നരേന്ദ്ര മോദി മധ്യസ്ഥത വഹിക്കാൻ തയ്യാറെങ്കിൽ സ്വാഗതം; യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് യുക്രൈൻ മന്ത്രി

നരേന്ദ്ര മോദി മധ്യസ്ഥത വഹിക്കാൻ തയ്യാറെങ്കിൽ സ്വാഗതം; യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് യുക്രൈൻ മന്ത്രി

യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് വീണ്ടും ആവശ്യപ്പെട്ട് യുക്രൈൻ . റഷ്യയുമായി പുലർത്തി വരുന്ന മികച്ച ബന്ധം ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെങ്കില്‍, അദ്ദേഹത്തിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുമെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. ഇരു രാജ്യങ്ങളുമായുള്ള മധ്യസ്ഥ ചർച്ചയിൽ ഇന്ത്യയെ ഉൾപ്പെടുത്തുന്നതിനെ പറ്റി എന്‍ഡി ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റഷ്യയുമായി ഇന്ത്യക്കുള്ള ബന്ധം പ്രയോജനപ്പെടുത്തി യുദ്ധം അവസാനിപ്പിക്കുന്നതിനേക്കുറിച്ച് പ്രസിഡന്റ് വ്ളാഡിമിര്‍ പുതിനെ ബോധ്യപ്പെടുത്താന്‍ അഭ്യര്‍ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ” […]

Read More
 ”അസാമാന്യ പ്രഭാവവും ഊര്‍ജവും ഉള്ളയാള്‍”മോദിയെ പ്രശംസിച്ച് തരൂര്‍ ഒരിക്കല്‍ വോട്ടര്‍മാര്‍ ബി.ജെ.പിക്കും സര്‍പ്രൈസ് തരും

”അസാമാന്യ പ്രഭാവവും ഊര്‍ജവും ഉള്ളയാള്‍”മോദിയെ പ്രശംസിച്ച് തരൂര്‍ ഒരിക്കല്‍ വോട്ടര്‍മാര്‍ ബി.ജെ.പിക്കും സര്‍പ്രൈസ് തരും

ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. അതിഭയങ്കരമായ ഊര്‍ജവും കരുത്തുമുള്ളയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ശശി തരൂര്‍ പറഞ്ഞു. ഉത്തർപ്രദേശിലെ മികച്ച വിജയത്തിന്റെ കീർത്തി പ്രധാനമന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും തരൂർ പ്രശംസിച്ചു.ജയ്പൂര്‍ ലിറ്ററേചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂർ.ധാനമന്ത്രി നരേന്ദ്ര മോദി അസാമാന്യമായ പ്രഭാവവും ഊർജവും ഉള്ളയാളാണ്. ചില കാര്യങ്ങൾ, പ്രത്യേകിച്ച് രാഷ്ട്രീയപരമായ ചിലത് അദ്ദേഹം വളരെ നന്നായി ചെയ്തു. ഇത്രയും വലിയൊരു മാർജിനിൽ അവർ വിജയിക്കുമെന്ന് […]

Read More
 മോദിയുടെ തോളിലേറി കുട്ടികൾ; പ്രതീക്ഷയുടെ പാലമെന്ന് വിശേഷിപ്പിച്ച് പിയൂഷ് ഗോയൽ

മോദിയുടെ തോളിലേറി കുട്ടികൾ; പ്രതീക്ഷയുടെ പാലമെന്ന് വിശേഷിപ്പിച്ച് പിയൂഷ് ഗോയൽ

യുക്രൈനിലെ യുദ്ധ മുഖത്തുനിന്ന് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ ഗംഗ’ രക്ഷാപ്രവർത്തനത്തിന്റെ പശ്ചാത്തലത്തിൽ മോദിയെ പ്രതീക്ഷയുടെ പാലമെന്ന് വിശേഷിപ്പിച്ച് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തോളിലേറി യുക്രൈനിൽ നിന്ന് രക്ഷപ്പെടുന്ന ഇന്ത്യൻ വിദ്യാർഥികളുടെ ഗ്രാഫിക്‌സും അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം, മറ്റു രാജ്യങ്ങളിലെ വിദ്യാർഥികൾ രക്ഷാപ്രവർത്തനത്തിനായി ആവശ്യപ്പെടുന്നതും ചിത്രത്തില്‍ കാണാം. നിരവധി പേരാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തത്.

Read More
 ഇന്ത്യൻ വിദ്യാർഥികളെ തടവിലാക്കുന്നത് യുക്രൈൻ സൈന്യം; സുരക്ഷിതമായി ഒഴിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; റഷ്യ

ഇന്ത്യൻ വിദ്യാർഥികളെ തടവിലാക്കുന്നത് യുക്രൈൻ സൈന്യം; സുരക്ഷിതമായി ഒഴിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; റഷ്യ

ഇന്ത്യ മുന്നോട്ട് വച്ച നിർദേശം പോലെ യുക്രൈനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ റഷ്യൻ സേന തയാറാണെന്ന് ഇന്ത്യയിലെ റഷ്യൻ എംബസി അറിയിച്ചു. നേരത്തെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിൽ ചർച്ച നടത്തിയിരുന്നു. റഷ്യൻ പ്രദേശത്ത് നിന്ന് സ്വന്തം സൈനിക, ഗതാഗത വിമാനങ്ങളോ ഇന്ത്യൻ വിമാനങ്ങളോ ഉപയോഗിച്ച് അവരെ നാട്ടിലേക്ക് അയക്കുമെന്നും അറിയിച്ചു. ഇന്ത്യൻ വിദ്യാർഥികളെ തടവിലാക്കി വയ്ക്കുന്നത് യുക്രൈൻ സൈന്യമെന്നും ഇന്ത്യക്കാരെ […]

Read More
 ലോകം മോദിജിയെ ബഹുമാനിക്കുന്നു, യുദ്ധം അവസാനിപ്പിക്കാൻ സഹായം തേടി; ഹേമമാലിനി

ലോകം മോദിജിയെ ബഹുമാനിക്കുന്നു, യുദ്ധം അവസാനിപ്പിക്കാൻ സഹായം തേടി; ഹേമമാലിനി

യുക്രൈനെതിരെയുള്ള റഷ്യന്‍ സൈനിക അധിനിവേശം അവസാനിപ്പിക്കാന്‍ ലോകംം തേടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായമെന്ന് ബിജെപി എം പി ഹേമമാലിനി. മോദിജിയുടെ പേര് ലോകശ്രദ്ധയിലെത്തി. രാജ്യത്തെ മോദിജി ഒരുപാട് ഉയരങ്ങളിലെത്തിച്ചു. നമുക്കും ഇത് അഭിമാനം നല്‍കുന്ന വിഷയമാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസാരിക്കുന്നതിനിടക്ക് ഹേമമാലിനി പറഞ്ഞു . ലോകം അദ്ദേഹത്തെ അത്രയധികം ബഹുമാനിക്കുന്നുണ്ട് അതിനാലാണ് റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ലോകം മോദിജിയോട് സഹായം തേടിയതെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിലാണ് പ്രസ്താവന. കഴിഞ്ഞ ഏതാനു വര്‍ഷത്തിന് ഇടയില്‍ […]

Read More
 യുദ്ധകാരണവും സാഹചര്യവും നരേന്ദ്ര മോദിയെ ധരിപ്പിച്ച് റഷ്യ; ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും

യുദ്ധകാരണവും സാഹചര്യവും നരേന്ദ്ര മോദിയെ ധരിപ്പിച്ച് റഷ്യ; ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും

യുദ്ധം അവസാനിപ്പാക്കാൻ ഇന്ത്യ ഇടപെടണമെന്ന് യുക്രൈൻ അഭ്യർഥിച്ചതിന് പിന്നാലെ മോദി പുടിനുമായി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ റഷ്യ യുദ്ധകാരണവും സാഹചര്യവും മോദിയെ ധരിപ്പിച്ചു.കൂടാതെ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകുമെന്നും വ്ളാഡിമിർ പുടിൻ അറിയിച്ചു. യുക്രൈനിലെ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും റഷ്യ–നാറ്റോ ഭിന്നത ചർച്ചകളിലൂടെ പരിഹരിക്കണമെന്നും അടിയന്തരമായി വെടിവയ്‌പ് നിർത്തണമെന്നും മോദി അഭ്യർഥിച്ചു. ഇന്ത്യൻ പൗരന്മാരുടെ, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളും പ്രധാനമന്ത്രി പുടിനെ അറിയിച്ചു. 25 മിനിറ്റ് നീണ്ട ഫോൺ സംഭാഷണത്തില്‍ […]

Read More
 നരേന്ദ്ര മോദി വളരെ ശക്തൻ;മോദി പറഞ്ഞാല്‍ പുടിന്‍ കേള്‍ക്കും ഇന്ത്യയുടെ സഹായമഭ്യർത്ഥിച്ച് യുക്രൈൻ

നരേന്ദ്ര മോദി വളരെ ശക്തൻ;മോദി പറഞ്ഞാല്‍ പുടിന്‍ കേള്‍ക്കും ഇന്ത്യയുടെ സഹായമഭ്യർത്ഥിച്ച് യുക്രൈൻ

റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ ഇടപെടണണെന്ന് യുക്രൈൻ നയതന്ത്ര ഉദ്യോഗസ്ഥൻ ഇഗോർ പൊലിഖ. വ്‌ലാദിമീര്‍ പുടിനെ സ്വാധീനിക്കാനാവുന്ന ചുരുക്കം നേതാക്കളിലൊരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും നിലവിലെ പ്രതിസന്ധിക്ക് അയവു വരുത്താന്‍ ഇന്ത്യന്‍ ഇടപെടണമെന്നും ഇന്ത്യയുടെ ശക്തമായ നിലപാടാണ് ഈ ഘട്ടത്തിൽ ആവശ്യപ്പെടുന്നതെന്ന് പോലിഖ വ്യക്തമാക്കി. ‘ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ ശക്തനായതും എല്ലാവരും ബഹുമാനി ക്കുകയും ചെയ്യുന്ന നേതാവാണ്. റഷ്യയുമായി ഇന്ത്യയ്ക്ക് നല്ല ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ മോദി ജി പുടിനുമായി സംസാരിച്ചാൽ അദ്ദേഹം പ്രതികരിച്ചേക്കും’- വാർത്താ […]

Read More
 ‘അദ്ദേഹത്തിന് വേണ്ടി എനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല,”സ്വന്തം ജോലി കൃത്യമായി ചെയ്താല്‍ മതി; മോദിക്ക് രാഹുലിന്റെ മറുപടി

‘അദ്ദേഹത്തിന് വേണ്ടി എനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല,”സ്വന്തം ജോലി കൃത്യമായി ചെയ്താല്‍ മതി; മോദിക്ക് രാഹുലിന്റെ മറുപടി

കോണ്‍ഗ്രസിനെയും മുന്‍ പ്രധാനമന്ത്രി നെഹ്‌റുവിനെയും വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി..”എന്റെ മുത്തച്ഛന്‍ ഈ രാജ്യത്തെ സേവിച്ചയാളാണ്. തന്റെ ജീവിതം മുഴുവന്‍ അദ്ദേഹം രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ചു. അദ്ദേഹത്തിന് വേണ്ടി എനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല,” രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.തന്റെ ജോലി അദ്ദേഹം കൃത്യമായി ചെയ്താല്‍ മതിയെന്നും രാഹുൽ പറഞ്ഞു.കോണ്‍ഗ്രസ് സത്യം പറയുന്നത് കൊണ്ട് മോദിക്ക് കോണ്‍ഗ്രസിനെ ഭയമാണെന്നും മോദിയുടെ കോണ്‍ഗ്രസിനെതിരെയും നെഹ്‌റുവിനെതിരെയുമുള്ള ആക്രമണം തന്നെ ബാധിക്കുന്നില്ലെന്നും രാഹുല്‍ പ്രതികരിച്ചു.അദ്ദേഹത്തിന് ബന്ധങ്ങളുണ്ട്, സുഹൃത്തുക്കളുണ്ട്, […]

Read More
 കുടുംബവാഴ്ച്ചക്കപ്പുറം കോണ്‍ഗ്രസിന് ഒന്നും ചിന്തിക്കാനാകില്ല;കടന്നാക്രമിച്ച് മോദി

കുടുംബവാഴ്ച്ചക്കപ്പുറം കോണ്‍ഗ്രസിന് ഒന്നും ചിന്തിക്കാനാകില്ല;കടന്നാക്രമിച്ച് മോദി

കുടുംബവാഴ്ച്ചക്കപ്പുറം കോണ്‍ഗ്രസിന് ഒന്നും ചിന്തിക്കാനാകില്ലെന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ആഗ്രഹിച്ചയാളാണ് മഹാത്മാഗാന്ധിയെന്നും അതു സാധിച്ചിരുന്നെങ്കില്‍ ഇന്ത്യ സ്വജനപക്ഷപാതത്തില്‍ നിന്ന് മുക്തരാകുമായിരുന്നെന്നും മോദി പറഞ്ഞു.ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപനത്തിനുള്ള മറുപടി പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.“കോൺഗ്രസിന്റെ പ്രശ്നം അവർ അവരുടെ പരമ്പരവാഴ്ചയ്ക്കപ്പുറം ഒരിക്കലും ചിന്തിച്ചിട്ടില്ല എന്നതാണ്. ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണി പരമ്പരവാഴ്ച പാർട്ടികളാണ്. ഒരു കുടുംബം പരമപ്രധാനമാകുമ്പോൾ, ഏറ്റവും ആദ്യം അപകടം നേരിടുന്നത് പ്രതിഭകളാണ്,മോഡി പറഞ്ഞു തിങ്കളാഴ്ച്ച ലോക്‌സഭയിലും പ്രധാനമന്ത്രി കോണ്‍ഗ്രസിനെതിരേ […]

Read More
 സംസാരിക്കുന്നതിനിടെ പ്രോംപ്റ്റര്‍ പണിമുടക്കി; വെപ്രാളപ്പെട്ട് മോദി, പരിഹസിച്ച് രാഹുൽ

സംസാരിക്കുന്നതിനിടെ പ്രോംപ്റ്റര്‍ പണിമുടക്കി; വെപ്രാളപ്പെട്ട് മോദി, പരിഹസിച്ച് രാഹുൽ

ദാവോസ് ലോക എക്കണോമിക് ഉച്ചകോടിയില്‍ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടു.ടെലിപ്രോംപ്റ്റര്‍ പണിമുടക്കിയതോടെ മോദിക്ക് പ്രസംഗം ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വരികയായിരുന്നു.. ഈ സംഭവത്തെ ട്രോളിയാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. ഇത്രധികം കള്ളങ്ങള്‍ പറയാന്‍ ടെലിംപ്രോംപ്റ്ററിന് കഴിയില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഹിന്ദിയിലുള്ള ട്വീറ്റ്. അഞ്ച് ദിവസം നീളുന്ന ലോക എക്കണോമിക് ഉച്ചകോടിയില്‍ ആദ്യ ദിവസമായ തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്തത്. മറ്റ് രാജ്യതലവന്മാരും ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു.പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് പ്രസംഗം പാതിവഴിയില്‍ […]

Read More