ഇന്ത്യയെ മഹാ ദുരന്തത്തിലെത്തിച്ചത് മോദിയെന്ന് ദ ആസ്‌ട്രേലിയന്‍;വാർത്ത പങ്കുവെച്ച് പ്രശാന്ത് ഭൂഷൺ

ഇന്ത്യയെ മഹാ ദുരന്തത്തിലെത്തിച്ചത് മോദിയെന്ന് ദ ആസ്‌ട്രേലിയന്‍;വാർത്ത പങ്കുവെച്ച് പ്രശാന്ത് ഭൂഷൺ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്താരാഷ്ട്ര മാധ്യമമായ ദ ആസ്‌ട്രേലിയന്‍ നല്‍കിയ വാര്‍ത്ത പങ്കുവെച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഇതാണ് ഇന്നത്തെ ആഗോള തലക്കെട്ട് എന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണ്‍ന്റെ ട്വീറ്റ്. ധാര്‍ഷ്ട്യം, അമിതമായ ദേശീയത എന്നിവയൊക്കെ ഇന്ത്യയെ പ്രതിസന്ധിയിലാക്കിയെന്നന്നും ദ ആസ്‌ട്രേലിയന്‍ പറയുന്നു. നേരത്തെയും മോദിയെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.ദ ഗാര്‍ഡിയന്‍, ഖലീജ് ടൈംസ്, ടൈം തുടങ്ങിയ മാധ്യമങ്ങളൊക്കെ ഇന്ത്യ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പരാമര്‍ശം നടത്തിയിട്ടുണ്ട്.

Read More
 കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കി; രാജ്യം കോവിഡിനെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ട് ; നരേന്ദ്ര മോദി

കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കി; രാജ്യം കോവിഡിനെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ട് ; നരേന്ദ്ര മോദി

രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണാതീതമായി പടരുന്നതിനിടെ പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു.കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കി. രാജ്യം കോവിഡിനെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ടാണ്. കോവിഡിനെ നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം പിന്തുണ നൽകും.കോവിഡിനെതിരായ പോരാട്ടത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ചാണു നീങ്ങുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 45 വയസിന് മുകളിലുള്ളവർക്കുള്ള സൗജന്യ വാക്‌സിൻ സംസ്ഥാനങ്ങൾക്കു നൽകിയിട്ടുണ്ട്. വാക്‌സിന്റെ നേട്ടങ്ങൾ ഉപയോഗിക്കാൻ സംസ്ഥാനങ്ങൾ തയാറാകണം. സൗജന്യ വാക്‌സിൻ പദ്ധതി […]

Read More
 അധികാരത്തില്‍ നിന്ന് ബി.ജെ.പി പുറത്താകുന്ന ദിവസം രാജ്യം യഥാര്‍ത്ഥത്തില്‍ പ്രതിരോധ ശേഷി നേടും; സിദ്ധാര്‍ത്ഥ്

അധികാരത്തില്‍ നിന്ന് ബി.ജെ.പി പുറത്താകുന്ന ദിവസം രാജ്യം യഥാര്‍ത്ഥത്തില്‍ പ്രതിരോധ ശേഷി നേടും; സിദ്ധാര്‍ത്ഥ്

കൊവിഡ് 19 രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതില്‍ നരേന്ദ്രമോഡി സര്‍ക്കാരിന്റെ വീഴ്ചയില്‍ തുറന്നടിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. അധികാരത്തില്‍ നിന്ന് ബി.ജെ.പി പുറത്താകുന്ന ദിവസം രാജ്യം യഥാര്‍ത്ഥത്തില്‍ പ്രതിരോധ ശേഷി നേടുമെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു . ട്വിറ്ററിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.പശ്ചിമബംഗാളില്‍ അധികാരത്തിലെത്തിയാല്‍ സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന ബിജെപി സംസ്ഥാന ഘടകത്തിന്റെ പ്രഖ്യാപനം റീ ട്വീറ്റ് ചെയ്താണ് സിദ്ധാര്‍ത്ഥിന്റെ വിമര്‍ശനം. https://twitter.com/Actor_Siddharth/status/1385660881531392000?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1385660881531392000%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.thecue.in%2Felection-2019%2F2021%2F04%2F24%2Factor-siddharth-tweet-against-bjp-on-covid-vaccine മേയ് മുതല്‍ സംസ്ഥാനങ്ങള്‍ വാക്‌സിന്‍ പണം കൊടുത്ത് വാങ്ങണമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ബിജെപിയുടെ വാഗ്ദാനം ചര്‍ച്ചയായത്. […]

Read More
 പാവപ്പെട്ടവന്റെ ജീവൻ വൈറസ് എടുത്തോട്ടെ, പണമുള്ളവൻ മാത്രം അതിജീവിച്ചാൽ മതി;കേന്ദ്രസർക്കാരിനെ വിമർശിച്ച് തോമസ് ഐസക്

പാവപ്പെട്ടവന്റെ ജീവൻ വൈറസ് എടുത്തോട്ടെ, പണമുള്ളവൻ മാത്രം അതിജീവിച്ചാൽ മതി;കേന്ദ്രസർക്കാരിനെ വിമർശിച്ച് തോമസ് ഐസക്

മഹാവ്യാധിയുടെ മറവിൽ ജനങ്ങളുടെ മടിശീല കുത്തിക്കവരുന്ന പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും രാജ്യത്തിന്റെ മഹാശാപമാണെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്. കൊവിഡ് രണ്ടാം തരംഗത്തിൽ മരണസംഖ്യ ഉയരുമ്പോൾ പ്രതിരോധ വാക്‌സിന്റെ വിലനിർണയാധികാരം മുഴുവൻ മരുന്ന് നിർമ്മാണ കമ്പനികൾക്ക് നൽകുന്ന നടപടിയെ വിമർശിച്ചുകൊണ്ട് എഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് ഐസക്കിന്റെ വിമർശനം. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം മഹാവ്യാധിയുടെ ആധിയിൽ കഴിയുന്ന ജനങ്ങളുടെ മടിശീല കുത്തിക്കവരാനിറങ്ങുന്ന പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും രാജ്യത്തിന്റെ മഹാശാപമാണ്. കോവിഡ് പടർന്നു പിടിച്ച് മരണസംഖ്യ പെരുകുന്ന ഈ സമയത്ത് പ്രതിരോധ വാക്സിന്റെ […]

Read More
 വാക്​സിനേഷൻ സർട്ടിഫിക്കറ്റിലേത്​ പോലെ മരണ സർട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം പതിപ്പിക്കണം ;മഹാരാഷ്ട മന്ത്രി

വാക്​സിനേഷൻ സർട്ടിഫിക്കറ്റിലേത്​ പോലെ മരണ സർട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം പതിപ്പിക്കണം ;മഹാരാഷ്ട മന്ത്രി

കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് രോഗവ്യാപനവും മരണനിരക്കും വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം പതിപ്പിക്കുന്നതുപോലെ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മരണ സര്‍ട്ടിഫിക്കറ്റിലും പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിക്കണമെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം.കോവിഡ്​ വാക്​സിന്‍റെ ക്രെഡിറ്റ്​ എടുക്കാൻ മോദിക്ക്​ പറ്റുമെങ്കിൽ കോവിഡ്​ മരണങ്ങളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്ന്​ അദ്ദേഹം പറഞ്ഞു.രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനൊപ്പം മരണ നിരക്കും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മരിച്ചവരെ ദഹിപ്പിക്കാന്‍ പോലും സ്ഥലവും സൗകര്യവുമില്ലാതെ […]

Read More
 തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പേര് മോദി കോഡ് ഓഫ് കണ്ടക്ട് എന്നാക്കണം”: വിമർശിച്ച് മമത ബാനര്‍ജി

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പേര് മോദി കോഡ് ഓഫ് കണ്ടക്ട് എന്നാക്കണം”: വിമർശിച്ച് മമത ബാനര്‍ജി

‘മോഡല്‍ കോഡ് ഓഫ് കണ്ടക്ട്’ എന്നത് (എംസിസി) ‘മോദി കോഡ് ഓഫ് കണ്ടക്ട്’ എന്നാക്കി പുനര്‍നാമകരണം ചെയ്യണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ ദിവസം ബംഗാളിലെ നാലാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിനിടെ നാല് പേര്‍ കൊല്ലപ്പെട്ട കൂച്ച് ബിഹാറിലേക്ക് 72 മണിക്കൂര്‍ വരെ രാഷ്ട്രീയ നേതാക്കളെ വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് മമത ട്വിറ്ററില്‍ രംഗത്തെത്തുകയായിരുന്നു.കൂ​ച്ച്ബി​ഹാ​ര്‍ ജി​ല്ല​യി​ല്‍ 72 മ​ണി​ക്കൂ​ര്‍ നേരം ഒ​രു രാ​ഷ്ട്രീയ​നേ​താ​വും പ്ര​വേ​ശി​ക്ക​രു​തെ​ന്ന് തെ​രഞ്ഞെടുപ്പ് ​ക​മ്മീ​ഷ​ന്‍ […]

Read More
 കൊവിഡ് പ്രതിരോധത്തിൽ നിർണായകമായ മറ്റൊരു പോരാട്ടം ഇന്നുമുതൽ ആരംഭിക്കുന്നു; പ്രധാനമന്ത്രി

കൊവിഡ് പ്രതിരോധത്തിൽ നിർണായകമായ മറ്റൊരു പോരാട്ടം ഇന്നുമുതൽ ആരംഭിക്കുന്നു; പ്രധാനമന്ത്രി

കൊവിഡ് പ്രതിരോധത്തിനായുള്ള നിർണായകമായ മറ്റൊരു പോരാട്ടം ഇന്നുമുതൽ ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 11ന് ആരംഭിക്കുന്ന വാക്‌സിൻ ഉത്സവത്തിൽ വ്യക്തിപരമായും സാമൂഹികപരമായുമുള്ള ശുചിത്വം ജനങ്ങൾ പാലിക്കണമെന്ന് മോദി അഭിപ്രായപ്പെട്ടു.കൊവിഡ് വൈറസിനെതിരായുള്ള രണ്ടാംഘട്ട യുദ്ധമാണ് ഈ നാലുദിവസങ്ങളിൽ രാജ്യത്ത് നടക്കുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ഘട്ടത്തിൽ ജനങ്ങൾ പാലിക്കേണ്ട നാല് പ്രധാനപ്പെട്ട നിർദേശങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു.ഈ നാല് നിര്‍ദേശങ്ങളും എല്ലാവരും ഓര്‍മയില്‍ സൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു ഓരോ വ്യക്തിയും സ്വയം വാക്‌സിനെടുക്കാൻ തയ്യാറാവുന്നതിനൊപ്പം മറ്റൊരാളെ വാക്‌സിനെടുക്കാൻ സഹായിക്കണമെന്നാണ് […]

Read More
 അഹങ്കാരികളായ ഈ സര്‍ക്കാരിന് നല്ല നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതില്‍ അലര്‍ജിയുണ്ട്;രാഹുൽ ഗാന്ധി

അഹങ്കാരികളായ ഈ സര്‍ക്കാരിന് നല്ല നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതില്‍ അലര്‍ജിയുണ്ട്;രാഹുൽ ഗാന്ധി

കേന്ദ്രസര്‍ക്കാരിന്റെ പരാജയപ്പെട്ട നയങ്ങളാണ് കൊറോണ വൈറസിന്റെ ഭയാനകമായ രണ്ടാം തരംഗത്തിലേക്ക് നയിച്ചതെന്ന് വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ധിക്കാരം പിടിച്ച സര്‍ക്കാര്‍ നല്ല നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ല എന്നാണ് രാഹുലിന്റെ വിമര്‍ശനം. കേന്ദ്രസര്‍ക്കാരിന്റെ പരാജയപ്പെട്ട നയങ്ങളാണ് കൊറോണ വൈറസിന്റെ ഭയാനകമായ രണ്ടാം തരംഗത്തിലേക്ക് നയിച്ചതെന്നും കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും കുടിയേറ്റം നടത്താന്‍ നിര്‍ബന്ധിതരാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.പ്രതിരോധ കുത്തിവയ്പ്പ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, അവരുടെ കൈകളിലേക്ക് പണം നല്‍കേണ്ടത് പ്രധാനമാണ് – സാധാരണക്കാരുടെ ജീവിതത്തിനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും അതാവശ്യമാണ്. […]

Read More
 അന്ന് പറഞ്ഞതൊന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്ന് ആലോചിച്ചാകും മോദി ശരണം വിളിച്ചത് പരിഹസിച്ച് പിണറായി വിജയൻ

അന്ന് പറഞ്ഞതൊന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്ന് ആലോചിച്ചാകും മോദി ശരണം വിളിച്ചത് പരിഹസിച്ച് പിണറായി വിജയൻ

നിയമ സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശരണം വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ കേരളത്തിലെത്തിയപ്പോൾ ശബരിമലയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളൊക്കെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അന്ന് പറഞ്ഞതൊന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്ന് ആലോചിച്ചാകും മോദി ശരണം വിളിച്ചതെന്ന് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശബരിമലയിൽ നിയമനിർമാണം നടത്തുമെന്ന് നേരത്തെ കേരളത്തിലെത്തിയപ്പോൾ മോദി പറഞ്ഞിരുന്നു. ഇത് ഉദ്ദേശിച്ചാണ് പിണറായിയുടെ പരിഹാസം. ബിജെപിക്ക് വളരാൻ പറ്റിയ മണ്ണല്ല കേരളം. വർഗീയത […]

Read More
 രജനീകാന്തിന്റെ ഏറ്റവും വലിയ വിജയം;അഭിനന്ദിച്ച് പ്രധാനമന്ത്രി

രജനീകാന്തിന്റെ ഏറ്റവും വലിയ വിജയം;അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദ സാഹേബ് ഫാൽക്കെ പുരസ്‌കാരം ഇത്തവണ തേടിയ സ്റ്റൈൽ മന്നൻ രജനീകാന്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി. വൈവിധ്യമാർന്ന വേഷങ്ങളിലൂടെ, യുവാക്കളുടെയും പ്രായമായവരുടെയും കുട്ടികളുടെയുമൊക്കെ മനസിൽ ഇടം നേടാൻ സാധിച്ചുവെന്നതാണ് രജനീകാന്തിന്റെ ഏറ്റവും വലിയ വിജയം.പുരസ്കാര വാർത്തയറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ അമ്പത് വർഷക്കാലം സിനിമ മേഖലയ്ക്ക് നൽകിയ സംഭാവനകളാണ് അമ്പത്തിയൊന്നാമത് ദാദാ സാഹേബ് പുരസ്‌കാരത്തിന് രജനീകാന്തിനെ അർഹനാക്കിയത്. Popular across generations, a body […]

Read More