: രാമക്ഷേത്രം രാജ്യത്തിന്റെ പൊതു ആവശ്യമാണെന്നും മുസ് ലിംകള്‍ അംഗീകരിക്കുന്നുവെന്നും പറഞ്ഞ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കും ഭാരതരത്ന ലഭിച്ചേക്കുമെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സെക്കുലര്‍ ഇന്ത്യ യൂത്ത് കോണ്‍ക്ലേവ് പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരു ബാബരി മസ്ജിദില്‍ അവസാനിക്കുന്ന ഒന്നല്ല സംഘ്പരിവാറിന്റെ രാഷ്ട്രീയ അജണ്ടകളെന്ന് തിരിച്ചറിയാത്തവരാണോ മുസ്ലിം ലീഗ് നേതാക്കള്‍ ആര്‍.എസ്.എസിന്റെ നിലപാടുകളാണ് ലീഗ് ഏറ്റുപറയുന്നതെന്നും ജലീല്‍ ആരോപിച്ചു.