വിദ്വേഷ പ്രസംഗം; മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കോണ്‍ഗ്രസും സി പി ഐ എമ്മും പരാതി നല്‍കും

വിദ്വേഷ പ്രസംഗം; മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കോണ്‍ഗ്രസും സി പി ഐ എമ്മും പരാതി നല്‍കും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാന്‍ പ്രസംഗം വിവാദത്തില്‍. മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടു. മോദിയുടേത് രാജ്യത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. എന്ത് രാഷ്ട്രീയവും സംസ്‌കാരവും ആണിതെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചോദിച്ചു. രാജ്യത്തെ രാഷ്ട്രീയത്തിനും സംസ്‌കാരത്തിനും യോജിക്കാത്തത് ആണിത്. ഒരു ഭാഗത്ത് രാമനെയും രാമക്ഷേത്രത്തേയും കുറിച്ച് പറയുന്ന മോദി […]

Read More
 രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഉപേക്ഷിക്കും; മറ്റൊരു സീറ്റില്‍ മത്സരിക്കും; നരേന്ദ്ര മോദി

രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഉപേക്ഷിക്കും; മറ്റൊരു സീറ്റില്‍ മത്സരിക്കും; നരേന്ദ്ര മോദി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട് മണ്ഡലം ഉപേക്ഷിക്കും. വയനാട്ടിലെ വോട്ടെടുപ്പ് കഴിയാനാണ് കാത്തിരിക്കുന്നത്. ഏപ്രില്‍ 26ന് ശേഷം ഇതുസംബന്ധിച്ച പ്രഖ്യാപനം വരും. കോണ്‍ഗ്രസ് പരാജയം സമ്മതിച്ചു കഴിഞ്ഞെന്നും മോദി വ്യക്തമാക്കി. ഇ.ഡിയും സി.ബി.ഐയും രാഷ്ട്രീയ പ്രേരിതമായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ല. അഴിമതി തുടച്ചുനീക്കാന്‍ അന്വേഷണ ഏജന്‍സികളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം തിരികെ കിട്ടാന്‍ ഇടപെടുമെന്ന് മോദി വ്യക്തമാക്കി. […]

Read More
 കരുവന്നൂരില്‍ സിപിഎം പാവങ്ങളുടെ പണം കൊള്ളയടിച്ചു; മുഖ്യമന്ത്രി കള്ളം പറയുന്നു; സഹകരണ കൊള്ളയെക്കുറിച്ച് രാഹുല്‍ ഗാന്ധി നിശബ്ദന്‍; കരുവന്നൂരില്‍ പണം തിരിച്ചുതരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മോദി

കരുവന്നൂരില്‍ സിപിഎം പാവങ്ങളുടെ പണം കൊള്ളയടിച്ചു; മുഖ്യമന്ത്രി കള്ളം പറയുന്നു; സഹകരണ കൊള്ളയെക്കുറിച്ച് രാഹുല്‍ ഗാന്ധി നിശബ്ദന്‍; കരുവന്നൂരില്‍ പണം തിരിച്ചുതരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മോദി

തൃശൂര്‍: കരുവന്നൂരില്‍ സിപിഎം പാവങ്ങളുടെ പണം കൊള്ളയടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ മൂന്നു വര്‍ഷമായി മുഖ്യമന്ത്രി കള്ളം പറയുന്നു. കരുവന്നൂരില്‍ പണം തിരിച്ചുതരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മോദി കുന്നംകുളത്തെ പൊതുയോഗത്തില്‍ പറഞ്ഞു. സഹകരണ കൊള്ളയെക്കുറിച്ച് രാഹുല്‍ ഗാന്ധി നിശബ്ദനെന്നും മോദി ആരോപിച്ചു.കേരള സര്‍ക്കാരിന് അഴിമതിയിലാണ് താല്‍പര്യമെന്ന് മോദി. ഇടത്, വലത് മുന്നണികള്‍ സംസ്ഥാനത്തെ പുറകോട്ടടിക്കുന്നു. ബംഗാളും ത്രിപുരയും അവര്‍ നശിപ്പിച്ചു, ഇപ്പോള്‍ കേരളത്തേയും. കേരളത്തില്‍ അക്രമവും അരാജകത്വവും കൂടുന്നു. കോളജ് ക്യാംപസുകള്‍ സാമൂഹ്യവിരുദ്ധരുടെ താവളമായിരിക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.കേരളത്തില്‍ […]

Read More
 ‘എല്ലാ അഭിലാഷങ്ങളും സഫലമാകട്ടെ. എല്ലാവര്‍ക്കും വിഷു ആശംസകള്‍.’; പ്രധാനമന്ത്രി

‘എല്ലാ അഭിലാഷങ്ങളും സഫലമാകട്ടെ. എല്ലാവര്‍ക്കും വിഷു ആശംസകള്‍.’; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിജയവും സന്തോഷവും ആരോഗ്യവുമുള്ള മികച്ച വര്‍ഷമായിരിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. സോഷ്യല്‍മീഡിയയിലൂടെയാണ് അദ്ദേഹം വിഷു ആശംസകള്‍ നേര്‍ന്നത്. വിജയം, സന്തോഷം, മികച്ച ആരോഗ്യം എന്നിവ അടയാളപ്പെടുത്തുന്ന മികച്ച വര്‍ഷത്തിനായി പ്രാര്‍ത്ഥിക്കുന്നു. ഈ വര്‍ഷം നിങ്ങളുടെ എല്ലാ അഭിലാഷങ്ങളും സഫലമാകട്ടെ. എല്ലാവര്‍ക്കും വിഷു ആശംസകള്‍.’ എന്നായിരുന്നു പ്രധാനമന്ത്രി എക്സില്‍ പങ്കുവച്ച കുറിപ്പ്.

Read More
 നരേന്ദ്രമോദി കര്‍ണാടകയിലേക്ക്; മംഗളൂരുവിലെ റോഡ് ഷോ

നരേന്ദ്രമോദി കര്‍ണാടകയിലേക്ക്; മംഗളൂരുവിലെ റോഡ് ഷോ

ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കര്‍ണാടകയിലേക്ക്. ഞായറാഴ്ച മൈസുരുവില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. അന്നുതന്നെ മംഗളൂരുവിലെ റോഡ് ഷോയിലും പങ്കെടുക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇത് മൂന്നാം തവണയാണ് മോദി കര്‍ണാടകയില്‍ എത്തുന്നത്. ഇതിന് മുന്‍പ് കലബുര്‍ഗിയും ശിവമോഗയിലും മോദി പ്രചാരണത്തിന് എത്തിയിരുന്നു. തെക്കന്‍ കര്‍ണാടകത്തില്‍ മോദിയുടെ ആദ്യ പര്യടനമാണിത്.

Read More
 നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്; തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മണ്ഡലങ്ങളില്‍ പ്രചാരണ പരിപാടി

നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്; തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മണ്ഡലങ്ങളില്‍ പ്രചാരണ പരിപാടി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക് വീണ്ടുമെത്തുന്നു. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനാണ് മോദി വരുന്നത്. ഈ മാസം അവസാനമോ, ഏപ്രില്‍ ആദ്യ വാരമോ ആയിരിക്കും മോദിയുടെ സന്ദര്‍ശനം. മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ് തുടങ്ങിയവരും എത്തുന്നുണ്ട്. സമീപ കാലത്ത് അഞ്ച് തവണയാണ് മോദി കേരളത്തിലെത്തിയത്. തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിലാണ് മോദി പങ്കെടുത്ത പരിപടികള്‍.

Read More
 പാലക്കാട് നഗരത്തെ ഇളക്കിമറിച്ച് നരേന്ദ്രമോദിയുടെ റോഡ് ഷോ

പാലക്കാട് നഗരത്തെ ഇളക്കിമറിച്ച് നരേന്ദ്രമോദിയുടെ റോഡ് ഷോ

പാലക്കാട്: പാലക്കാട് നഗരത്തെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. അഞ്ചുവിളക്ക് ജങ്ഷന്‍ മുതല്‍ ഹെഡ് പോസ്റ്റോഫീസ് ജങ്ഷന്‍ വരെ ഒരു കിലോമീറ്റര്‍ ദൂരമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കള്‍ക്കായി മോദിയുടെ റോഡ് ഷോ. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് പാലക്കാട് നഗരത്തില്‍ ഉച്ച വരെ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാലക്കാട്ടെ കനത്ത ചൂട് അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ മോദിക്ക് അഭിവാദ്യം അര്‍പ്പിക്കാനെത്തിയത്. രാവിലെ 10.45 ഓടെയാണ് റോഡ് ഷോ തുടങ്ങിയത്. ബിജെപി സംസ്ഥാന […]

Read More
 നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തില്‍; പാലക്കാട് റോഡ് ഷോ; കനത്ത സുരക്ഷ

നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തില്‍; പാലക്കാട് റോഡ് ഷോ; കനത്ത സുരക്ഷ

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തില്‍. പാലക്കാട് മണ്ഡലത്തിലാണ് അദ്ദേഹം എത്തുന്നത്. രാവിലെ 10.30നു റോഡ് ഷോ നടത്തും. രാവിലെ 10.15നു പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡില്‍ അദ്ദേഹം ഇറങ്ങും. പിന്നാലെ റോഡ് മാര്‍ഗം റോഡ് ഷോ ആരംഭിക്കുന്ന അഞ്ചുവിളക്കിലെത്തും. അഞ്ചുവിളക്കു മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ. അര മണിക്കൂറായിരിക്കും റോഡ് ഷോ. അര ലക്ഷത്തിലധികം പേരെ അണി നിരത്താനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. സന്ദര്‍ശനത്തിനു […]

Read More
 കേരളത്തില്‍ താമര വിരിയും; ഇത്തവണ നാന്നൂറ് കടക്കും; പത്തനംതിട്ടയില്‍ ശരണം വിളിച്ച് പ്രസംഗം തുടങ്ങി നരേന്ദ്രമോദി

കേരളത്തില്‍ താമര വിരിയും; ഇത്തവണ നാന്നൂറ് കടക്കും; പത്തനംതിട്ടയില്‍ ശരണം വിളിച്ച് പ്രസംഗം തുടങ്ങി നരേന്ദ്രമോദി

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തി. ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിഎത്തിയത്. ശരണം വിളിയോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇത്തവണ 400ലധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നും കേരളത്തില്‍ ഇത്തവണ താമര വിരിയും എന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തില്‍ മാറി മാറി വരുന്നത് അഴിമതി സര്‍ക്കാരുകരുകളാണെന്നും കേരളത്തിലെ ജനങ്ങള്‍ മാറി ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു തവണ കോണ്‍ഗ്രസ്, ഒരു തവണ എല്‍ഡിഎഫ് എന്ന രീതി പൊളിക്കണം. ഇത് പൊളിച്ചാലേ കേരളത്തിന് […]

Read More
 നരേന്ദ്രമോദി വീണ്ടും കേരളത്തില്‍; എന്‍ ഡി എ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണയോഗമാണിത്

നരേന്ദ്രമോദി വീണ്ടും കേരളത്തില്‍; എന്‍ ഡി എ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണയോഗമാണിത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ടയില്‍ അനില്‍ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദിയെത്തുന്നത്. മൂന്ന് മാസത്തിനിടെ നാലാം തവണയാണ് കേരള സന്ദര്‍ശനം. റബ്ബര്‍ വിലയുമായി ബന്ധപ്പെട്ടു നിര്‍ണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പുതുതായി ബിജെപിയിലേക്ക് എത്തിയ പത്മജാ വേണുഗോപാല്‍ അടക്കം വേദിയിലുണ്ടാകും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം. രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വിമാനത്താവളത്തോട് ചേര്‍ന്ന […]

Read More