ഡ്രൈവിംഗ് ടെസ്റ്റിനിടെ മോശമായി പെരുമാറിമലപ്പുറം എം.വി.ഐക്കെതിരേ കേസ്

0

റോഡ് ടെസ്റ്റ് നടക്കുമ്പോള്‍ യുവതിയോട് മോശമായി പെരുമാറിയതിന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസ്.മലപ്പുറം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ബിജുവിനെതിരേയാണ് പരാതി.സംഭവത്തില്‍ മലപ്പുറം വനിതാ പോലീസ് കേസെടുത്തതോടെ ഇയാൾ ഒളിവില്‍ പോയി.
ഈ മാസം 17-നായിരുന്നു കേസിനാസ്പദമായ സംഭവം. ഡ്രൈവിംഗ് ടെസ്റ്റ് നടക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍ യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. വാഹനത്തിനുള്ളില്‍വെച്ച് ബിജു ശരീരത്തില്‍ കൈവെച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഡ്രൈവിങ് ടെസ്റ്റ് പൂര്‍ത്തിയായ ഉടന്‍തന്നെ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു.പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഒളിവില്‍ പോയ പ്രതിയെ കണ്ടെത്തനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here