മഹാത്മ ഗാന്ധി ഏറ്റവും മികച്ച സമരജീവി;പി ചിദംബരം

മഹാത്മ ഗാന്ധി ഏറ്റവും മികച്ച സമരജീവി;പി ചിദംബരം

പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സമരജീവി പ്രസ്താവനയ്ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.സമരജീവി ആയതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും മഹാത്മ ഗാന്ധി ഏറ്റവും മികച്ച സമരജീവി ആയിരുന്നെന്നും ചിദംബരം പറഞ്ഞു. കര്‍ഷക പ്രതിഷേധത്തെ ആക്ഷേപിക്കാനായിരുന്നു പ്രധാനമന്ത്രി കര്‍ഷകരെ സമരജീവികള്‍ എന്നു വിളിച്ചത്.കര്‍ഷക സമരത്തെപ്പറ്റി വളരെ മോശമായാണ് രാജ്യസഭയില്‍ മോദി സംസാരിച്ചത്. സമര ജീവികളാണ് പ്രക്ഷോഭത്തിന് കാരണമെന്നും എന്നും മോദി പറഞ്ഞിരുന്നു. കര്‍ഷകര്‍ എന്തിനാണ് സമരം ചെയ്യുന്നതെന്നും ഈ സമരം അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.കര്‍ഷക സമരത്തെ […]

Read More

കോവിഡ് ഇന്ത്യ;സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി

രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ സംബന്ധിച്ച് വിലയിരുത്തല്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷ് വർധൻ, കേന്ദ്ര പാർലമെന്‍ററി കാര്യമന്ത്രി പ്രൾഹാദ് ജോഷി എന്നിവരും പങ്കെടുക്കും. വെള്ളിയാഴ്ചയാണ് സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചതിന് ശേഷമുള്ള രണ്ടാമത്തെ സര്‍വകക്ഷിയോഗമാണ് പ്രധാനമന്ത്രി വിളിക്കുന്നത്.

Read More

കർഷകർ ശബ്​ദമുയർത്തിയാൽ രാജ്യമാകെ അത്​ പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി

മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ വീണ്ടും കൊണ്ടുവരാനാണ്​ ശ്രമമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.എന്നാൽ, കർഷകർ ശബ്​ദമുയർത്തിയാൽ രാജ്യമാകെ അത്​ പ്രതിധ്വനിക്കുമെന്ന്​ സർക്കാർ ഒാർക്കണമെന്നും അദ്ദേഹം പറഞ്ഞു. ചൂഷണം അവസാനിപ്പിക്കാൻ എല്ലാവരും കർഷകരുടെ കൂടെ നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്​തു.

Read More