പിന്നിലൂടെയെത്തി തോളില്‍തട്ടി ബൈഡന്‍, പുഞ്ചിരിച്ച് കൈകൊടുത്ത് മോദി വൈറൽ വീഡിയോ
ജി7 ഉച്ചകോടിയിൽ നേതാക്കൾക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് തയാറെടുക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തേക്കു വന്ന് കുശലാന്വേഷണം നടത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വിഡിയോ വൈറൽ.ഉച്ചകോടിയുടെ ഗ്രൂപ്പ് ഫോട്ടോയ്ക്ക് നേതാക്കള്‍ തയ്യാറാകുന്നതിനിടെ , കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു മോദി. ഇരുവരുടെയും പിറകിലൂടെ എത്തിയ ബൈഡന്‍, മോദിയുടെ തോളില്‍ത്തട്ടി. ഇതോടെ മോദി അദ്ദേഹത്തിനു നേര്‍ക്ക് തിരിയുകയും ഹസ്തദാനം നല്‍കുകുയം ചെയ്തുനേരത്തെ, ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് സ്വീകരിച്ചു. […]
Read More
