മലപ്പുറത്ത് രണ്ട് പേർക്ക് കോളറ;പതിനാല് പേർ ചികിത്സയിൽ

മലപ്പുറത്ത് രണ്ട് പേർക്ക് കോളറ;പതിനാല് പേർ ചികിത്സയിൽ

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കോളറയാണെന്ന് സ്ഥിരീകരിച്ചു. 14 പേർ കൂടി സമാന രോഗ ലക്ഷ്യങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. വഴിക്കടവ് പഞ്ചായത്തിലെ കാരാക്കോടം പുഴയിലെ പമ്പിങ് സ്റ്റേഷനിൽ നിന്നും വരുന്ന ജനാലനിധിയുടെ വെള്ളവും, കിണറുകളിൽ നിന്നുള്ള വെള്ളവും ഉപയോഗിക്കുന്നവരിലാണ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. ഭീതി വേണ്ടെന്നും ജാഗ്രത മതിയെന്നും ജില്ലാ മെഡിക്കൽ ഓഫീസർ രേണുക ആർ അറിയിച്ചു. സമീപത്തുള്ള നിരവധി ഹോട്ടലുകളിലെ മലിന ജലം കാരാക്കോടം പുഴയിലേക്കാണ് തള്ളുന്നത്. പുഴകളിൽ വെള്ളം കുറയുന്ന ഈ സമയത്ത്, മലിന […]

Read More
 മലപ്പുറം ന​ഗരസഭാ യോ​ഗത്തിൽ കയ്യാങ്കളി; ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍

മലപ്പുറം ന​ഗരസഭാ യോ​ഗത്തിൽ കയ്യാങ്കളി; ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍

മലപ്പുറം: യുഡിഎഫ് ഭരിക്കുന്ന മലപ്പുറം നഗരസഭയില്‍ കൗണ്‍സില്‍ യോഗത്തിനിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കയ്യാങ്കളി. അടിപിടിക്കേസില്‍ ഉള്‍പ്പെട്ട ഡ്രൈവറെ പുറത്താക്കാനുള്ള ഭരണപക്ഷ തീരുമാനം എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ എതിര്‍ത്തതിനെത്തുടര്‍ന്നാണ് ഉന്തും തള്ളുമുണ്ടായത്. ഫെബ്രുവരി ഒന്നിന് നാല് യുഡിഎഫ് കൗണ്‍സിലര്‍മാരും ഡ്രൈവര്‍ പി ടി മുകേഷും തമ്മില്‍ നഗരസഭയില്‍ വച്ച് അടിപിടി നടന്നിരുന്നു. ഈ സംഭവത്തില്‍ ഡ്രൈവര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കുമെതിരെ പൊലീസ് കേസുണ്ട്. ഡ്രൈവറെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു പ്രതിപക്ഷം സ്വീകരിച്ചത്. ഡ്രൈവറെ പുറത്താക്കാനുള്ള അധ്യക്ഷന്റെ ഉത്തരവ് ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായിരുന്നു. […]

Read More
 ഫ്യൂസ് ഊരിയിട്ടും വൈദ്യുതി കുടിശ്ശിക അടച്ചില്ല; നാലാം ദിവസവും വൈദ്യുതിയില്ലാതെ മലപ്പുറം കളക്ട്രേറ്റിലെ ഓഫീസുകൾ

ഫ്യൂസ് ഊരിയിട്ടും വൈദ്യുതി കുടിശ്ശിക അടച്ചില്ല; നാലാം ദിവസവും വൈദ്യുതിയില്ലാതെ മലപ്പുറം കളക്ട്രേറ്റിലെ ഓഫീസുകൾ

മലപ്പുറം: ഫ്യൂസ് ഊരിക്കഴിഞ്ഞിട്ടും വൈദ്യുതി കുടിശ്ശിക അടയ്ക്കാതെ മലപ്പുറം കളക്ടറേറ്റിലെ ഓഫീസുകൾ. ജില്ലാ വിദ്യാഭ്യാസ വകുപ്പ്, പി ഡബ്ല്യു ഡി, എ ഇ ഒ ഓഫീസുകൾ നാലാം ദിവസവും ഇരുട്ടിൽ തുടരും. ജീവനക്കാർ തന്നെ കയ്യിൽ നിന്ന് പണമെടുത്ത ബില്ലടച്ചതോടെ ചില ഓഫീസുകളിൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസ്, പിഡബ്ലുഡി ഓഫീസ്, ഇൻഫോർമേഷൻ ഓഫീസ്, പട്ടിക ജാതി വികസന വകുപ്പ് ഓഫീസ് ഹയർസെക്കൻഡറി റീജിയണൽ ഡയറക്ടറേറ്റ് ഓഫീസ്, എഇഒ ഓഫീസ് എന്നിവിടങ്ങളിലെ […]

Read More
 മലപ്പുറം പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു

മലപ്പുറം പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു

മലപ്പുറം പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ കോളേജ് ഹോസ്റ്റൽ വിദ്യാർത്ഥിക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. നിലവിൽ ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. ജില്ലയിലെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം വയനാട് ലക്കിടിയിൽ ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലായിരുന്നു നോറോ വൈറസ് കണ്ടെത്തിയത്. സ്കൂളിലെ 98 വിദ്യാർത്ഥികൾ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു. വയനാട്ടിൽ കുടിവെള്ള സ്രോതസുകളിൽ നിന്നാണ് രോഗം പകർന്നതെന്നാണ് […]

Read More
 റോഡ് മുറിച്ചുകടക്കുമ്പോള്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ചു; മലപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കുമ്പോള്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ചു; മലപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടായ അപകടത്തില്‍ മരിച്ചു. പാണ്ടി മുറ്റം സ്വദേശി വെള്ളിയത്ത് ഷാഫിയുടെ മകളും താനൂര്‍ നന്നമ്പ്ര എസ്എന്‍യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഷഫ്‌ന ഷെറിന്‍ ആണ് മരിച്ചത്.താനൂര്‍ തയ്യാല പാണ്ടിമുറ്റത്ത് ഉച്ചയ്ക്ക് ഒരു മണിയോടെ ആണ് അപകടമുണ്ടായത്. സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടക്കുമ്പോള്‍ ഗുഡ്‌സ് ഓട്ടോ ഷഫ്‌നയെ ഇടിക്കുകയായിരുന്നു. ഗുരുതര പരുക്കുകളോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം […]

Read More
 ഡ്രൈവിംഗ് ടെസ്റ്റിനിടെ മോശമായി പെരുമാറിമലപ്പുറം എം.വി.ഐക്കെതിരേ കേസ്

ഡ്രൈവിംഗ് ടെസ്റ്റിനിടെ മോശമായി പെരുമാറിമലപ്പുറം എം.വി.ഐക്കെതിരേ കേസ്

റോഡ് ടെസ്റ്റ് നടക്കുമ്പോള്‍ യുവതിയോട് മോശമായി പെരുമാറിയതിന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസ്.മലപ്പുറം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ബിജുവിനെതിരേയാണ് പരാതി.സംഭവത്തില്‍ മലപ്പുറം വനിതാ പോലീസ് കേസെടുത്തതോടെ ഇയാൾ ഒളിവില്‍ പോയി.ഈ മാസം 17-നായിരുന്നു കേസിനാസ്പദമായ സംഭവം. ഡ്രൈവിംഗ് ടെസ്റ്റ് നടക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍ യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. വാഹനത്തിനുള്ളില്‍വെച്ച് ബിജു ശരീരത്തില്‍ കൈവെച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഡ്രൈവിങ് ടെസ്റ്റ് പൂര്‍ത്തിയായ ഉടന്‍തന്നെ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു.പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പോലീസ് എഫ്‌ഐആര്‍ […]

Read More
 മലപ്പുറത്ത് അഞ്ചാം പനി കൂടുന്നു; രോഗം മൂർച്ഛിച്ചാൽ മരണം സംഭവിക്കാമെന്ന് അരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറത്ത് അഞ്ചാം പനി കൂടുന്നു; രോഗം മൂർച്ഛിച്ചാൽ മരണം സംഭവിക്കാമെന്ന് അരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം കൽപ്പകഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും അഞ്ചാംപനി പടരുന്നു. നൂറോളം പേർക്ക് ഇതിനോടകം രോഗബാധ സ്ഥിരീകരിച്ചു. വാക്‌സിനെടുക്കാത്ത കുട്ടികളിലാണ് രോഗം കൂടുതൽ കാണപ്പെടുന്നത്. 10 വയസ്സിൽ കൂടുതൽ ഉള്ള കുട്ടികൾക്കും രോഗം വരുന്നതായി കണ്ടുവരുന്നുണ്ട്. പനിയുള്ളവർ സ്‌കൂൾ, മദ്രസ എന്നിവടങ്ങളിൽ പോകരുതെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. രോഗം ഉള്ളവർ മാസ്‌ക് ധരിക്കണമെന്നും വാക്‌സിൻ എടുക്കാത്തവർ എത്രയും പെട്ടെന്ന് വാക്‌സിൻ എടുക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. രോഗം മൂർച്ഛിച്ചാൽ മരണം സംഭവിക്കാമെന്ന് അരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. മിക്‌സോ വൈറസ് […]

Read More
 ബാങ്ക് നിക്ഷേപകരെ കബളിപ്പിച്ച് 17 കോടി രൂപ തട്ടിയെടുത്തു ; ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജറെ മലപ്പുറം പോലീസ് പിടികൂടി

ബാങ്ക് നിക്ഷേപകരെ കബളിപ്പിച്ച് 17 കോടി രൂപ തട്ടിയെടുത്തു ; ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജറെ മലപ്പുറം പോലീസ് പിടികൂടി

മലപ്പുറം: ബാങ്ക് നിക്ഷേപകരെ കബളിപ്പിച്ച് 17 കോടി രൂപ തട്ടിയെടുത്ത ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജറെ മലപ്പുറം പോലീസ് പിടികൂടി.നിക്ഷേപകരുടെ അടുത്ത് നിന്നും കൂടുതൽ പലിശ വാഗ്ദാനം ചെയ്തും ബാങ്കിൽ ഇല്ലാത്ത ബിസിനസ് സ്കീം ഉണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു സഹോദരന്റെയും ബന്ധുക്കളുടെയും കമ്പനികളുടെയും അക്കൗണ്ടുകളിലേക്ക് 17 കോടി രൂപ ട്രാൻസർ ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഒരു മാസമായി ഒളിവിൽ കഴിഞ്ഞു വരുന്ന പുളിയക്കോട് കടുങ്ങല്ലൂർ സ്വദേശി പേരാൽതൊടി വീട്ടിൽ ഫസലുറഹ്മാനെയാണ് (34) മലപ്പുറം ഡിവൈ എസ്പി യുടെ […]

Read More
 തന്റെ വിദ്യാർഥികളെ കയറ്റാതെ പോകുന്ന ബസിനെ നടുറോഡിൽ തടഞ്ഞു നിർത്തി പ്രിൻസിപ്പൽ; വീഡിയോ വൈറലാകുന്നു

തന്റെ വിദ്യാർഥികളെ കയറ്റാതെ പോകുന്ന ബസിനെ നടുറോഡിൽ തടഞ്ഞു നിർത്തി പ്രിൻസിപ്പൽ; വീഡിയോ വൈറലാകുന്നു

വിദ്യാർഥികളെ കാണുമ്പോൾ തന്നെ സ്പീഡ് കൂട്ടി നിർത്താതെ പോകുന്നത് സ്വകാര്യ ബസ് ജീവനക്കാരുടെ പതിവാണ്. രാവിലെയും വൈകിട്ടും വിദ്യാലയങ്ങൾക്ക് മുൻപിൽ ബസ് കയറാൻ കാത്തുനിൽക്കുന്ന വിദ്യാർഥികളെ കയറ്റാതെ പോകുന്നതിനെ ചൊല്ലി വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ സംഘർഷം ഉണ്ടാകുന്നതും കേരളത്തിലെ പതിവ് കാഴ്ചയാണ്. കുട്ടികളെ കണ്ടാൽ സ്‌റ്റോപ്പിൽ നിന്ന് മാറ്റി നിർത്തി മറ്റ് യാത്രക്കാരെ മാത്രം കയറ്റുക, എണ്ണം വെച്ച് മാത്രം വിദ്യാർഥികളെ കയറ്റുക തുടങ്ങി പല രീതികളും ബസ് ജീവനക്കാർ പ്രയോഗിക്കാറുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യുമ്പോൾ […]

Read More
 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തി കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി; മലപ്പുറത്ത് നാലു പേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തി കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി; മലപ്പുറത്ത് നാലു പേർ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തി കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൂക്കോട്ടൂർ പള്ളിപ്പടി സ്വദേശി കോതടി മജീദ്(52) പൂക്കോട്ടൂർ സ്വദേശി തൊട്ടിപ്പാറമ്മൽ കൃഷ്ണൻ(54), പൂക്കോട്ടൂർ കെ പി അഷറഫ്(42) പൂക്കോട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കതിരവൻ എന്ന മാധവൻ(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിനിയായ പെൺകുട്ടിയെ പൂക്കോട്ടൂർ അറവങ്കരയിലുള്ള റൂമിൽവെച്ച് പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. മലപ്പുറം ടൗണിൽ നിന്ന് പെൺകുട്ടിയെ ഇരുചക്ര വാഹനത്തിൽ കയറ്റിക്കൊണ്ടുപോയാണ് പൂക്കോട്ടൂരിൽ […]

Read More