‘കള’ ചിക്കാഗോ ഫിലിം ഫെസ്റ്റിവലിലേക്ക്; അഭിമാന  നിമിഷമെന്ന് ടൊവിനോ

‘കള’ ചിക്കാഗോ ഫിലിം ഫെസ്റ്റിവലിലേക്ക്; അഭിമാന നിമിഷമെന്ന് ടൊവിനോ

രോഹിത് വിഎസിന്റെ സംവിധാനത്തില്‍ ടൊവീനോ തോമസ്, സുമേഷ് മൂര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ‘കള’ ചിക്കാഗോ ഇന്റര്‍നാഷണല്‍ ഇന്‍ഡി ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ടൊവിനോ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. കള ടീമിന് ഇത് അഭിമാന നിമിഷം എന്നാണ് ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചത്. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു കളയുടെ തിയേറ്റര്‍ റിലീസ്. ചിത്രത്തിന് മികച്ച നിരൂപക പ്രശംസയാണ് ലഭിച്ചത്. ചിത്രത്തിന്റെ അവതരണ ശൈലിയെയും സംവിധാന മികവിനെയും കുറിച്ച് മികച്ച പ്രതികരണമാണ് കിട്ടിയത്. പിന്നീട് ചിത്രം ആമസോണ്‍ പ്രൈമിലും […]

Read More
 ‘കുറുപ്പിനെ’ സ്വീകരിച്ച് ജനങ്ങള്‍; ആദ്യദിനത്തില്‍ പിന്നിലാക്കിയത് വമ്പന്‍ ചിത്രങ്ങളെ

‘കുറുപ്പിനെ’ സ്വീകരിച്ച് ജനങ്ങള്‍; ആദ്യദിനത്തില്‍ പിന്നിലാക്കിയത് വമ്പന്‍ ചിത്രങ്ങളെ

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രം കുറുപ്പിന് വമ്പന്‍ സ്വീകരണം നല്‍കി പ്രേക്ഷകര്‍. കേരളത്തില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ ഷോകള്‍ കളിക്കുന്ന ചിത്രമെന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയ കുറുപ്പ് സംസ്ഥാനത്ത് 500 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ വൈകിട്ടായപ്പോഴേക്കും അത് 550 സ്‌ക്രീനുകളിലേക്ക് എത്തിയിരുന്നു. അതില്‍ ഭൂരിഭാഗവും ഹൗസ്ഫുള്ളുമായിരുന്നു. കൂടാതെ അധിക പ്രദര്‍ശനങ്ങളും നടത്തി . ഇപ്പോഴിതാ ആദ്യദിനം തന്നെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ കുറുപ്പ് മലയാളത്തിലെ പല ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളെയും ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡില്‍ പിന്നിലാക്കിയിരിക്കുകയാണ്. […]

Read More
 കോഴിക്കോട് ശാരദ അന്തരിച്ചു

കോഴിക്കോട് ശാരദ അന്തരിച്ചു

പ്രശസ്ത സിനിമ താരം കോഴിക്കോട് ശാരദ( 75 ) അന്തരിച്ചു.ഇന്ന് രാവിലെ ഹൃദയാഘാതം മൂലം സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം.സിനിമ നാടക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.ഒട്ടേറെ മലയാള സിനിമകളിലും സീരിയലുകളിലും നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്

Read More
 അല്‍ഫോണ്‍സ് പുത്രന്റെ ‘ഗോള്‍ഡ് ‘; പൃഥ്വിരാജിനൊപ്പം നയന്‍താരയും

അല്‍ഫോണ്‍സ് പുത്രന്റെ ‘ഗോള്‍ഡ് ‘; പൃഥ്വിരാജിനൊപ്പം നയന്‍താരയും

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി പൃഥ്വിരാജും നയന്‍താരയും. ‘ഗോള്‍ഡ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടന്‍ അജ്മല്‍ അമീറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ അല്‍ഫോണ്‍സ് പുത്രനുമായി ഒരു ചിത്രം ചെയ്യുന്ന കാര്യം പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ സ്ഥിരീകരിച്ചിരുന്നു. ആ പ്രോജക്ട് തന്നെയാണ് ഇതെന്നാണ് സൂചന. നിലവില്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ തിരക്കുകളിലാണ് പൃഥ്വിരാജ്. അതേസമയം നേരം, പ്രേമം എന്നീ ഹിറ്റുകള്‍ക്ക് ശേഷം അല്‍ഫോണ്‍സ് ഒരുക്കുന്ന മൂന്നാമത്തെ […]

Read More
 ടൈറ്റില്‍ രജിസ്ട്രേഷനില്‍ സെന്‍സര്‍ഷിപ്പ് നടപ്പാക്കാനൊരുങ്ങി ഫിലിം ചേംബര്‍; മതസംഘടനകളോ മതവിഭാഗങ്ങളോ എതിര്‍പ്പുയര്‍ത്തിയാല്‍ വെട്ടും

ടൈറ്റില്‍ രജിസ്ട്രേഷനില്‍ സെന്‍സര്‍ഷിപ്പ് നടപ്പാക്കാനൊരുങ്ങി ഫിലിം ചേംബര്‍; മതസംഘടനകളോ മതവിഭാഗങ്ങളോ എതിര്‍പ്പുയര്‍ത്തിയാല്‍ വെട്ടും

നാദിര്‍ഷയുടെ ഈശോ സിനിമക്കെതിരെ ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തില്‍ ടൈറ്റില്‍ രജിസ്ട്രേഷനില്‍ സെന്‍സര്‍ഷിപ്പ് നടപ്പാക്കാന്‍ ഫിലിം ചേംബര്‍. വിവാദമുയര്‍ത്തുന്നതും മതസംഘടനകളോ, മതവിഭാഗങ്ങളോ എതിര്‍പ്പുയര്‍ത്തുന്നതോ ആയ പേര് അനുവദിക്കേണ്ടെന്നാണ് ചേംബറിന്റെ നിലപാട്. സിനിമയുടെ ടൈറ്റില്‍ രജിസ്ട്രേഷന്‍ കൃത്യമായ പരിശോധനയിലൂടെ മതിയെന്നാണ് സംഘടനയുടെ തീരുമാനം. കൊവിഡിന് പിന്നാലെ ഒടിടി സാധ്യത വന്നപ്പോള്‍ ചേംബറിന്റെ അനുമതി തേടാതെയും രജിസ്ട്രേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പല നിര്‍മ്മാതാക്കളും സിനിമ തുടങ്ങിയത് തുടര്‍ന്ന് അനുവദിക്കേണ്ടെന്നും ചേംബര്‍. വിവാദ സാധ്യതയുള്ളതും മതവികാരത്തെ ബാധിക്കുന്നതുമായ പേരുകള്‍ മാറ്റാന്‍ നേരത്തെയും […]

Read More
 ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി ഇന്ദ്രന്‍സ്; റിലീസിനൊരുങ്ങി ‘സൈലന്റ് വിറ്റ്‌നസ്’

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി ഇന്ദ്രന്‍സ്; റിലീസിനൊരുങ്ങി ‘സൈലന്റ് വിറ്റ്‌നസ്’

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി അനില്‍ കാരക്കുളം സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്‌നസ്’ റിലീസിനൊരുങ്ങുന്നു. ഫീല്‍ ഫ്‌ളൈയിങ്ങ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ബിനി ശ്രീജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന ഒരു കുറ്റാന്വേഷണമാണ് ചിത്രത്തിന്റെ കഥയ്ക്ക് പിന്നില്‍. സംവിധായകനും അഡ്വ.എം.കെ റോയി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. അനീഷ് രവീന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. മാലാ പാര്‍വതി, ശിവജി ഗുരുവായൂര്‍, മഞ്ജു പത്രോസ്, മീനാക്ഷി ദിനേഷ്, അഞ്ജലി നായര്‍,ബാലാജി ശര്‍മ്മ, ജുബില്‍ […]

Read More
 മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍

മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി പ്രഖ്യാപിച്ചു. 2021 മാര്‍ച്ച് 26 നാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തീയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയായിരുന്നു മരക്കാര്‍. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. പകുതി ആളുകളെ മാത്രമേ തിയേറ്ററുകളില്‍ പ്രവേശിപ്പിക്കു. ജനുവരി അഞ്ച് […]

Read More